Job Kerala News

ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ ഏഴിന് നടത്തും. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 9 ന് ദേവസ്വം ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കെത്തേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസ്യത വയസ്സിളവ് ഉണ്ടാകും. താഴെ കാണിക്കുന്ന യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്‌ചയിൽ ഹാജരാകാവുന്നതാണ്.വെറ്ററിനറി സർജൻ –യോഗ്യത Read More…

Kerala News

ജന്തു ക്ഷേമ ദ്വൈവാരാചരണം: തൃശൂരിൽ പുരസ്‌കാര വിതരണവും ബോധവത്കരണ സെമിനാറും

സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ജന്തു ക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ ജന്തു ക്ഷേമ പുരസ്‌കാര വിതരണവും സെമിനാറും നടത്തി. തൃശൂർ കളക്ടറേറ്റ് അനക്സ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. വി. എം. ഹാരിസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ടി. കെ. സുധീഷ് ഈ വർഷത്തെ ജന്തു ക്ഷേമ പുരസ്‌കാരങ്ങൾ Read More…