Kerala

ഹൗസ് ബോട്ടുകളിലെ  മാലിന്യ സംസ്കരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റുകൾ തയ്യാറാക്കും: മുഖ്യമന്ത്രി

എറണാകുളം: ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിനായി 3.70 കോടി രൂപയുടെ ട്രീറ്റ്മെന്റ് പ്ലാൻ്റുകൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷൻ    പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. തീരപ്രദേശങ്ങളിലെ മാലിന്യ സംസ്ക്കരണത്തിന് വാതിൽപ്പടി അജൈവമാലിന്യ ശേഖരണ സംവിധാനം നടപ്പാക്കുന്നുണ്ടെന്നും അതുവഴി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വർധന ഒരു പരിധിവരെ കുറയ്ക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.  ജലസ്രോതസ്സുകളിൽ മാലിന്യങ്ങൾ തള്ളുന്നത് ഗൗരവമായ കുറ്റകൃത്യമാണ്. ജലാശയങ്ങളെ Read More…

Kerala

വന്യജീവി ആക്രമണം: ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനവാസ മേഖലയിൽ വന്യജീവികളുടെ ആക്രമണങ്ങൾ പ്രതിരോധിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ റസിഡന്റ്സ്  അസോസിയേഷൻ പ്രതിനിധികളുടെ   ചോദ്യങ്ങൾക്ക്  മറുപടി നൽകുകയായിരുന്നു  അദ്ദേഹം.  വന്യജീവി ആക്രമണ പ്രതിരോധത്തിന് വലിയ പരിഗണന നൽകും. മേഖലകളിൽ   മന്ത്രിതല സംഘത്തിന്റെ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. വനത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. കൃത്യമായ ഇടവേളകളിൽ കമ്മിറ്റി യോഗം Read More…

Health Kerala

ആരോഗ്യ സർവകലാശാല: സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ തുടർ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ (ആർ.സി.സി.യ്ക്ക് സമീപം) തിങ്കളാഴ്ച വൈകിട്ട് 4ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ശാസ്ത്ര ഗവേഷണ മേഖലയിലും ആരോഗ്യ ഗവേഷണത്തിലും ചികിത്സകർക്കും മാർഗനിർദേശങ്ങൾ നൽകുന്നതിലും സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് Read More…

Education Kerala

എസ് എസ് എൽ സി എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി

എസ്.എസ്.എൽ.സി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.  കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ ഏഴ്, ലക്ഷദ്വീപിൽ ഒമ്പത് എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങൾ. പുതിയ അദ്ധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം മാർച്ച് 12ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ആവശ്യമായ 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടിപൂർത്തിയായി. ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. ഇതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മാർച്ച് 12ന് തിരുവനന്തപുരം കോട്ടൺഹിൽ Read More…

Kerala

ബിഹാറിലെ ബെഗുസാരായിയില് ഒന്നിലധികം വികസന പദ്ധതികള് ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

1.48 ലക്ഷം കോടി രൂപയുടെ ഒന്നിലധികം എണ്ണ, വാതക പദ്ധതികൾക്ക് തറക്കല്ലിടുകയും 13,400 കോടിയിലധികംരൂപയുടെ നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തെ കന്നുകാലി മൃഗങ്ങൾക്കായുള്ള ഡിജിറ്റൽ ഡാറ്റാബേസ് ‘ഭാരത് പശുധൻ’ രാജ്യത്തിന് സമർപ്പിച്ചു – ‘1962 ഫാർമേഴ്സ് ആപ്പ്’ പുറത്തിറക്കി “ഇരട്ട എഞ്ചിൻ സർക്കാരിന്റെ ശക്തി കാരണം ബീഹാർ ഉത്സാഹവും ആത്മവിശ്വാസവും നിറഞ്ഞതാണ്” ” “ബീഹാർ വിക്ഷിത് ആയാൽ ഇന്ത്യയും വിക്ഷിത് ആയി മാറും” ബീഹാറും കിഴക്കൻ ഇന്ത്യയും അഭിവൃദ്ധി പ്രാപിച്ചപ്പോൾ ഇന്ത്യ ശാക്തീകരിച്ചു എന്നതിന്റെ തെളിവാണ് Read More…

Kerala

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ 15,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു

പുരുലിയയിലെ രഘുനാഥ്പൂരില്‍ സ്ഥിതി ചെയ്യുന്ന രഘുനാഥ്പൂര്‍ താപവൈദ്യുത നിലയത്തിന്റെ രണ്ടാം ഘട്ടത്തിന് (2 x 660 മെഗാവാട്ട്) തറക്കല്ലിട്ടു മെജിയ താപവൈദ്യുത നിലയത്തിലെ യൂണിറ്റ് 7ന്റേയും 8 ന്റേയും ഫ്‌ളൂ ഗ്യാസ് ഡീസള്‍ഫറൈസേഷന്‍ (എഫ്.ജി.ഡി) സംവിധാനം ഉദ്ഘാടനം ചെയ്തു എന്‍.എച്ച് 12 ന്റെ ഫറാക്ക-റായിഗഞ്ച് ഭാഗം നാലുവരിയാക്കുന്നതിനുള്ള റോഡ് പദ്ധതി ഉദ്ഘാടനം ചെയ്തു പശ്ചിമ ബംഗാളില്‍ 940 കോടിയിലധികം രൂപയുടെ നാല് റെയില്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു ”പശ്ചിമ ബംഗാളിനെ അതിന്റെ ഇപ്പോഴത്തേയും ഭാവിയിലെയും വൈദ്യുതി ആവശ്യങ്ങള്‍ക്കായി Read More…

Kerala

സംസ്ഥാന സര്‍ക്കാരിന്റെ വികസന കുതിപ്പ് തുടരും: മന്ത്രി എം ബി രാജേഷ്

തൃശ്ശൂർ: സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന വികസന കുതിപ്പ് തുടരുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ -വെള്ളറക്കാട് റോഡ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന വികസനത്തില്‍ വന്‍ മുന്നേറ്റമാണ് നടന്നത്. അധികാര കേന്ദ്രങ്ങളിലുള്ളവര്‍ ഈ വികസനത്തെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചാലും കേരളം അതിജീവിച്ച് മുന്നോട്ടു പോകും. വീടുവെയ്ക്കാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഖ്യ നല്‍കുന്ന സംസ്ഥാനം കേരളമാണ്. ലൈഫ് പദ്ധതി വഴി 17180 കോടി രൂപ Read More…

Kerala

സർക്കാർ സ്‌കൂളിലെ ആദ്യ ടർഫ്  മണ്ണഞ്ചേരി ഗവൺമെന്റ് സ്‌കൂളിൽ മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു 

ആലപ്പുഴ : സംസ്ഥാനത്തിന്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്ന നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ പുതുതായി നിർമ്മിച്ച സ്പോർട്സ് ടർഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തുകളിലും കായിക പരിശീലനത്തിനായുള്ള ഗ്രൗണ്ടുകൾ മണ്ഡലങ്ങളിൽ സ്പോർട്സ് ക്ലബ്ബുകൾ എന്നിവ സജ്ജമാക്കി വരികയാണെന്നും ഇത്തരം പദ്ധതികൾ കേരളത്തിലെ കായിക മേഖലയ്ക്ക് ആദ്യ അനുഭവം ആണെന്നും മന്ത്രി പറഞ്ഞു. സർക്കാർ സ്‌കൂളിലെ ആദ്യ ടർഫാണ് Read More…

Kerala

വന്യമൃഗ ശല്യം : പ്രതിരോധ നടപടികൾ ശക്തമാക്കും : മന്ത്രി പി.രാജീവ്

എറണാകുളം: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് അങ്കമാലി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം ഗൗരവമായെടുത്താണ് സർക്കാർ പ്രവർത്തനങ്ങൾ നടത്തുന്നത്.   നബാർഡ് ഫണ്ട് ഉപയോഗിച്ചുള്ള ഹാങ്ങിങ് ഫെൻസിങ്  അടക്കമുള്ള പദ്ധതികൾക്ക് തിങ്കളാഴ്ച തന്നെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ചീഫ് കൺസർവേറ്റീവ് ഫോറസ്റ്റ് ഓഫീസറെ നോഡൽ ഓഫീസറായി Read More…

Kerala

സമഗ്രമായ ഭവനനയം രൂപീകരിക്കുകയാണ്  സർക്കാർ ലക്ഷ്യം: മന്ത്രി കെ. രാജൻ

കൊച്ചി: സമഗ്രമായ ഭവന നയം രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡും ഭവന നിർമ്മാണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭൂപ്രകൃതിയുടെ വൈവിധ്യവും  സവിശേഷതയും അറിഞ്ഞു പ്രകൃതി ചൂഷണം ഒഴിവാക്കുന്ന ഭവന നിർമ്മാണങ്ങൾ പരീക്ഷിക്കണം.  പ്രവചനാതീതമായ നമ്മുടെ കാലാവസ്ഥയിൽ പ്രകൃതി വിഭവങ്ങൾ വരും തലമുറയ്ക്ക് കൂടി കരുതി വയ്ക്കുന്ന തരത്തിൽ കാലത്തിന് അനുയോജ്യമായ നിർമ്മിതികളാണ് നാടിന്  വേണ്ടത്.  Read More…