തൃശ്ശൂർ: അന്തർദേശീയ യോഗാ ദിനാചരണത്തിൻ്റെ മുന്നോടിയായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശാനുസരണം ഔഷധിയുടെയും ഔഷധി പഞ്ചകർമ്മ ആശുപത്രിയുടെയും നേതൃത്വത്തിൽ തൃശ്ശൂർ ഔഷധി പഞ്ചകർമ്മ ആശുപത്രി ഓഡിറ്റോറിയത്തിൽ വച്ച് യോഗ പരിശീലന പരിപാടി നടത്തി. പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി എമിറേറ്റ്സ് പ്രൊഫസർ എം. ഹരിദാസ് നിർവഹിച്ചു. കേരള ഗവൺമെൻ്റ് സയൻസ് ആൻഡ് ടെക്നോളജി മുൻ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഔഷധി മാനേജിംഗ് ഡയറക്ടറും സംസ്ഥാന ഔഷധസസ്യ ബോർഡ് Read More…
Tag: yoga day
പ്രാചീന ഇന്ത്യയിൽ നിന്നുള്ള യോഗ ഇന്ന് ആഗോളമായി: യു.എൻ മേധാവി ഗുട്ടെറസ്
യുണൈറ്റഡ് നേഷൻസ്: പ്രാചീന ഇന്ത്യയിൽ വേരുകളുള്ള യോഗ ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു സർവലൗകിക പരിശീലന വ്യായാമമായി മാറിയെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറെസ് പറഞ്ഞു. വിവിധ മതങ്ങളിലും സംസ്കാരങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് യോഗ പ്രയോജനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 12-ാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് ഗുട്ടെറസ് ഇക്കാര്യം പറഞ്ഞത്. ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിലാണ് യോഗയുടെ പ്രസക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആരോഗ്യകരമായ വാർധക്യത്തിനായുള്ള യോഗ’ എന്ന പ്രമേയത്തിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ Read More…
ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. തൃശൂർ നമോ ഭവനിൽ നടന്ന ചടങ്ങിൽ യോഗചാര്യൻ അനീഷ് ഇയാൽ നേതൃത്വം നൽകി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ എ എൻ രാധാകൃഷ്ണൻ, അഡ്വ. ഗോപാലകൃഷ്ണൻ ജില്ല പ്രഭാരി എം വി ഗോപകുമാർ, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, എം Read More…
അന്താരാഷ്ട്ര യോഗാ ദിനം: “യോഗാ വെറും വ്യായാമമല്ല, ജീവിതരീതിയാണ്” – പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ‘യോഗ ഭൂമിക്കും, ആരോഗ്യത്തിനും’ എന്നതാണ് ഇത്തവണത്തെ യോഗ ദിനത്തിന്റെ സന്ദേശം. ഇന്ത്യയുടെ ശുപാര്‍ശ പ്രകാരം 2015 മുതലാണ് യുഎന്‍ അന്താരാഷ്ട്ര യോഗ ദിവസമായി ജൂണ്‍ 21 നെ പ്രഖ്യാപിച്ചത്. യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. യോഗ വെറുമൊരു വ്യായാമമല്ല. അതൊരു ജീവിത രീതിയാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ യോഗ ദിനാഘോഷത്തില്‍ വിശാഖപട്ടണത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ Read More…




