അഭിമാനമാണ് ഭാരതാംബ, എൽഡിഫ്, യുഡിഫ് രാജ്യവിരുദ്ധ മുന്നണികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് മാതാ പൂജയും ധർണ്ണയും നടത്തി. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രത്യേക വിഭാഗം ആളുകളെ പ്രീണിപ്പിച്ചുകൊണ്ട് വോട്ടു നേടാനാണ് എൽഡിഫും ,യുഡിഎഫും ഭാരതാംബയെ എതിർക്കുന്നത്. ഓരോ രാജ്യത്തിനും ഓരോ പൈതൃകം ഉണ്ട് ഭാരതത്തിന്റെ പൈതൃകമാണ് ഭാരതാംബ എന്ന് ശോഭാസുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി, അജിഘോഷ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുധീഷ് മേനോത്ത് പറമ്പിൽ, ഡോ. വി ആതിര, സർജു തൊയക്കാവ്, പൂർണിമ സുരേഷ്, സൗമ്യ സലേഷ്, ട്രഷർ വിജയൻ മേപ്രത്ത് എന്നിവർ പ്രസംഗിച്ചു ജില്ലാ സെക്രട്ടറിമാ രായ റിക്സ്സൻ ചെവിടൻ, പ്രവീൺ പി പി, മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ, മണ്ഡലം പ്രസിഡണ്ട് മാരായ രഘു നാഥ് സി മേനോൻ, വിബിൻ ഐയിനിക്കുന്നത് എന്നിവർ നേതൃത്വം നൽകി.





