സമുദ്ര ആവാസ വ്യവസ്ഥ തകർക്കുന്നതും മത്സ്യസമ്പത്തിനേയും ദേശീയ സുരക്ഷയേയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന 2025 ലെ ഓഫ്ഷോർ ഏരിയാസ് ആറ്റമിക് മിനറൽസ് ചട്ടങ്ങൾ പിൻവലിക്കണമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ആണവധാതുഖനനം ദേശ സുരക്ഷക്കും മത്സ്യ സമ്പത്തിനും ഭീഷണിയാകും. ആണവ ധാതുക്കൾ അടങ്ങിയ മണ്ണ് സംസ്ഥാനത്തിന്റെ തീര സമുദ്രമേഖലയിൽ ഉൾപ്പെടുന്നതായിട്ടും കേരളത്തിന്റെ അഭിപ്രായമോ നിർദ്ദേശമോ തേടാതെ ചട്ടങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വിദേശ ഏജൻസികൾക്കോ കരാറുകാർക്കോ ആഴക്കടൽ ധാതു ഖനനത്തിൽ ഏർപ്പെടാം എന്നത് രാജ്യ സുരക്ഷയെ പ്രത്യക്ഷത്തിൽ Read More…
Tag: p rajeev
നാനോ സംരംഭ യൂണിറ്റുകളെ വളർത്തുന്നതിന് ‘മിഷൻ 10000’ നടപ്പാക്കും: മന്ത്രി പി. രാജീവ്
നാനോ സംരംഭ യൂണിറ്റുകളെ വളർത്തുന്നതിന് ‘മിഷൻ 10000’ നടപ്പാക്കുമെന്ന് വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ്. വ്യവസായ വാണിജ്യ വകുപ്പിന്റെയും ലോക ബാങ്ക് സഹായത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എം എസ് എം ഇ ദിനാഘോഷം തിരുവനന്തപുരം റെസിഡൻസി ടവറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എം.ഇകളിൽ നിലവിൽ നല്ലൊരു ശതമാനവും നാനോ യൂണിറ്റുകളാണ്. പതിനായിരം സംരംഭങ്ങളെ ഒരു കോടി വിറ്റുവരവിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയിരം സംരംഭങ്ങൾ, ശരാശരി 100 കോടി വിറ്റുവരവ് Read More…
സീനിയര്‍ അഭിഭാഷകന്‍റെ മര്‍ദനം: പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചവരും കുറ്റവാളികള്‍; ബാര്‍ കൗണ്‍സില്‍ കര്‍ശന നടപടി സ്വീകരിക്കണം – പി. രാജീവ്
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയായ അഡ്വ. ശ്യാമിലിക്ക് നേരെ നടന്ന ക്രൂരമര്‍ദനം സംസ്ഥാനത്തെ നിയമവ്യവസ്ഥയെ നടുക്കിയിരിക്കുകയാണ്. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി. അഭിഭാഷകനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റ് അഭിഭാഷകരും നിയമപരിധിയിലാകുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണം. യുവതിക്ക് ഒപ്പമാണ് അഭിഭാഷകര്‍ നില്‍ക്കേണ്ടതെന്നും സര്‍ക്കാര്‍ ജൂനിയര്‍ അഭിഭാഷകരുടെ കൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. Read More…
വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ മാറ്റങ്ങൾ : മന്ത്രി പി രാജീവ്
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലുണ്ടാവുന്നത് മികവിന്റെ വലിയ മാറ്റങ്ങളാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. 2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കഴക്കൂട്ടം ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കും മുൻപ് പൂർണ്ണമായി വിതരണം ചെയുന്നതിനുള്ള നടപടികൾ, സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ യൂണിഫോമിൽ വരുന്നതിനായി അവധിക്കാലത്ത് തന്നെ യൂണിഫോം തുണിത്തരങ്ങളുടെ വിതരണം, സ്‌കൂളുകളിലെ സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി നിരവധി Read More…


