Health India Medical News

ഡൽഹിയിൽ സെറാമിക് ഇംപ്ലാന്റ് ഉപയോഗിച്ച് റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയ; ലോകത്തിലെ ആദ്യത്തെ ശ്രമം

ഇംപ്ലാന്റ് ഉപയോഗിച്ച് സജീവ റോബോട്ടിക് സഹായത്തോടെയുള്ള മുട്ടുമാറ്റ ശസ്ത്രക്രിയ നടത്തി. നോൺ-മെറ്റാലിക് സെറാമിക് ഇംപ്ലാന്റ് ഉപയോഗിച്ചുള്ള സജീവ റോബോട്ട് സഹായിത മുട്ടുമാറ്റ ശസ്ത്രക്രിയ ലോകത്ത് ആദ്യമായാണെന്ന് ഡോക്ടർമാർ അവകാശപ്പെട്ടു.

സജീവ റോബോട്ടിക് സർജിക്കൽ സംവിധാനവും ലോഹത്തിന് പകരമുള്ള സെറാമിക് മുട്ട് ഇംപ്ലാന്റുമാണ് ശസ്ത്രക്രിയയിൽ സംയോജിപ്പിച്ചത്. മുട്ടുമാറ്റ ശസ്ത്രക്രിയയിൽ പുതിയ സാധ്യതകൾക്ക് ഈ സാങ്കേതികവിദ്യ വഴിതുറക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, സാകേതിലെ മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് ചെയർമാനും ചീഫ് ഡോക്ടറുമായ ഡോ. സുജോയ് ഭട്ടാചാര്യയും ജർമൻ ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മൈക്കൽ വാഗ്നറും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നടപടിയുടെ വിശദാംശങ്ങൾ പങ്കുവെച്ചത്.

റോബോട്ടിക് സാങ്കേതികവിദ്യയുടെ കൃത്യതയും നോൺ-മെറ്റാലിക് സെറാമിക് ഇംപ്ലാന്റ് സാങ്കേതികവിദ്യയും സംയോജിപ്പിച്ചുള്ള പുതിയ മുന്നേറ്റമാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *