Education Kerala News

പരീക്ഷ തീർന്ന് പിറ്റേന്ന് ഫലം; എം ജി സർവ്വകലാശാല മാതൃകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു

അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല മാതൃക കാട്ടിയിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഈ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സർവ്വകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം അവസാന സെമസ്റ്റർ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സർവ്വകലാശാലയായും എം.ജി മാറി. അഭിമാനകരമായ Read More…

Education India News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു. പരീക്ഷയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ തിളങ്ങിയത്. വിജയശതമാനത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉള്ളതായി എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു.  വിജയവാഡയാണ് മുന്നിൽ നിൽക്കുന്ന നഗരം. പരീക്ഷാഫലം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in , results.cbse.nic.in എന്നിവയിലൂടെ പരിശോധിക്കാം. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം Read More…

Education Kerala News

പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ മേയ് 14 മുതൽ; അവസാന തീയതി മേയ് 20

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ Read More…

Education Kerala News

ഓണ-ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കണം; ഹൈസ്കൂൾ ക്ലാസ് സമയം അരമണിക്കൂർ കൂട്ടണമെന്ന് ശുപാർശ

സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി ശുപാര്‍ശ ചെയ്തു. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഓണം, ക്രിസ്മസ് വേളയിലും മാര്‍ച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറില്‍ അര്‍ധവാര്‍ഷിക പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും മതിയെന്നാണ് ശുപാര്‍ശയിലുള്ളത്. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. എല്‍പി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. Read More…

Education News

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വലിയ മാറ്റം; ഇനി വര്‍ഷത്തില്‍ രണ്ടു പൊതുപരീക്ഷ, സിബിഎസ്ഇ കരട് മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: പുതിയ അധ്യയനവര്‍ഷം മുതലുള്ള പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സംബന്ധിച്ച വിപുലമായ മാറ്റങ്ങള്‍ സിബിഎസ്ഇ പ്രഖ്യാപിച്ചു. 2026 മുതല്‍ പരീക്ഷ വര്‍ഷത്തില്‍ രണ്ടു ഘട്ടങ്ങളായാണ് നടത്തുക. ആദ്യഘട്ടം ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 6 വരെയും, രണ്ടാമത്തെ ഘട്ടം മേയ് 5 മുതല്‍ 20 വരെയുമാണ് നടക്കുക. വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം. രണ്ടുതവണ എഴുതുന്നവര്‍ക്ക് മികച്ച സ്കോറാണ് അന്തിമ ഫലമായി പരിഗണിക്കുക. ആദ്യഘട്ട പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയായി രണ്ടാമത്തെ ഘട്ടം Read More…

Education Kerala News

ഹൈസ്‌കൂളുകളിൽ 29,000 റോബോട്ടിക് കിറ്റുകൾ പൂർത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 8-ന്

എഐ, റോബോട്ടിക്‌സ്, ഐഒടി തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകൾ കേരളത്തിലെ  മുഴുവൻ കുട്ടികൾക്കും പരിചയപ്പെടുത്തുന്നതിന് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിന്യസിച്ചുവരുന്ന 29,000 റോബോട്ടിക് കിറ്റുകളുടെ പൂർത്തീകരണ പ്രഖ്യാപനവും, ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ സംസ്ഥാന ക്യാമ്പും ഫെബ്രുവരി 8, 9 തീയതികളിൽ നടക്കും. ഫെബ്രുവരി 8-ന് രാവിലെ 10.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐടി വകുപ്പിനു കീഴിലുള്ള ഐസിഫോസിൽ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക് ഉല്പന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടക്കും. Read More…

Education India News

2025 സിവില്‍ സര്‍വീസ് പരീക്ഷ: ഫെബ്രുവരി 11 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: 2025 സിവില് സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി ഘട്ടത്തിന് അപേക്ഷിക്കാം. ഇതിന് ഫെബ്രുവരി 11-ന് വൈകീട്ട് ആറു വരെ അവസരമുണ്ട്. പ്രിലിമിനറി പരീക്ഷ മെയ് 25-ന് നടക്കും. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസുകള്‍ എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അനുയോജ്യരായവരെ തെരഞ്ഞെടുക്കാനാണ് സിവില്‍ സര്‍വീസസ് പരീക്ഷ നടത്തുന്നത്. അപേക്ഷാ തീയതി: ഫെബ്രുവരി 11-ന് വൈകീട്ട് 6 വരെ. വിശദ വിവരങ്ങള്ക്കും വിശദ Read More…

Education News

എസ്.എസ്.എൽ.സി പരീക്ഷ: രജിസ്ട്രേഷൻ ആരംഭിച്ചു

2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളിൽനിന്നും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ ലോഗിനിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ഡിസംബർ 31ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ മാറ്റം അനുവദിക്കില്ല.

Education Kerala News

ഐടിഐകളിൽ വനിത ട്രെയിനികൾക്ക് മാസത്തിൽ രണ്ട് ദിവസം ആര്‍ത്തവ അവധി; ശനിയാഴ്ചയിൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ വനിത ട്രെയിനികൾക്ക് മാസംയിൽ രണ്ട് ദിവസം ആര്‍ത്തവ അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൂടാതെ, ശനിയാഴ്ച മുഴുവൻ ഐടിഐകളിൽ അവധി ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമൂലം പരിശീലന സമയം നഷ്ടമാകുന്നവര്‍ക്ക് നൈപുണ്യത്തിനായി ഷിഫ്റ്റ് പുനഃക്രമീകരിക്കും. ചാല ഗവണ്‍മെന്റ് ഐടിഐയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആദ്യ ഷിഫ്റ്റ് രാവിലെ 7:30 മുതൽ 3:00 മണി വരെ, രണ്ടാം ഷിഫ്റ്റ് രാവിലെ 10:00 മുതൽ 5:30 മണി വരെ ആയിരിക്കും. ശനിയാഴ്ച Read More…

Education Kerala News

ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തണം: മന്ത്രി ഒ ആർ കേളു

പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾ പ്ലസ് ടു പഠനത്തിനപ്പുറം സർക്കാർ നൽകുന്ന ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുൻനിരയിലേക്കെത്തണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ജില്ലാ, സംസ്ഥാനതല സ്‌പോർട്‌സ് മീറ്റുകളിൽ മികച്ച വിജയം നേടിയ ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂളിലെ  വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഐഎഎസ്, എംബിബിഎസ്, നഴ്‌സിംഗ് തുടങ്ങി നിരവധി കോഴ്സുകൾ പഠിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ട്. വിദേശ പഠനത്തിനും അവസരം ഉറപ്പാക്കുന്നുണ്ട്. Read More…