India International News science

മണ്ണില്‍ തൊട്ട് ശുഭാംശു; ഡാഗ്രണ്‍ പേടകം ഭൂമിയില്‍, ഇന്ത്യയ്ക്ക് അഭിമാന നിമിഷം

18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പേടകം വന്നിറങ്ങിയത്. യുഎസ് നാവികസേന പേടകം വീണ്ടെടുത്ത് കപ്പലില്‍ കരയിലെത്തിക്കും. ഉടന്‍ തന്നെ ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ച മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ യാത്രികര്‍ താമസിക്കും. ഇതിനുശേഷമാകും ബഹിരാകാശ യാത്രികരെ പുറത്തേക്ക് വിടൂ. തുടര്‍ന്ന് ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തും. ആക്‌സിയം Read More…

India News

ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി: ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലെത്തും

ഫ്ലോറിഡ: 18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും യുപി സ്വദേശിയുമായ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലെത്തും. ഇന്ത്യന്‍ സമയം വൈകിട്ട് 3 മണിയോടെ, തെക്കന്‍ കാലിഫോര്‍ണിയയിലെ പസഫിക് സമുദ്രത്തിലാണ് ആക്സിയം 4 ദൗത്യ സംഘത്തെ വഹിച്ച ക്രൂ ഡ്രാഗണ്‍ പേടകം ഭൂമിയില്‍ എത്തുന്നത്. പെഗ്ഗി വിറ്റ്സന്‍ (യുഎസ്), സ്‌ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് ശുഭാംശുവിന്റെ സഹയാത്രികര്‍. ഇവരെ അത്യാധുനിക സംവിധാനങ്ങളോടെ യു.എസ്. നാവികസേന വീണ്ടെടുത്ത് കപ്പലിലൂടെയാണ് കരയിലെത്തിക്കുന്നത്. Read More…

International News

ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ; ചരിത്ര നേട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം

 ആക്‌സിയം 4 വിക്ഷേപണ ദൗത്യത്തിന്റെ ഭാ​ഗമായി ബഹിരാകാശത്തെത്തിയ ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ്‌ കമാൻഡർ ശുഭാംശു ശുക്ലയും സംഘവും ഇന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തും. സംഘം സഞ്ചരിക്കുന്ന ഡ്രാഗൺ പേടകം ഇന്ത്യൻ സമയം ഇന്ന് വൈകിട്ട്‌ 4.31ന്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക്‌ ചെയ്യും. നിലയത്തിൽ തുടരുന്ന സംഘം രണ്ടാഴ്‌ചയ്ക്കുശേഷം മടങ്ങും. ഇതോടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാംശു ശുക്ല. രാകേഷ്‌ ശർമക്ക്‌ ശേഷം ബഹിരാകാശത്ത്‌ എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും. സാങ്കേതിക തകരാറുകളും കാലാവസ്ഥാ Read More…