Agriculture Business Economy Farming India International Job Kerala News Program Technology

ടെറസിൽ കുങ്കുമപ്പൂവിൻ്റെ വസന്തം; കാലാവസ്ഥയെ മറികടന്ന് നൂതന സാങ്കേതികവിദ്യയിൽ കുങ്കുമപ്പൂ കൃഷി ചെയ്ത് പുത്തൂരിലെ ജെയിംസ്

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കുങ്കുമപ്പൂവ്. ഇന്ത്യയിൽ കുങ്കുമപ്പൂ കൃഷിയുടെ പേരിനൊപ്പം ആദ്യം ഉയർന്നുവരുന്നത് കശ്മീരാണ്. ലോകതലത്തിൽ ഏറ്റവും വലിയ ഉൽപാദകരിൽ ഒന്നായ ഇറാനും കുങ്കുമപ്പൂ കൃഷിയിൽ മുന്നിലാണ്. എന്നാൽ കേരളത്തിൻ്റെ ചൂടും ഈർപ്പവും ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ കുങ്കുമപ്പൂ കൃഷിക്ക് പൊതുവേ അനുകൂലമല്ലെന്നാണ് വിലയിരുത്തൽ. ഇത്തരം പരിമിതികളെയെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെ മറികടക്കുകയാണ് തൃശൂർ പുത്തൂർ സ്വദേശി ജെയിംസ്. സ്വന്തം വീടിൻ്റെ ടെറസിൽ, മണ്ണില്ലാതെ, നിയന്ത്രിത അന്തരീക്ഷത്തിൽ കുങ്കുമപ്പൂ കൃഷിയൊരുക്കി പരീക്ഷണാടിസ്ഥാനത്തിൽ വിജയം നേടിയിരിക്കുകയാണ് അദ്ദേഹം. Read More…