അങ്കമാലി: എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ചാലക്കുടി നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു. കക്കാട് എസ്എൻഡിപി ശാഖയുടെ ഗുരുദേവ പ്രതിഷ്ഠയും സമ്മേളനത്തിലും പങ്കെടുത്തുകാടുകുറ്റി ചാലക്കുടി മേഖലയയിലെ ആരാധനാലയങ്ങൾ, പ്രധാന വ്യക്തികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
Uncategorized
ഉപഭോക്തൃവിധി പാലിച്ചില്ല,മധുരൈ കാമരാജ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് വാറണ്ട് .
ഉപഭോക്തൃകോടതിവിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. വരാക്കര സ്വദേശി ഡോ.രാജൻ എൻ.സി. ഫയൽ ചെയ്ത ഹർജിയിലാണ് മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർക്കും അഡീഷണൽ കൺട്രോളർക്കും സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഡയറക്ടർക്കുമെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്. കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ ഇവ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ രാജന് നേരത്തെ ഉപഭോക്തൃകോടതിയിൽ നിന്ന് അനുകൂലവിധി ലഭിച്ചിരുന്നു.രണ്ട് മാസത്തിനുള്ളിൽ വിധി പാലിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നതു്. വിധി Read More…
വിരമിക്കുന്ന രാജ്യസഭാ അംഗങ്ങള് ക്ക് പ്രധാനമന്ത്രി യാത്രയയപ്പ് നല്കി
ന്യൂഡല്ഹി: വിരമിക്കുന്ന രാജ്യസഭാ അംഗങ്ങള്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയയപ്പ് നല്കി. ഓരോ അഞ്ച് വര് ഷം കൂടുമ്പോഴും ലോക് സഭ മാറുമ്പോള് ഓരോ രണ്ട് വര് ഷത്തിലും രാജ്യസഭയ്ക്ക് ഒരു പുതിയ ജീവശക്തി ലഭിക്കുന്നുണ്ടെന്ന് രാജ്യസഭയില് ചടങ്ങില് പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, ദ്വിവത്സര വിടവാങ്ങല് പുതിയ അംഗങ്ങള് ക്ക് മായാത്ത ഓര് മകളും അമൂല്യമായ പാരമ്പര്യവും അവശേഷിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മന് മോഹന് സിങ്ങിന്റെ സംഭാവനകളെ അനുസ്മരിച്ച പ്രധാനമന്ത്രി, “സഭയെയും രാഷ്ട്രത്തെയും നയിച്ച അദ്ദേഹത്തിന്റെ Read More…
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ജനുവരി 6, 7 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. Read More…





