ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഭീകരാക്രമണം നടന്ന് എട്ടുമാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജമ്മുകശ്മീരിലെ എന്‍ഐഎ കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. പാക് പിന്തുണയുള്ള ഭീകരര്‍ നടത്തിയ ആക്രമണെന്നും ആക്രമണം വര്‍ഗീയ ലക്ഷ്യത്തോടെയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 1,597 പേജുള്ള കുറ്റപത്രത്തില്‍ ഏഴു പ്രതികളാണുള്ളത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. സേന കൊലപ്പെടുത്തിയ മൂന്ന് പാക് ഭീകരരാണ് കേസിലെ പ്രധാന പ്രതികള്‍. തദ്ദേശീയരായ മൂന്നുപേരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളും Read More…
Tag: pahalgam
ഓപ്പറേഷന്‍ സിന്ദൂര്‍: വിമാനത്താവളങ്ങള്‍ അടച്ചു; വടക്കേ ഇന്ത്യയില്‍ അതീവ ജാഗ്രത
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ വടക്കേ ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ ഇവ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, നിരവധി വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുമുണ്ട്. ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ ഉൾപ്പെടെ പത്തു വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.. വിമാനങ്ങളിലേക്കുള്ള വരവും പുറപ്പാടും തടസ്സപ്പെടുമെന്നതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ മെയ് 7 ഉച്ചയ്ക്ക് 12 മണിവരെയുള്ള ജമ്മു, ശ്രീനഗര്‍, ലേ, Read More…
പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി: ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് 15 ദിവസങ്ങള്‍ക്കുശേഷം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ നടത്തിയ സംയുക്ത സൈനിക നടപടിയില്‍ പാക് അധീന കശ്മീരും അതിര്‍ത്തിയ്ക്കപ്പുറമുള്ള മറ്റ് സ്ഥലങ്ങളിലും ഉള്ള ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 1.44ന് ആരംഭിച്ച ആക്രമണം ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയയിടങ്ങളില്‍ നടന്നു. അഞ്ചിടങ്ങളില്‍ മിസൈല്‍ ആക്രമണങ്ങളുണ്ടായതായും മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചു. ആറ് സ്ഥലങ്ങളിലായി 24 Read More…
പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുന്നവയും കയറ്റുമതി ചെയ്യുന്നവയും ഉള്‍പ്പടെ പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ നടപടി രാജ്യത്തിന്റെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായാണ് എടുത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2023ലെ വിദേശ വ്യാപാര നയത്തില്‍ ഭേദഗതി വരുത്തി, പുതിയ തീരുമാനത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു. “നടപടിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ മറ്റുള്ള വ്യവസ്ഥകള്‍ ഉടന്‍ അറിയിക്കപ്പെടും,” എന്നു ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. Read More…
യൂറോപ്യൻ വിമാനക്കമ്പനികൾ പാക് വ്യോമപാത ഒഴിവാക്കി; പാകിസ്ഥാന് കോടികളുടെ നഷ്ടം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ–പാക് ബന്ധം വീണ്ടും വഷളാകുന്ന പശ്ചാത്തലത്തിൽ, പ്രമുഖ യൂറോപ്യൻ വിമാന കമ്പനികളും പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കി. ലുഫ്താൻസ, ബ്രിട്ടീഷ് എയർവെയ്സ്, സ്വിസ്, എയർ ഫ്രാൻസ്, ഐടിഎ (ഇറ്റലി), ലോട്ട് (പോളണ്ട്) തുടങ്ങിയവ കഴിഞ്ഞ രണ്ട് ദിവസമായി പാക് വ്യോമപാത ഒഴിവാക്കിയാണ് സർവീസുകൾ നടത്തുന്നത്. ഇത് പാകിസ്ഥാനിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. ഇന്ത്യയിലെത്തുന്ന വിമാനങ്ങൾക്ക് ഇനി ഒരു മണിക്കൂർ അധികം പറക്കേണ്ടിവരുന്നതിനാൽ വിമാനയാത്ര സമയവും ചെലവും വർധിക്കും. ഇതുവരെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമായിരുന്നുവു Read More…
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്; “ഇരുരാജ്യങ്ങളുമായി എനിക്ക് അടുത്ത ബന്ധം”
വാഷിങ്ടൺ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടില്ലെന്ന് പ്രഖ്യാപിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാകുമ്പോഴാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. “ഇന്ത്യയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാന്റേയും അടുത്തയാളാണ് ഞാൻ. കശ്മീരിൽ കഴിഞ്ഞ 1,500 വർഷമായി സംഘർഷം നിലനിൽക്കുന്നു. ഇരുരാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കും എന്നുറപ്പുണ്ട്,” എന്ന് ട്രംപ് പറഞ്ഞു. “ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഞാൻ വ്യക്തിപരമായി പരിചയമുള്ളവരാണ്. ഇരു രാജ്യങ്ങളും തമ്മിൽ എക്കാലത്തും വലിയ സംഘർഷമുണ്ടായിട്ടുണ്ട്’- ട്രംപ് Read More…
കേരളത്തിൽ 102 പാക് പൗരൻമാർ രാജ്യം വിടാൻ നിർദ്ദേശം; പകുതിയോളം മെഡിക്കൽ വിസയിൽ എത്തിയവർ
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചുകൊണ്ട്, രാജ്യത്തെ പാക് പൗരൻമാരെ ഉടൻ തിരിച്ചയക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ഉള്ള 102 പാക് പൗരൻമാർക്കും ഈ നിർദ്ദേശം ബാധകമായിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ഉള്ള പാകിസ്ഥാൻ പൗരൻമാരിൽ പകുതിയോളം പേർ ചികിത്സയ്ക്കായി മെഡിക്കൽ വിസയിൽ എത്തിയവരാണ്. മറ്റു ചിലർ വ്യാപാര ആവശ്യങ്ങൾക്കാണ് എത്തിയത്. മെഡിക്കൽ വിസയിൽ എത്തിയവർ ഏപ്രിൽ 29നും, മറ്റുള്ളവർ 27നുമുമുമ്പ് ഇന്ത്യ വിട്ട് പോവണമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ നിർദ്ദേശം. ഇന്ത്യയിലെ Read More…
പഹൽഗാം ; മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താം – മുഖ്യമന്ത്രി
ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൻറെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണ് ഇത്. അവിടെ ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. കശ്മീരിൽ കുടുങ്ങിയ കേരളീയർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനു വേണ്ട സൗകര്യങ്ങൾ ആക്രമണം ഉണ്ടായി അല്പ സമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. സഹായം Read More…
പഹല്‍ഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരന്‍ സൈഫുള്ള കസൂരി; ആക്രമണം പാകിസ്ഥാനില്‍ നിന്ന് നിയന്ത്രിച്ചു – പ്രധാനമന്ത്രി മോദി അടിയന്തരയോഗം വിളിച്ചു
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരിയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ലഷ്‌കര്‍ ഭീകരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയായ ഇയാള്‍ പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചുവെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിനായി സ്‌ട്രിംസ്റ്റ് സംഘത്തിന് അവിടെ നിന്ന് പരിശീലനം ലഭിച്ചതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറംഗ സംഘമാണ് ഭീകരാക്രമണത്തിന് പിന്നിലുള്ളതെന്നും, ശ്രീനഗറിലെ ആക്രമണസ്ഥലത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ബ്രിജ് ബഹേര സ്വദേശിയായ ആദില്‍ Read More…
എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കും. ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ ജമ്മു കാശ്മീരിൽ യാത്രക്കായി പോയിട്ടുള്ളതാണ്. നിലവിൽ ജസ്റ്റിസുമാർ Read More…










