India News Politics

ശ്യാമ പ്രസാദ് മുഖർജി, ദേശീയ ഐക്യത്തിനായി ജീവിതം സമർപ്പിച്ച നേതാവ്: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ജീവിതം സമർപ്പിച്ച ദീർഘദർശിയായ നേതാവായിരുന്നു ശ്യാമ പ്രസാദ് മുഖർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യത്തിന് “നേഷൻ ഫസ്റ്റ്” എന്ന കാഴ്ചപ്പാട് നൽകിയ നേതാക്കളിൽ ഒരാളായ ശ്യാമപ്രസാദ് മുഖർജിയുടെ ആശയങ്ങൾ ആധുനിക ഇന്ത്യയുടെ വികസനത്തിന് ഇന്നും വഴികാട്ടുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി രണ്ടുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 1947-ലെ Read More…