Kerala News

വിഎസിന് പത്മവിഭൂഷൺ: കുടുംബ തീരുമാനം പാർട്ടിക്ക് വിട്ട്, സിപിഎം നിലപാടിനൊപ്പമെന്ന് മകൻ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി കൂടിയായ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ സ്വീകരിക്കണമോ എന്ന കാര്യത്തിൽ കുടുംബം തീരുമാനം സിപിഎമ്മിന് വിട്ടു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബത്തിന്റെ നിലപാടെന്ന് മകൻ വി.എ. അരുൺ കുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വിഎസിന് ജനഹൃദയങ്ങളിൽ ലഭിച്ച സ്ഥാനമാണ് ഏത് ഔദ്യോഗിക പുരസ്‌കാരത്തേക്കാളും വലുതെന്നും, അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായാണ് പുരസ്‌കാരത്തെ കാണുന്നതെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, വി.എസ്. അച്യുതാനന്ദൻ Read More…