തൃശ്ശൂർ: പടിഞ്ഞാറേകോട്ട കാൽവരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി .ബിജെപി തൃശൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ദിനേശ് കുമാർ കരീപ്പേരിൽ ഉദ്ഘാടനം ചെയ്തു വെസ്റ്റ് ഏരിയ പ്രസിഡൻറ് ഗീത വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ ജനറൽ സെക്രട്ടറി ഹാരിഷ് ,മണ്ഡലം വൈസ് പ്രസിഡണ്ട് മനോജിനെല്ലിക്കാട് , യുവമോർച്ച സംസ്ഥാന സമിതി അംഗം സജിത്ത് നായർ ഏരിയ ഭാരവാഹികളായ അനീഷ് കളപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ബിനീഷ് Read More…
Kerala
പട്ടിക്കാട് ഗവ. എച്ച്.എസ്.എസിലെ ലാബ് ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
പട്ടിക്കാട്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.90 കോടി രൂപ ഇതുവരെ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സ്‌കൂളിന്റെ അറുപതാം വാര്‍ഷികാഘോഷവും ഒരുകോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ ലാബ് കെട്ടിടത്തിലെ ഉപകരണങ്ങള്‍ക്കായി തുക കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിര്‍മാണം പുരോഗമിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ട്, പുതിയ കെട്ടിടം എന്നിവയുടെ പൂര്‍ത്തീകരണവും ദ്രുതതഗതിയില്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രിന്‍സിപ്പാള്‍ കെ എം ഏലിയാസ് മാഷിന്റെ യാത്രയയപ്പും Read More…
അതിദരിദ്രരില്ലാത്ത ആദ്യ മണ്ഡലമായി ഒല്ലൂര്‍
തൃശൂര്‍: ടുഗെതര്‍ ഫോര്‍ തൃശൂര്‍ പദ്ധതി പൂര്‍ത്തീകരണം; ഒന്നാം സ്ഥാനം നേടി ഒല്ലൂര്‍ മണ്ഡലവും ഒല്ലൂക്കര ബ്ലോക്കും അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ടുഗെതര്‍ ഫോര്‍ തൃശൂര്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ഒന്നാമതെത്തി ഒല്ലൂര്‍ നിയോജകമണ്ഡലം. നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട 334 അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും വിവിധ സ്‌പോണ്‍സര്‍മാര്‍ മുഖേന സഹായഹസ്തം ലഭ്യമാക്കി. പദ്ധതി പൂര്‍ത്തീകരണത്തില്‍ ഇതോടെ ജില്ലയിലെ ആദ്യ നിയോജകമണ്ഡലമായി ഒല്ലൂരും ആദ്യ ബ്ലോക്ക് പഞ്ചായത്തായി ഒല്ലൂക്കരയും മാറി. പുത്തൂര്‍ ജിവിഎച്ച്എസ്എസില്‍ നടന്ന വോളിബോള്‍ കോര്‍ട്ട് Read More…
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യം: മുഖ്യമന്ത്രി
തിരുവനാഥപുരം: വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിവരാവകാശ അപേക്ഷകർക്കു പരമാവധി 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമന്നാണു നിയമം അനുശാസിക്കുന്നത്. കഴിവതും വേഗത്തിൽ എന്നുകൂടി പറയുന്നുണ്ട്. എന്നാൽ പലപ്പോഴും 30-ാം ദിവസമേ മറുപടി നൽകൂ എന്നു പലരും വാശിപിടിക്കാറുണ്ട്. ഇത് ഒരുതരത്തിലും ആശാസ്യമല്ലെന്നു Read More…
ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം കമ്മീഷന്റെ ഉത്തരവാദിത്വം: ചെയർമാൻ അഡ്വ. എ. എ. റഷീദ്
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസവും സാമൂഹികവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നടപ്പിലാക്കുന്നതെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക കാര്യങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത്തരം കാര്യങ്ങളിൽ സ്വയം ഇടപെട്ടുകൊണ്ട് അവർക്ക് ആവശ്യമായ നീതി ഉറപ്പാക്കാനാണ് Read More…
സ്‌പോർട്‌സ് സൈക്കോളജി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം : മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: കായിക മത്സരങ്ങളിലെ ജയ പരാജയങ്ങൾക്കപ്പുറത്തു ആരോഗ്യമുള്ള ശാരീരിക വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം പരിശീലകരുടെ പ്രധാന ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയോടനുബന്ധിച്ചു ട്രെയിൻ ദി ട്രെയിനേഴ്സ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കായിക താരങ്ങൾക്ക് ശാരീരികക്ഷമത പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. അതിനാൽ സ്‌പോർട്‌സ് സൈക്കോളജി പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. നല്ല കായികതാരങ്ങളെ വാർത്തെടുക്കുക എന്നാൽ Read More…
വിവരാവകാശം: തലസ്ഥാനത്ത് ഇന്ന് ശില്പശാല. ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും.
തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കും. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് പരിപാടി. ഗവൺമെൻറ് സെക്രട്ടറിമാർക്കും മുതിർന്ന ഓഫീസർമാർക്കുമായുള്ള ശില്പശാല രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം വകുപ്പു മേധാവികൾക്കായുള്ള ക്ലാസ് നടക്കും. സമാപന സമ്മേളനം വൈകിട്ട് മൂന്നിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ്‌മേത്ത, ചീഫ് സെക്രട്ടറി ഡോ. വി.വേണു, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ എ.അബ്ദുൽ ഹക്കിം, ഡോ. കെ.എം. ദിലീപ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, പോലീസ് Read More…
കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സഞ്ചാര മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അഭിമാനംകൊള്ളിക്കുന്നതാണെന്നു ഗവർണർ
തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സഞ്ചാര മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അഭിമാനംകൊള്ളിക്കുന്നതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വർണാഭമായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ മേഖലയിൽ നാഷണൽ ഹെൽത്ത് കെയർ – ആരോഗ്യ മന്ഥൻ പുരസ്‌കാരങ്ങൾ, ആശുപത്രികൾക്കു ലഭിച്ച നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്(എൻ.ക്യു.എ.എസ്.) സർട്ടിഫിക്കറ്റ്, ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം പുരസ്‌കാരം, സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡെക്സ്(പി.ഐ.ജി.) Read More…
തങ്കമണിക്കും കുടുംബത്തിനും ആശ്വാസമായി നവകേരള സദസ്സ്; 45 വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് ലഭിച്ചു
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നൂലുവള്ളി സ്വദേശിനിയായ തങ്കമണിക്ക് പുതുക്കാട് നവകേരള സദസ്സ് കൈത്താങ്ങായി. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനം മുഖേന തങ്കമണിക്ക് ലഭ്യമായി. നൂലുവള്ളി തൈനാത്തൂടന്‍ വീട്ടില്‍ തങ്കമണിക്ക് കെ കെ രാമചന്ദ്രന്‍ എംഎല്‍എ ആധാരത്തിന്റെ പകര്‍പ്പ് വീട്ടിലെത്തി കൈമാറി. അഞ്ച് വര്‍ഷം മുമ്പ് മരണമടഞ്ഞ ഭര്‍ത്താവ് തൈനാത്തൂടന്‍ വേലായുധന്‍ ഏറെക്കാലം ഈ പ്രമാണം വീണ്ടെടുക്കാനായി ശ്രമിച്ചിരുന്നു. 14 സെന്റ് സ്ഥലത്തിന്റെ 80 വര്‍ഷം പഴക്കമുള്ള ആധാരത്തിന്റ പകര്‍പ്പ് നഷ്ടപ്പെട്ടത് Read More…
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം ചേർന്നു
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന കമ്മിറ്റിയുടെ 2023- 24 സാമ്പത്തിക വർഷത്തെ മൂന്നാം പാദയോഗത്തിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അധ്യക്ഷയായി. സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം വരെയുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. പി എം എ വൈ (അർബൻ ) യുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ഉന്നയിച്ച Read More…








