ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ സംഭാവനാ ഫണ്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണം അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപീകരിച്ചതിനെ രാമക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര സ്വാഗതം ചെയ്തു. പ്രത്യേക അന്വേഷണത്തിനായി എസ്‌ഐടിയെ രൂപീകരിച്ചത് സർക്കാരിൻ്റെ ജാഗ്രതയും അടിയന്തര ഇടപെടലും വ്യക്തമാക്കുന്നതാണെന്ന് ഫൈസാബാദ് സർക്യൂട്ട് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അതേസമയം, അന്വേഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതി ഞായറാഴ്ച വൈകിട്ടോടെ അയോധ്യയിലെത്തി. രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ ഫണ്ടിൻ്റെ ദുരുപയോഗം സംബന്ധിച്ച Read More…


