International News

വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്; ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: യുഎസ് ബി1, ബി2 വിസക്കാർക്ക്‌ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. ഏതെങ്കിലും തരത്തില്‍ വിസ ദുരുപയോഗിക്കുകയോ നിയമപ്രകാരം അനുവദിച്ചിട്ടുള്ള കാലയളവില്‍ കൂടുതല്‍ കാലം താമസിക്കുകയോ ചെയ്താല്‍ സ്ഥിരം യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഇന്ത്യയിലെ യുഎസ് എംബസി നല്‍കുന്ന മുന്നറിയിപ്പ്. എക്‌സില്‍ പങ്കിട്ട വിഡിയോയില്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചില കാരണങ്ങളാല്‍ വിസ അപേക്ഷകള്‍ നിരസിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വിസാ ഇന്റര്‍വ്യൂവിന്റെ ഘട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിബന്ധനകള്‍ പാലിക്കാന്‍ താല്‍പ്പര്യമില്ലാത്ത വ്യക്തിയാണ് നിങ്ങളെന്ന് കോണ്‍സുലാര്‍ ഉദ്യോഗസ്ഥന് തോന്നിയാല്‍ വിസ നിഷേധിക്കുമെന്നും Read More…

International News

ആരോഗ്യ പ്രശ്‌നങ്ങളുമായി അമേരിക്കയിലേക്ക് വരേണ്ട, പുതിയ വിസ നിര്‍ദേശങ്ങളുമായി ട്രംപ്

വാഷിങ്ടണ്‍: ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യുഎസ് വിസ നിയന്ത്രിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് വിസ നിഷേധിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നത്. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് വിസ നിഷേധിക്കാമെന്നാണ് പുതിയ നിര്‍ദേശം. ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ട്രംപ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസില്‍ പ്രവേശിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ചില മെഡിക്കല്‍ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അനുമതി നല്‍കേണ്ടെന്നാണ് നിര്‍ദേശം. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാജ്യത്തെ പൊതു ആനുകൂല്യങ്ങളെ Read More…

International News

എച്ച്1ബി വിസയ്ക്ക് ഫീസ് ഒരുലക്ഷം യുഎസ് ഡോളര്‍; കുടിയേറ്റം തടയാന്‍ ട്രംപ്, ഇന്ത്യന്‍ ടെക്കികള്‍ക്ക് വന്‍തിരിച്ചടി

വാഷിങ്ടണ്‍: താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ആഗോള തലത്തില്‍ വ്യാപാര യുദ്ധത്തിന് ആക്കം കുട്ടിയതിന് പിന്നാലെ യുഎസ് കുടിയേറ്റത്തിലും കടുത്ത നിലപാടുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്1ബി വിസയുടെ ഫീസ് കുത്തനെകൂട്ടി. നൂറിരട്ടിയോളമാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. എച്ച്1ബി വിസയ്ക്ക് ഇനിമുതല്‍ 100000 യുഎസ് ഡോളര്‍ ഫീസ് നല്‍കേണ്ടിവരും. ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, എച്ച്1ബി വിസ അപേക്ഷകരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് കമ്പനികള്‍ നല്‍കേണ്ട ഫീസ് ഇതോടെ 90 ലക്ഷം രൂപയോളം ആയിരിക്കും. അമേരിക്കക്കാരുടെ Read More…

International News

ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസ; പ്രവാസികൾക്കും തൊഴിൽ അന്വേഷകർക്കും പുതിയ പ്രതീക്ഷ

അബുദാബി: ഗൾഫ് രാജ്യങ്ങൾക്കിടയിൽ യൂറോപ്യൻ യൂണിയൻ ഷെങ്കൻ വിസ മാതൃകയിൽ ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം ഉടൻ . ‘ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ’ എന്നറിയപ്പെടുന്ന പുതിയ വിസയ്ക്ക് അംഗീകാരം നൽകുമെന്ന് യു.എ.ഇയുടെ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പ്രഖ്യാപിച്ചു. വിഷയം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തെയും ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി ചർച്ചകൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. പുതിയ വിസ സംവിധാനം നടപ്പിലാകുന്നതോടെ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ Read More…

International News

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ജാഗ്രത വേണം; സെമിറ്റിക് വിരുദ്ധ കന്റന്റിന് വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന് അമേരിക്ക

ന്യൂഡല്‍ഹി: യുഎസിലേക്കുള്ള വിസയും റെസിഡന്‍സി പെര്‍മിറ്റും (ഗ്രീന്‍ കാര്‍ഡ്) നിഷേധിക്കപ്പെടാനുള്ള സാധ്യതയ്ക്ക് സോഷ്യല്‍ മീഡിയയിലെ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) മുന്നറിയിപ്പ് നല്‍കി. സെമിറ്റിക് വിരുദ്ധ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതായോ, അത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായോ ഉള്ള പോസ്റ്റുകള്‍ ഇമിഗ്രേഷന്‍ പരിശോധനകളില്‍ നെഗറ്റീവ് ഘടകമായി കണക്കാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്‌ലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പോലുള്ള സംഘടനകളെ അനുകൂലിക്കുന്ന Read More…

International Job Kerala News

യുഎഇയിൽ ഫാമിലി വീസയ്ക്ക് പുതിയ മാനദണ്ഡം

ദുബൈ: യുഎഇയിൽ താമസിക്കുന്നവർക്ക് കുടുംബത്തെ കൂടെ കൊണ്ടുവരാൻ വലിയ ആശ്വാസമായിരിക്കുകയാണ് പുതിയ വീസ നിയമം. ഇനി മുതൽ തൊഴിൽ മേഖലയും തസ്തികയും പരിഗണിക്കാതെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഫാമിലി വീസ അനുവദിക്കുക. മാസം 3000 ദിർഹം (ഏകദേശം 68,000 രൂപ) ശമ്പളമുള്ളവർക്ക് താമസ സൗകര്യം ഒരുക്കിയാൽ കുടുംബത്തെ കൊണ്ടുവരാം. താമസ ചെലവ് സ്പോൺസർ വഹിക്കണം. 4000 ദിർഹം ശമ്പളമുള്ളവർക്ക് താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായം ആവശ്യമില്ല. പിതാവ് യുഎഇയിൽ ജോലി ചെയ്യുന്ന കുടുംബങ്ങളിൽ മക്കളുടെ സ്പോൺസർഷിപ് മാതാവിന് Read More…