India News

ഒഡിഷയിൽ അത്ഭുത രക്ഷപ്പെടൽ; പ്രളയജലത്തിൽ അഞ്ച് ദിവസം പനമരത്തിൽ പിടിച്ചുകിടന്ന് യുവാവ്

ഭദ്രക്: ഒഡിഷയിലെ ഭദ്രക് ജില്ലയിൽ പ്രളയജലത്തിൽ ഒഴുകിപ്പോയ യുവാവിനെ അഞ്ച് ദിവസത്തിന് ശേഷം ജീവനോടെ രക്ഷപ്പെടുത്തി. പ്രളയജലത്തിനിടയിൽ പനമരത്തിൽ പിടിച്ചുകിടന്നാണ് ഇദ്ദേഹം അഞ്ച് ദിവസം അതിജീവിച്ചതെന്ന് അധികൃതർ അറിയിച്ചു. ധാംനഗർ ബ്ലോക്കിലെ അർജുൻപൂർ ഗ്രാമപഞ്ചായത്തിൽ ബാലിപട്ടണ ഗ്രാമവാസിയായ സുനന്ദ ബെഹേരയാണ് രക്ഷപ്പെട്ടത്. പോച്ചാര നദിയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇയാളെ കാണാതാകുകയായിരുന്നു. ഗ്രാമവാസികൾ ദിവസങ്ങളായി നടത്തിയ തിരച്ചിലിലും ബെഹേരയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഇയാൾ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷ കുടുംബത്തിനും നാട്ടുകാർക്കും നഷ്ടപ്പെട്ടിരുന്നു. ചൊവ്വാഴ്ച ബജാപതി പാടശേഖരത്തിലൂടെ വള്ളത്തിൽ സഞ്ചരിച്ചിരുന്ന Read More…

Kerala News

കടലില്‍ കുടുങ്ങിയ ബോട്ടും 8 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി

ഫിഷ് ലാന്‍ഡിങ്ങ് സെന്ററില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ശ്രോദ്ധാ മോള്‍ എന്ന ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 8 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 17 നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നിഫ്റ്റിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രേദ്ധാ മോള്‍ എന്ന ബോട്ടും കുളച്ചല്‍ സ്വദേശികളായ 8 മത്സ്യത്തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി Read More…