Entertainment International News

ഓസ്‌കാര്‍ നേട്ടവുമായി ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’; നേടിയത് ആറ് പുരസ്‌കാരങ്ങള്‍

98-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ആറ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ ചിത്രം. അവലംബിത തിരക്കഥ, എഡിറ്റിംഗ്, സഹനടന്‍, കാസ്റ്റിംഗ് എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാര നേട്ടം. ലിയാനാര്‍ഡോ ഡികാപ്രിയോ നായകനായെത്തിയ ചിത്രം കൂടിയാണിത്. മുമ്പ് പതിനൊന്ന് ഓസ്‌കാര്‍ നോമിനേഷനുകള്‍ ലഭിച്ച പോള്‍ തോമസ് ആന്‍ഡേഴ്‌സണിൻ്റെ കന്നി ഓസ്‌കാര്‍ നേട്ടമാണ് ഇത്തവണത്തേത്. മുമ്പ് ബാഫ്റ്റ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളിലും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

Entertainment News

കമല്‍ഹാസനും ആയുഷ്മാന്‍ ഖുറാനയ്ക്കും ഓസ്‌കർ വോട്ടിങ്ങിൽ പങ്കെടുക്കാൻ ക്ഷണം

ഈ വർഷത്തെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് & സയന്‍സസിന്റെ ഭാഗമാകാൻ ഇന്ത്യയിൽ നിന്നും നടന്മാരായ കമൽ ഹാസനും ആയുഷമാൻ ഖുറാനയ്ക്കും ക്ഷണം. ക്ഷണം സ്വീകരിച്ചാൽ, അവർക്ക് ഓസ്‌കർ നോമിനേഷൻ ലഭിച്ച ചിത്രങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കും. ജൂൺ 26 നാണ്, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് ക്ഷണക്കത്തിന്റെ പട്ടിക പ്രഖ്യാപിച്ചത്, അതിൽ ഗില്ലിയൻ ആൻഡേഴ്‌സൺ, അരിയാന ഗ്രാൻഡെ, സെബാസ്റ്റ്യൻ സ്റ്റാൻ, ജെറമി സ്ട്രോങ്, ജേസൺ മൊമോവ തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം Read More…