Health India Medical News

ഡൽഹിയിൽ സെറാമിക് ഇംപ്ലാന്റ് ഉപയോഗിച്ച് റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയ; ലോകത്തിലെ ആദ്യത്തെ ശ്രമം

ഇംപ്ലാന്റ് ഉപയോഗിച്ച് സജീവ റോബോട്ടിക് സഹായത്തോടെയുള്ള മുട്ടുമാറ്റ ശസ്ത്രക്രിയ നടത്തി. നോൺ-മെറ്റാലിക് സെറാമിക് ഇംപ്ലാന്റ് ഉപയോഗിച്ചുള്ള സജീവ റോബോട്ട് സഹായിത മുട്ടുമാറ്റ ശസ്ത്രക്രിയ ലോകത്ത് ആദ്യമായാണെന്ന് ഡോക്ടർമാർ അവകാശപ്പെട്ടു. സജീവ റോബോട്ടിക് സർജിക്കൽ സംവിധാനവും ലോഹത്തിന് പകരമുള്ള സെറാമിക് മുട്ട് ഇംപ്ലാന്റുമാണ് ശസ്ത്രക്രിയയിൽ സംയോജിപ്പിച്ചത്. മുട്ടുമാറ്റ ശസ്ത്രക്രിയയിൽ പുതിയ സാധ്യതകൾക്ക് ഈ സാങ്കേതികവിദ്യ വഴിതുറക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, സാകേതിലെ മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് ചെയർമാനും ചീഫ് ഡോക്ടറുമായ Read More…

Kerala News

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ആർസിസിയിലെ Read More…