Uncategorized

സൈബർ ക്രൈം – ആവലാതിക്കാരിയുടെ പക്കൽ നിന്നും പതിനാല് ലക്ഷത്തോളം രൂപ തട്ടിച്ചെടുത്തതിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി

പ്രതികള്‍ ടെലിഗ്രാം അക്വണ്ട് മുഖേന ഗ്ലോബൽ കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു ദിവസം 90 ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിലൂടെ അധികവരുമാനം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആവലാതിക്കാരിയുടെ പക്കൽ നിന്നും പതിനാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തതിൽ മലപ്പുറം ജില്ല ചെമ്പ്രശ്ശേരി വില്ലേജ് ടി ദേശത്ത് തെച്ചിയോടൻ വീട്ടിൽ സുലൈമാൻ മകൻ മുഹമ്മദ് ഷഹീദ് (29 വയസ്സ്) എന്നവരുടെ മുൻകൂർ‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. പി. Read More…

Kerala News

മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ട് കെ.സുരേന്ദ്രൻ

മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധി പകർപ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോടതി ഒരു വിധി പുറപ്പെടുവിച്ചാൽ ആ വിധിയിൽ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ വിമർശിക്കുന്നത് ജനാധിപത്യപരമല്ല. പ്രോസിക്യൂഷനും പൊലീസും എന്നെ സഹായിച്ചുവെന്നാണ് യുഡിഎഫ് പറയുന്നത്. കോൺഗ്രസിൻ്റെ അദ്ധ്യക്ഷൻ കെ സുധാകരൻ ഇ പി ജയരാജൻ വധശ്രമക്കേസിൽ കേരള ഹൈക്കോടതിയിൽ Read More…

Kerala News

പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി;നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ (ഒക്ടോബര് 11) പൊതു അവധി പ്രഖ്യാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നെഗോഷിയബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു., പ്രധാന ചടങ്ങുകളിലൊന്നായ പൂജവയ്പ് ഒക്ടോബര് 10-ന് വൈകുന്നേരം നടക്കുന്നതിനാല്‍ അവധി നീട്ടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കുന്നു. നവരാത്രി പൂജവെയ്പ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍ക്കാര്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ച Read More…

Education News

സര്‍വകലാശാലകളും കോളജുകളും ഇനി ഒരു കുടക്കീഴിൽ: ‘കെ-റീപ്പ്’ സോഫ്റ്റ് വെയര്‍ ഉടൻ-മന്ത്രി ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളും കോളജുകളും ഒരു ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന ‘കെ-റീപ്പ്’ (Kerala Resource for Education Administration and Planning) സോഫ്റ്റ് വെയര്‍ എല്ലാ സര്‍വകലാശാലകളിലും നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ഇതിലൂടെ ആധുനികവല്‍ക്കരിക്കുകയാണ് ലക്ഷ്യം, എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു വ്യക്തമാക്കി. കേരളത്തില്‍ നിലവിലുള്ള സര്‍വകലാശാലകളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പരസ്പര ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ പദ്ധതിയുടെ ഭാഗമായുള്ള ‘കെ-റീപ്പ്’ വഴി Read More…

Kerala News

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു: മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: കേരളത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 25 വരെ അധിക സമയം അനുവദിച്ചതായി ഭക്ഷ്യവിതരണ മന്ത്രി ജിആര്‍ അനില്‍. കാലാവധി അവസാനിച്ചെങ്കിലും നിരവധി ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തതിനാല്‍ സമയപരിധി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. എംഎല്‍എ ഇകെ വിജയന്‍ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിനാണ് മന്ത്രി മറുപടി നല്‍കിയത്. ഇ-ശ്രം പോര്‍ട്ടല്‍ പ്രകാരം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന്, സുപ്രീം കോടതിയുടെ വിധിയുടെയും കേന്ദ്ര നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് എഎവൈ (മഞ്ഞ) ആന്‍റ് പിഎച്ച്എച്ച് Read More…

Kerala News

ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ല: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

കേരളത്തിൽ കാറുകളിൽ കുട്ടികളെ ഇരുത്താൻ ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. കേരളത്തിൽ ചൈൽഡ് സീറ്റുകൾ സുലഭമല്ലാത്തതിനാൽ ഇത്തരമൊരു തീരുമാനമാണ് എടുത്തിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ പ്രധാനമാണ്.14 വയസ്സുവരെയുള്ള എല്ലാ കുട്ടികളെയും കാറിന്റെ പിൻസീറ്റിൽ ഇരുത്തണമെന്നാണ് നിർദ്ദേശം. കുട്ടികൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കുന്നത് അവരുടെ സുരക്ഷക്ക് വേണ്ടിയാണ്. .മോട്ടോർ വെഹിക്കിൾ ആക്ടിലെ നിർദ്ദേശങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ളതാണ്. നിലവിൽ ഇതിനെ കർശനമായി നടപ്പാക്കില്ല,” മന്ത്രി പറഞ്ഞു.

India News

രത്തൻ ടാറ്റ വിടവാങ്ങി; അന്ത്യം മുംബൈയിൽ

ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനും ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ വ്യവസായികളിൽ ഒരാളുമായ രത്തൻ ടാറ്റ 86-ാം വയസ്സിൽ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. ടാറ്റ ഗ്രൂപ്പിനെ ഒരു ലോകശക്തിയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച രത്തൻ ടാറ്റ, ഇന്ത്യൻ വ്യവസായത്തിന്റെ മുഖമായിരുന്നു. നാനോ കാർ പോലുള്ള പദ്ധതികളിലൂടെ ലോകത്തെ അദ്ദേഹം അമ്പരിപ്പിച്ചു. സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിനായി അദ്ദേഹം നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. “എല്ലാവരും Read More…

Kerala News

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം കെ.സുരേന്ദ്രൻ

ശബരിമല തീർത്ഥാടനം അലങ്കോലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓൺലൈൻ ക്യൂ മാത്രം മതിയെന്ന സർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓൺലൈൻ വഴി മാത്രം ദർശനം പരിമിതപ്പെടുത്തുന്നത് അപ്രയോഗികവും അശാസ്ത്രീയവുമാണ്. ഭക്തരുടെ മൗലികമായ ആവശ്യം സർക്കാറും ബോർഡും പരിഗണിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ ഭക്തർക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് സർക്കാരിന്റെ പുതിയ നയം. വെർച്ച്വൽ ബുക്കിംഗ് ബിജെപി എതിർക്കുന്നില്ല. എന്നാൽ 10-20 ശതമാനം സ്പോട്ട് ബുക്കിംഗ് കൂടി വേണം. ഒരു ദിവസം 80,000 പേരെ മാത്രമേ Read More…

Kerala News

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയും പ്രശസ്ത സാഹിത്യകാരിയുമായ ആർ. ശ്രീലേഖ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ചടങ്ങിൽ, ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, അവരെ ഷാൾ അണിയിച്ച് പാർട്ടിയിൽ സ്വീകരിച്ചു. മൂന്ന് ആഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നത്. “33 വർഷം നിഷ്പക്ഷമായി സേവനം നിർവഹിച്ചിട്ടാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേർന്ന്, ജനസമൂഹത്തിന് കൂടുതൽ സേവനം ചെയ്യാൻ അവസരം കണ്ടെത്തിയത്,” ശ്രീലേഖ പറഞ്ഞു. ബി.ജെ.പിയുടെ ആദർശങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കുകയും, Read More…

Kerala News

25 കോടി രൂപയുടെ ഓണം ബമ്പർ , TG 434222 എന്ന നമ്പറിന്!

ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപ TG 434222 എന്ന നമ്പർ ടിക്കറ്റിന് ലഭിച്ചു.തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഒന്നാം സമ്മാന നമ്പർ പ്രഖ്യാപിച്ചത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. ആകെ 7135938 Read More…