അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിക്കുള്ള തടസങ്ങള്‍ നീങ്ങിയെന്ന് കേന്ദ്രം. ഭൂമി എറ്റെടുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പെട്ടെന്ന് തന്നെ നടപ്പിലാക്കുമെന്ന് റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയില്‍ അറിയിച്ചു. 3810 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതി വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് സതേണ്‍ റെയില്‍വേയുടെ നിര്‍മ്മാണ വിഭാഗം ചുമതലവഹിക്കുന്ന ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.പദ്ധതിയുടെ ആകെ ചെലവിൻ്റെ പകുതി തുകയായ 1900 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായിരുന്നു. ഇതോടെയാണ് മുടങ്ങിക്കിടന്ന പദ്ധതിക്ക് പുതുജീവനേകിയത്. കിഫ്ബിയില്‍ നിന്ന് Read More…


