കേരളത്തിൽ ആദ്യമായി ആരംഭിച്ച ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടുവാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ ആണ് കാക്കനാട് സജ്ജമായിരിക്കുന്നത്. ലൈംഗിക പീഡനങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാനസിക പീഡനങ്ങൾ, ഗാർഹിക അതിക്രമങ്ങൾ, ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾകൊണ്ട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനാണ് ഈ സംവിധാനം. 24 Read More…
Tag: transgender
ട്രാൻസ്‌ജെൻഡർമാർക്ക് വിദ്യാഭ്യാസം, തൊഴിൽ മേഖലയിൽ സംവരണം; 6 മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ട്രാൻസ്‌ജെൻഡർമാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും ആറു മാസത്തിനുള്ളിൽ സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പാല്‍ക്കാട് സ്വദേശി സി കബീർ അടക്കമുള്ളവരുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശത്തെ തുടർന്ന് കേന്ദ്രസർക്കാർ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമങ്ങൾ പാസാക്കിയിരുന്നു. 2020ൽ സംസ്ഥാന സർക്കാറും ചട്ടങ്ങൾ രൂപീകരിച്ചിരുന്നെങ്കിലും സംവരണം നിലവിൽ വരാത്തതിൽ കോടതി വിമർശനം ഉന്നയിച്ചു. നയരൂപീകരണത്തിൽ സാധാരണ Read More…



