തിരുവനന്തപുരം: മലയാള സിനിമയിലെ മികവുറ്റ അഭിനേതാവും “അമ്മ”യുടെ ആദ്യ ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ (88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 600ലധികം മലയാള ചിത്രങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ, എട്ടുവർഷമായി പത്തനാപുരം ഗാന്ധിഭവനിൽ താമസിച്ചു വരികയായിരുന്നു. 1975ൽ ‘രാഗം’ എന്ന സിനിമയിലൂടെയാണ് മാധവൻ സിനിമാരംഗത്ത് എത്തിയത്, ആദ്യ അവസരം അദ്ദേഹത്തിന് നൽകിയത് പ്രശസ്ത നടൻ മധുവായിരുന്നു. ജീവിതത്തിലെ നിരവധി വെല്ലുവിളികൾക്കിടയിലും, ഗാന്ധിഭവനിൽ അഭയം പ്രാപിച്ച ശേഷവും, അദ്ദേഹം സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. Read More…
Author: Team IndianVartha
‘ക്ഷേത്രങ്ങളിൽ സിനിമാ ഷൂട്ടിങ് വേണ്ട’: ഹൈക്കോടതിയുടെ നിർദ്ദേശം
കൊച്ചി: ക്ഷേത്രങ്ങൾ ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണ്, അല്ലാതെ സിനിമാ ഷൂട്ടിങ്ങിന് വേണ്ടിയുള്ളതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ‘വിശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് അനുവദിച്ച അനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. തൃപ്പൂണിത്തുറ ദിലീപ് മേനോനും ഗംഗ വിജയനും നൽകിയ ഹർജിയിൽ, ക്ഷേത്രവുമായി ബന്ധമില്ലാത്ത വീഡിയോകളുടെയും സിനിമകളുടെയും ചിത്രീകരണത്തിന് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. “പവിത്രമായ പൂജകളും ആചാരങ്ങളും മറികടന്ന് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണ് ഷൂട്ടിങ് നടന്നത്,” എന്നാണ് ഹർജിയിൽ പറയുന്നത്. ജസ്റ്റിസ് Read More…
സ്കൂൾ കലോത്സവത്തിൽ കർശന മാറ്റങ്ങൾ: അപ്പീൽ ഫീസ് ഇരട്ടിയായി, ഒരാൾക്ക് മത്സര ഇനങ്ങൾ അഞ്ചെണ്ണം മാത്രം
തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൽ ഓരോ കുട്ടിക്കും പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി ചുരുക്കി കലോത്സവ കമ്മിറ്റിയുടെ പുതിയ തീരുമാനം. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഉൾപ്പെടെ, ഇനി ഒരു കുട്ടിക്ക് പരമാവധി മൂന്ന് വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കാനാവൂ. അതേസമയം, സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ അപ്പീലിനുള്ള ഫീസ് ഇരട്ടിയാക്കിയിട്ടുണ്ട്. സ്കൂൾതല അപ്പീൽ ഫീസ് 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. ഉപജില്ലാതല ഫീസ് 1000 രൂപയിൽ നിന്ന് 2000 Read More…
കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ നിയമങ്ങൾ: പ്രത്യേക സീറ്റ് ബെൽറ്റ്, ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധം
കേരളത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമം വരുന്നു. ഡിസംബർ മുതൽ നിലവിൽ വരുന്ന നിയമപ്രകാരം, ഒന്നു മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. നാല് വയസ്സിന് മുകളിലുള്ള കുട്ടികൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതാണ്. കൂടാതെ, നാല് വയസ്സു മുതൽ 14 വയസ്സുവരെയുള്ള 135 സെന്റീമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾ കാറിൽ സഞ്ചരിക്കുമ്പോൾ ചൈൽഡ് ബൂസ്റ്റർ സീറ്റ് ഉപയോഗിക്കേണ്ടതും നിർബന്ധമാക്കിയിട്ടുണ്ട്. മാതാപിതാക്കൾ കുട്ടികളെ മടിയിൽ വെച്ച് കാറിൽ സഞ്ചരിക്കുന്നത് Read More…
അടിയന്തര പ്രമേയത്തിൽ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ചയാക്കാതെ പ്രതിപക്ഷം പിണറായി വിജയനെ രക്ഷിച്ചു: കെ.സുരേന്ദ്രൻ
ഗവർണർ വിളിപ്പിച്ചിട്ടും ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ്ഭവനിലേക്ക് മുഖ്യമന്ത്രി അയക്കാതിരുന്നത് ഭരണഘടനാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ഉദ്യോഗസ്ഥന്മാരെ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗിക്കുന്ന പിണറായി വിജയന്റെ നടപടികൾ ജനാധിപത്യ വിരുദ്ധമാണ്. ഞങ്ങൾ വിശദീകരണം നൽകാൻ തയ്യാറല്ല എന്ന നിലപാടാണ് ചീഫ് സെക്രട്ടറിയെ കൊണ്ടും ഡിജിപിയെ കൊണ്ടും പിണറായി വിജയൻ എടുപ്പിക്കുന്നതെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ തലപ്പത്തുള്ള ഗവർണർ ഒരു കാര്യമാവശ്യപ്പെട്ടിട്ടും അത് നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മുഖ്യമന്ത്രി Read More…
യുവമോർച്ച മെമ്പർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.
കുന്നംകുളം: ബി.ജെ.പി ദേശീയ തലത്തിൽ നടത്തിവരുന്ന മെബർഷിപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജ് പരിസരത്ത് മെമ്പർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. യുവമോർച്ച തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി വി.ആർ സജിത്ത് വിദ്യർത്ഥികൾക്ക് മെമ്പർഷിപ്പ് നൽകികൊണ്ട് മെമ്പർഷിപ്പ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം ഭാരവാഹികളായ അഭിലാഷ് കടങ്ങോട്, വിനീഷ് ചെറുവത്താനി ക്യാമ്പിന് നേതൃത്വം നൽകി. കടങ്ങോട് ഗ്രാമപഞ്ചായത്ത് അംഗം എം.വി ധനീഷ്, നഗരസഭാ കൗൺസിലർ ബിനുപ്രസാദ്, ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം പ്രദീപ് Read More…
പി വിജയൻ ഇന്റലിജൻസ് മേധാവിയായി; പൊലീസ് അക്കാദമിക്ക് പുതിയ ഡയറക്ടർ
തിരുവനന്തപുരം: കേരള പൊലീസിൽ നിർണായക നിയമനങ്ങൾ, എഡിജിപി പി വിജയനെ സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ മേധാവിയായി നിയമിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് ഏബ്രഹാം ചുമതലയേൽക്കും. നിലവിൽ പോലീസ് അക്കാദമി ഡയറക്ടറായിരുന്ന പി വിജയൻ, ഇനി സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കും. പോലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേഞ്ച് ഐജി എ അക്ബറിനെ നിയമിച്ചു.
തിരുവോണം ബംപർ: 25 കോടി ആർക്കാണെന്ന് നാളെ അറിയാം!
തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ ലോട്ടറി സമ്മാനം ആർക്കാണെന്ന് നാളെ തീരുമാനമാകും. തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 1:00 മണിക്ക് ഗോർക്കി ഭവനിൽ നടക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് നറുക്കെടുപ്പ് നിർവഹിക്കുക. നറുക്കെടുപ്പിന് ഒരു ദിവസം മുമ്പ് തന്നെ ടിക്കറ്റ് വിൽപ്പന റെക്കോർഡ് തൊട്ടു. 80 ലക്ഷം ടിക്കറ്റുകളിൽ 69 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയി. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.
തലസ്ഥാനത്ത് ഇന്ന് കുടിവെള്ളം മുട്ടും! 8 മണിക്കൂർ ജലവിതരണം തടസ്സപ്പെടും
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് കുടിവെള്ളം മുടങ്ങും. അരുവിക്കര ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 8 മണി മുതൽ നാളെ പുലർച്ചെ 4 മണി വരെ ജലവിതരണം നിർത്തിവയ്ക്കും. ഏത് പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുക? പേരൂർക്കട മുതൽ കഴക്കൂട്ടം വരെയുള്ള വിശാലമായ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടും. ഇതിൽ പേരാപ്പൂർ, ഭഗത്സിംഗ് നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗർ, ഊളമ്പാറ, പൈപ്പിൻമൂട്, ശാസ്തമംഗലം, വെള്ളയമ്പലം, Read More…
നെഹ്രു ട്രോഫി: കാരിച്ചാല് ചുണ്ടന് തന്നെ വിജയി! അപ്പീല് തള്ളി, വിവാദത്തിന് അന്ത്യം
ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയിലെ വിജയി ആരാണെന്ന വിവാദത്തിന് അന്ത്യമായി. അപ്പീൽ കമ്മിറ്റി കാരിച്ചാല് ചുണ്ടനെ തന്നെ വിജയിയായി പ്രഖ്യാപിച്ചതോടെ തർക്കങ്ങൾക്ക് ഇടയില്ലാതായി. വീയപുരം ചുണ്ടന്റെ പരാതിയും കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതിയും അപ്പീൽ കമ്മിറ്റി തള്ളി. വിശദമായ പരിശോധനയ്ക്കും വിഡിയോ തെളിവുകൾ പരിശോധിച്ചതിനു ശേഷമാണ് ഈ തീരുമാനം എടുത്തത്. സ്റ്റാർട്ടിംഗിൽ പിഴവ് ഉണ്ടായി എന്നായിരുന്നു പരാതിക്കാരുടെ വാദം. എന്നാൽ സാങ്കേതിക സമിതി നടത്തിയ വിശദമായ പരിശോധനയിൽ ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. 0.005 സെക്കൻഡ് Read More…











