റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് റെയില്‍വേ. വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്സ് വര്‍ക്‌ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊര്‍ജ്ജ നവീകരണത്തില്‍ റെയില്‍വേയുടെ നാഴികക്കല്ലാണിത്. ‘ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ആദ്യം! വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്‌സ്, റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ ഇന്ത്യയിലെ ആദ്യത്തെ 70 മീറ്ററില്‍ റിമൂവബിള്‍ സോളാര്‍ പാനല്‍ സംവിധാനം (28 പാനലുകള്‍, Read More…
Tag: solar
റൂഫ് ടോപ്പ് സൗരോർജ്ജ വളർച്ചാനിരക്ക് : രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന്
പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലെ വാർഷിക വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. പി.എം. സൂര്യഘർ പദ്ധതി അപേക്ഷകരിൽ നിന്ന് ഏറ്റവും കൂടുതൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ ശതമാനത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അപേക്ഷകരിൽ 67.44 ശതമാനം പേരും സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചു. ആകെ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്. എന്നാൽ ഇക്കാര്യത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ Read More…
കൊച്ചി വാട്ടർ മെട്രോയും പൂർണമായും സൗരോർജ്ജത്തിൽ; 2030ൽ ഊർജ സമതുലത കൈവരിക്കാൻ തയാറായി കെഎംആർഎൽ
കൊച്ചി: 2030 ഓടെ മുഴുവനായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതെന്ന ഊർജ്ജ സമതുലത ലക്ഷ്യമിട്ട് കൊച്ചി വാട്ടർ മെട്രോ പുതിയൊരു അധ്യായം ആരംഭിക്കുന്നു. മാതൃസ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മുന്നോട്ടുവെക്കുന്ന പദ്ധതിയുടെ ഭാഗമായി, ആലപ്പുഴയിലെ പുറക്കാട് 90 ഏക്കറിൽ സിയാൽ മാതൃകയിൽ 17 മെഗാവാട്ട് ശേഷിയുള്ള സോളാർ ഫാം സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. വാട്ടർ മെട്രോ ടെർമിനലുകളിൽ മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിച്ചും, ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് (LTO) ബാറ്ററികളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കി ഹൈബ്രിഡ് ബോട്ടുകൾ നടത്തിക്കൊണ്ടും Read More…
ഉടമ്പടി ലംഘിച്ചു,അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചുനല്കിയില്ല,115000 രൂപയും പലിശയും നൽകുവാൻ വിധി.
അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിൻ്റെ മാനേജിങ്ങ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള ഓക്സ്ബെൻ ടെക്നോളജീസിൻ്റെ മാനേജിങ്ങ് പാർട്ണർ ആലത്തൂർ കളരിക്കൽ വീട്ടിൽ സ്റ്റാലിൻ, പാർട്ണർ കൊണ്ടാഴി മുല്ലപ്പിള്ളി വീട്ടിൽ രാജീവ് എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് ഹർജിക്കാരനിൽനിന്ന് എതിർകക്ഷികൾ ഒരു ലക്ഷം രൂപയാണ് കൈപ്പറ്റിയതു്.സിസ്റ്റം സ്ഥാപിക്കുന്നതു് സംബന്ധമായി ഉടമ്പടിയുണ്ടാക്കിയിരുന്നു. മൂന്ന് ആഴ്ചകൾക്കുള്ളിൽ സിസ്റ്റം സ്ഥാപിച്ചുനൽകും Read More…





