Kerala News

കൂട്ടരാജിക്ക് പിന്നാലെ ഭിന്നത രൂക്ഷം; ഹേമ റിപ്പോർട്ട് വിവാദം കൊഴുക്കുന്നു

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന AMMA എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ കൂട്ടരാജിയിൽ ഭിന്നത. ഹേമാ കമ്മിറ്റി റിപ്പോർട്ടിനും തുടർന്നുണ്ടായ ആരോപണങ്ങള്ക്കും പിന്നാലെ കഴിഞ്ഞ ദിവസം കമ്മിറ്റിയുടെ എല്ലാ അംഗങ്ങളും രാജിവെച്ചെങ്കിലും, ഇതിൽ ഏകനായിരുന്നില്ലെന്നും, സമ്മതിക്കാത്തവരും ഉണ്ടെന്നും നടി സരയു തുറന്ന് പറ‍ഞ്ഞു. “ഞാൻ ഇതുവരെ രാജി സമർപ്പിച്ചിട്ടില്ല. ഭിന്നാഭിപ്രായങ്ങളോടുകൂടിയാണ് രാജിയെന്നത് പച്ചക്കള്ളമാണ്,” സരയു പ്രതികരിച്ചു. ഈ കൂട്ടരാജിയിൽ വിനുമോഹൻ, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവർക്കും വിയോജിപ്പുണ്ടെന്ന് അവർ വ്യക്തമാക്കി. അതേസമയം, നടി അനന്യ, “ഞാൻ വ്യക്തിപരമായി Read More…

India Kerala News

വയനാട് പുനരധിവാസം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി ∙ വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വയനാട് പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും ഉറപ്പു നൽകിയിരുന്നു, അതേസമയം, സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം നൽകാനും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. വയനാടിന്റെ ദുരന്തബാധിത Read More…

Kerala News

അമ്മയിൽ കൂട്ടരാജി: മോഹൻലാൽ അടക്കം ഭാരവാഹികൾ പടിയിറങ്ങി.വികാരാധീനനായി മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ ലൈംഗിക ആരോപണങ്ങളും മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്. താരസംഘടനയായ അമ്മയിൽ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള എല്ലാ ഭാരവാഹികളും രാജിവച്ചു. ഭരണസമിതി പിരിച്ചുവിട്ടു. നടി രേവതി ഉയർത്തിയ പീഡന ആരോപണത്തെ തുടർന്ന് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനവും ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും രാജിവച്ചിരുന്നു. പിന്നീട് ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെയും ആരോപണം ഉയർന്നതോടെ അമ്മ വലിയ പ്രതിസന്ധിയിലായി. ഈ സംഭവങ്ങളിൽ ജഗദീഷ്, ജയൻ ചേർത്തല Read More…

Kerala News

തിരശ്ശീലയിൽ വീണ്ടും വിവാദം: സുരേഷ് ഗോപിയുടെ പുതിയ പരാമർശം ചർച്ചയ്ക്കുമുന്നിൽ

മലയാള സിനിമയുടെ സൂപ്പർതാരം സുരേഷ് ഗോപിയുടെ മാധ്യമ വിമർശനം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്കിടയാക്കി മലയാള സിനിമയിലെ പ്രിയതാരം സുരേഷ് ഗോപിയുടെ പുതിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ തീവ്ര ചർച്ചയ്ക്ക് ഇടയാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കവെ, അദ്ദേഹം വാർത്ത മാധ്യമങ്ങളെ ഉദ്ദേശിച്ച് പറഞ്ഞത്, “മാധ്യമങ്ങൾ ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ്, നിങ്ങൾ വലിയ സംവിധാനത്തെ തകിടം മറിക്കുന്നു.” എന്ന വാക്കുകളാണ് ഇപ്പോൾ വിവാദത്തിന് കാരണമായത്. സുരേഷ് ഗോപിയുടെ ഈ പരാമർശം ചിലർ മാധ്യമങ്ങളെ അപമാനിക്കുന്നതായും, മാധ്യമ Read More…

Kerala News

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രൻ

നിരവധി പീഡന ആരോപണങ്ങൾക്ക് വിധേയനായ കൊല്ലം എംഎൽഎ മുകേഷ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉദ്ദേശലക്ഷ്യത്തിൽ നിന്നും വഴിമാറുകയാണ്. സർക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആരോപണമുയർന്നപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാനും അമ്മ ജനറൽസെക്രട്ടറിയും രാജിവെച്ചിട്ടും അതിനേക്കാൾ വലിയ ആരോപണവിധേയനായ മുകേഷ് മാത്രം രാജിവെക്കുന്നില്ല. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെ പോലും പീഡിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് മുകേഷ് എന്നതാണ് ആരോപണം. സിപിഎമ്മും സർക്കാരും മുകേഷിനെ പിന്തുണയ്ക്കുകയാണ്. ര‍‍ഞ്ജിത്തിനും സിദ്ധിഖിനുമില്ലാത്തെ Read More…

Kerala News

കനത്ത മഴ, വിലങ്ങാട് മലവെള്ളപ്പാച്ചിൽ; പ്രധാന പാലം മുങ്ങി, ഗതാഗതം തടസപ്പെട്ടു

വിലങ്ങാട് മേഖലയിൽ പെയ്ത കനത്ത മഴ പ്രളയാവസ്ഥയ്ക്ക് കാരണമായി. മലമുകളിലെ വെള്ളം താഴേക്ക് ഒഴുകിയതോടെ പ്രദേശത്ത് വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇതോടെ വിലങ്ങാട് പ്രധാന പാലം പൂര്‍ണമായും മുങ്ങി. ഇതിന്റെ ഫലമായി, ഗതാഗതം താറുമാറാവുകയും, പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുകയും ചെയ്തു. പ്രാദേശിക ഭരണകൂടം സുരക്ഷാ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും തുടർച്ചയായ മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രദേശവാസികൾക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകി ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി വരികയാണ് അധികൃതർ. മലയിടുക്കുകളിലെ വെള്ളം താഴേക്ക് ഒഴുകുമ്പോഴുണ്ടാകുന്ന ഈ മലവെള്ളപ്പാച്ചിലുകൾ പ്രദേശത്ത് Read More…

India Kerala News

പാലക്കാടിൽ ഉയരും വ്യവസായ നഗരം: 1.5 ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു

കേരളത്തിന് കിട്ടുകയാണ് വലിയൊരു അവസരം! നിർമ്മല സീതാരാമന്റെ പദ്ധതിയിൽ പാലക്കാട് മിന്നും കേന്ദ്ര സർക്കാർ 12 സംസ്ഥാനങ്ങളിൽ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള 25,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകാൻ പോകുന്നു. ഈ പദ്ധതിയിൽ കേരളത്തിലെ പാലക്കാട് ജില്ലയ്ക്കാണ് പ്രധാന സ്ഥാനം. പാലക്കാട് ജില്ലയിൽ വ്യവസായ നഗരം സ്ഥാപിക്കുന്നതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിയിലൂടെ പാലക്കാട് ഒരു വ്യവസായ നഗരമായി മാറും. Read More…

Kerala News

ഓണത്തിന് കുടുംബശ്രീയുടെ ചിപ്‌സും ശര്‍ക്കര വരട്ടിയും

‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശര്‍ക്കരവരട്ടി ബ്രാന്‍ഡ് മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി ഇത്തവണ ഓണാഘോഷത്തിന് മാറ്റേകാന്‍ കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്‌സും ശര്‍ക്കര വരട്ടിയും. ‘ഫ്രഷ് ബൈറ്റ്‌സ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് കുടുംബശ്രീ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കല്‍ വെഡിങ് വില്ലേജില്‍ തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം യൂണിറ്റുകളില്‍ നിന്നായി 700 ഓളം കുടുംബശ്രീ സംരംഭകര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നു. കോര്‍പ്പറേറ്റ് ബ്രാന്റുകളോട് കിടപിടിക്കുന്ന രീതിയിലാണ് കുടുംബശ്രീ Read More…

Kerala News

മുകേഷ് വിവാദം: സിപിഎമ്മിന് കടുത്ത പ്രതിസന്ധി; രാജിക്കായി മുറവിളി

മലയാള സിനിമയിലെ #MeToo യുടെ പുതിയ അധ്യായം മലയാള സിനിമയിലെ ലൈംഗിക ആരോപണങ്ങളിൽ പുതിയ ചൂടേറിയ വാർത്തകളുമായി മുകേഷ് വിവാദം വീണ്ടും സജീവമായിരിക്കുകയാണ്. ടെസ് ജോസഫിന് പിന്നാലെ നടി മിനു മുനീർ കൂടി മുകേഷിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെ സിപിഎമ്മിന് വലിയ പ്രതിസന്ധിയുണ്ടായി. മുകേഷ് അന്തസുണ്ടെങ്കിൽ രാജി വെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരികയാണ്. സിപിഎമ്മിനും സിപിഐക്കും ഇടയിൽ വിയോജിപ്പ് മുകേഷിനെ പിന്തുണച്ച് സിപിഎം നിലപാട് സ്വീകരിച്ചപ്പോൾ സിപിഐ സംയമനം പാലിച്ചു. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരണമോ എന്നതിൽ Read More…

Kerala News

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെ യു ഡബ്ള്യു ജെ.

ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.