സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായിരുന്നു. മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ആദ്യമായി പദ്ധതി തുടങ്ങുന്നത് തൃശ്ശൂർ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് എത്തുന്ന രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ എന്നിവർക്ക് മെഡിക്കൽ കോളേജിന് Read More…
Kerala
ജനുവരി 22 ശ്രീരാമ ചന്ദ്രപ്രഭു ദിനമായി ആചരിക്കും: ഹനുമാൻ സേന ഭാരത്.
കോഴിക്കോട്: ഈ വരുന്ന ജനുവരി 22ന് അയോധ്യയിൽ രാമ ക്ഷേത്രം ഭക്തന്മാർക്ക് ദർശനത്തിന് തുറന്നു കൊടുക്കുന്ന ദിവസം ശ്രീരാമ ചന്ദ്ര പ്രഭു ദിനമായി ആചരിക്കുമെന്ന് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ പറഞ്ഞു. സേനയുടെ സംസ്ഥാന നേതൃത്വ സംഗമം കോഴിക്കോട് ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പി സുരേന്ദ്രൻ ചേളാരി അധ്യക്ഷത വഹിച്ചു,സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വിനോദ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി യുണൈറ്റഡ് ഇന്ത്യ പാർട്ടി സംസ്ഥാന Read More…
ബിജെപി പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തതിന് പിന്നിൽ ടി.എൻ പ്രതാപൻ – അഡ്വ കെ.കെ അനീഷ്കുമാർ.
തൃശ്ശൂർ: പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ വന്നവരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്ന പേരിൽ തനിക്കും ബിജെപി പ്രവർത്തകർക്കും എതിരെ കള്ളക്കേസ് എടുപ്പിച്ചതിന് പിന്നിൽ ടി.എൻ പ്രതാപനാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. ടൗൺ ഈസ്റ്റ് സി.ഐ അലവിയെ സ്വാധീനിച്ചാണ് പ്രതാപൻ കേസ് എടുപ്പിച്ചത്. വിഷയത്തിൽ പ്രതികരണം നടത്തിയ തനിക്കും സംഭവസ്ഥലത്തേ ഇല്ലാതിരുന്ന ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ആർ ഹരിയ്ക്കും എതിരെ വരെ മർദ്ദനക്കുറ്റം ആരോപിച്ച് കേസ് എടുത്തു. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം Read More…
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം
തിരുവനന്തപുരം: അത്യാഹിത വിഭാഗ സേവനങ്ങൾ ഒരു കുടക്കീഴിൽ, സംസ്ഥാനത്തെ 7 മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കൽ കോളേജുകളിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, 2 സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചിട്ടുണ്ട്. Read More…
തുളസി ഗോപിനാഥ് -73.നിര്യാതയായി
തിരുവനന്തപുരം: പ്രശസ്ത കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെസഹോദരിയും,സീനിയർജേർണലിസ്റ്റ്സ് ,യൂണിയൻകേരളാ-സംസ്ഥാനവർക്കിംഗ്പ്രസിഡന്റ് ജനാർദ്ദനൻ നായരുടെജേഷ്ഠസഹോദരൻഗോപിനാഥൻനായരുടെസഹധർമ്മിണി തുളസി ഗോപിനാഥ് -73.നിര്യാതയായി.മൃതദേഹംതിരുവനന്തപുരംകവടിയാറിലെ വീട്ടിൽ പൊതുദർശനത്തിന്‌വെക്കും. സംസ്കാരം. പിന്നീട്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി മാനസമീര
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി (ചിത്രരചന – പെൻസിൽ , ജലച്ചായം, ഓയിൽ പെയിന്റ് ) ഹരിപ്പാട് ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാനസമീര
മുക്കാട്ടുകര സെന്റ് ജോർജ്ജ് പള്ളിയിൽ പിണ്ടി കുത്തി പെരുനാളിന്റെ ഭാഗമായി പിണ്ടി കുത്തി തെളിയിച്ചപ്പോൾ.
തൃശ്ശൂർ: മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദനഹാ തിരുനാൾ ആഘോഷിച്ചു. ഈശോയുടെ ജനനത്തിനു ശേഷമുള്ള ആദ്യ തിരുനാൾ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും വെളിപ്പെടുന്ന അവസരം എന്ന മഹനീയ വിശ്വാസത്തിലൂന്നിയ ഈ വർഷത്തെ ദനഹാ തിരുനാളിനോട് അനുബന്ധിച്ച് മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദിവ്യകാരുണ്യ മാതൃകയിലാണ് പിണ്ടി തെളിയിച്ചത്. ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ കൊച്ചുവർക്കി തരകൻ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, വിൽസൻ പ്ലാക്കൽ, പ്രതിനിധി അംഗങ്ങൾ, കെ.സി.വൈ.എം. Read More…
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഓപ്പറേഷൻ അമൃത്: മന്ത്രി വീണാ ജോർജ്
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കർശന നടപടി തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്. ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ Read More…
നെല്ല് സംഭരണവില വിതരണം ഊർജ്ജിതം: മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: 2023-24ല ഒന്നാം വിള നെല്ല് സംഭരണവില വിതരണം ഊർജിതമായി പുരോഗമിക്കുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. എസ്.ബി.ഐ., കനറാ ബാങ്കുകൾ മുഖേന പി.ആർ.എസ്. വായ്പയായാണ് സംഭരണവില വിതരണം ചെയ്യുന്നത്. ഈ സീസണിൽ ഇതുവരെ 40086 കർഷകരിൽ നിന്നായി 1.18 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 334.36 കെടി രൂപയാണ് നൽകേണ്ടത്. എസ്.ബി.ഐ., കനറാ ബാങ്കുകളുമായി ബന്ധപ്പെട്ട് സപ്ലൈകോ സംഭരണവില പി.ആർ.എസ്. വായ്പയായി നൽകുവാനുള്ള ക്രമീകരണങ്ങൾ നേരത്തെ Read More…
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചു. പേരും സ്ഥലവും തിരിച്ചറിയാത്ത സ്ത്രീ 2023 ഡിസംബര്‍ 24 ന് ആണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ചികിത്സയിലിരിക്കെ അന്നേദിവസം മരണപ്പെട്ടു. ഇവരുടെ പേരോ വിലാസമോ വ്യക്തമല്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: 9497987146, 9497980637, 04912537368, shotownspspkd.pol@kerala.gov.in











