പുസ്തകങ്ങൾ വായനക്കാരുമായി സംവദിക്കുന്നതും, വായനക്കാരെ സ്വാധീനിക്കുന്നതുമാകണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ ഇക്കാലത്ത് മികച്ച കൃതികൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗാനഗവേഷകൻ, സ്പോട്സ് ലേഖകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ രവി മേനോൻ രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച അക്ഷര നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്താൽ കുട്ടികളിൽ സങ്കരഭാഷയാണ് രൂപപ്പെടുന്നത് എന്നും അവരെ മാതൃഭാഷയിലേയ്ക്ക് അടുപ്പിക്കുന്നതിന് ഇത്തരത്തിലുളള കൃതികൾ സഹായിക്കുമെന്നും അദ്ദേഹം Read More…
Kerala
ഇരിങ്ങാലക്കുട കോടതി സമുച്ചയം/ രണ്ടാംഘട്ട നിർമ്മാണത്തിന് നാളെ തുടക്കമാകും: മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് നാളെ (ഫെബ്രുവരി 10) തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. രാവിലെ 10 മണിക്ക് മന്ത്രി ഡോ ബിന്ദു നിർമ്മാണോദ്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥി ആയിരിക്കും. 64 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 Read More…
ഫെബ്രുവരി 13 ന് ഗുരുവായൂരിലെ ഹോട്ടലുകൾ അടച്ചിടും: കെ.എച്ച്.ആർ.എ
ഗുരുവായൂർ: ഹോട്ടലുകളെ ബാധിക്കുന്ന ഉറവിട മാലിന്യ സംസ്കരണമടക്കമുള്ള 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണ മാർച്ചിനോടനുബന്ധിച്ച് ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ് സമരത്തിന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (KHRA) സംസ്ഥാന കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേ ദിവസം ഗുരുവായൂരിലെയും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് കേരള ഹോട്ടൽ&റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി തീരുമാനിച്ചു.
കേരളത്തിൽ നാടകത്തിന് സ്ഥിരം വേദികൾ ഒരുക്കും – മന്ത്രി സജി ചെറിയാൻ
തൃശ്ശൂർ: കേരളത്തിൽ നാടകങ്ങൾക്ക് സ്ഥിര വേദികൾ ഒരുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥിരം നാടകവേദികളിലൂടെ നാടക കലാകാരന്മാർക്ക് സ്ഥിരമായി നാടകാവതരണം നടത്തുന്നതിനും ആസ്വാദകർക്ക് ആസ്വദിക്കുന്നതിനുമുള്ള വേദിയായി മാറ്റുകയാണ് സർക്കാർ ലക്ഷ്യം. തോപ്പിൽ ഭാസിയുടെ പേരിൽ കായംകുളത്ത് നാടകത്തിനായി ഒരു സ്ഥിരം വേദിയുടെ നിർമ്മാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. വരും Read More…
വനിതാ ചലച്ചിത്ര മേള ശനിയാഴ്ച നടി ഉര്‍വശി ഉദ്ഘാടനം ചെയ്യും.
31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും എറണാകുളം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ 13 വരെ കൊച്ചിയില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് ആറിന് സവിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ നടി ഉര്‍വശി നിര്‍വഹിക്കും. സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 28ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലോകസിനിമാ വിഭാഗത്തില്‍ 26 സിനിമകള്‍ Read More…
സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ കൺസഷൻ നിരക്ക് ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. കിളിമാനൂർ-വെളളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കു മ്പോൾ കുട്ടികളെ Read More…
പാവറട്ടി പഞ്ചായത്തിന് ഒന്നും നൽകാതെ പൂർണമായി അവഗണിച്ചതിൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
പാവറട്ടി:മണലൂർ നിയോജക മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകൾക്കും സംസ്ഥാന ബഡ്ജറ്റിൽ വികസന പദ്ധതികൾക്കായി കോടികൾ അനുവദിച്ചപ്പോൾ പാവറട്ടി പഞ്ചായത്തിന് ഒന്നും നൽകാതെ പൂർണമായി അവഗണിച്ചതിൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പഞ്ചായത്തിന്റെ അടിയന്തിര പ്രശ്നങ്ങളായ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കൽ, സെൻററിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൂച്ചേരി തോട് നവീകരണം,കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം,പെരിങ്ങാട് പുഴയിലെ ചെളി നീക്കൽ, ശ്മശാനം, കളിസ്ഥലം തുടങ്ങിയ പദ്ധതികൾക്കൊന്നും യാതൊരു പരിഗണനയും ലഭിച്ചില്ല. ഇടതുപക്ഷം (എൽ.ഡി.എഫ്) നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി പദ്ധതികൾ Read More…
സ്വയംപര്യാപ്തമായ കേരളം സാധ്യമാകണമെങ്കിൽ മോദിയുടെ 10 വർഷത്തെ വികസനനേട്ടത്തെ കേരളസർക്കാർ മാതൃകയാക്കണമെന്നു എം.ടി രമേശ്.
തൃശ്ശൂർ: സ്വയംപര്യാപ്തമായ കേരളം സാധ്യമാകണമെങ്കിൽ മോദിയുടെ 10 വർഷത്തെ വികസനനേട്ടത്തെ കേരളസർക്കാർ മാതൃകയാക്കണമെന്നു എം.ടി രമേശ്..’പുതിയ കേരളം’ മോദിയുടെ ഗ്യാരണ്ടി.. എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടു ബിജെപി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫെബ്രുവരി 26 നു തൃശ്ശൂരിൽ നയിക്കുന്ന കേരള പദയാത്രയുടെ സ്വാഗതസംഘ രൂപീകരണം യോഗം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..അയോധ്യയിൽ രാംലല്ല യുടെ തിരിച്ചുവരവോടെ രാമൻ ഭാരതത്തിന്റെ വികസനത്തിന്റെ പ്രതിപുരുഷനായി മാറി കഴിഞ്ഞു.. മോദിയും യോഗിയും അയോധ്യയിൽ നടപ്പിലാക്കുന്ന വികസന മാതൃക ശബരിമലയിൽ നടപ്പിലാക്കാൻ Read More…
നാഷണൽ ആയുഷ് മിഷൻ -ആയൂർവേദ തെറാപ്പിസ്റ്റ് [ പുരുഷ/ സ്ത്രീ ] തസ്തികയിലേക്കുള്ള ഒഴിവ്
എറണാകുളം: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേയ്ക്കും മറ്റ് പദ്ധതിയിലേയ്ക്കും ആയുർവേദ തെറാപ്പിസ്റ്റ് [ പുരുഷ/ സ്ത്രീ ] തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റ്കളുടെ വെരിഫിക്കേഷനും 2024 ഫെബ്രുവരി 14ന് ബുധനാഴ്ച എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ നടക്കും.രാവിലെ 10 മണി മുതൽ 1 മണി വരെ പുരുഷ തെറാപ്പിസ്റ് തസ്തികയിലേക്കും ഉച്ച കഴിഞ്ഞ് 2 മണി മുതൽ Read More…
അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024 ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ
തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക് 2024) ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ നടക്കും. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ എന്നതാണ് നാടകോത്സവത്തിന്റെ ആശയം. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഈ മേളയിലൂടെ ലോകോത്തര നാടകങ്ങളാണ് കേരളത്തിന്റെ സാംസ്‌കാരിക നഗരത്തിലേക്ക് എത്തുന്നത്. നിർമ്മിക്കപ്പെടുന്ന വികലവാർത്തകൾ കൊണ്ട് ചിന്തകൾ പോലും മലീമസമാകുന്ന ഇക്കാലത്ത് അപരവിദ്വേഷത്തിന്റെ പൊയ്‌മുഖം മാറ്റി തെളിമയും വിശാലമായ കാഴ്ചയും നൽകാൻ കലയ്ക്ക് സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഇറ്റ്ഫോക് Read More…










