കൊച്ചി: ബലാത്സംഗക്കേസിൽ എംഎൽഎയും സിനിമാ താരവുമായ എം. മുകേഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുൻപ് തീരുമാനിച്ചിരുന്നെങ്കിലും എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ തിരിച്ചയച്ചു. അപ്പീലിന് സാധ്യതയില്ലെന്ന് വിശദീകരിച്ചാണ് മറുപടി നൽകുന്നത്. സർക്കാര്‍ മുൻകൂർ ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇപ്പോൾ അതിനു വഴിയില്ലെന്ന് പ്രഖ്യാപിച്ചു. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് വിചാരണയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും, അത് അപ്പീൽ Read More…
News
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.
വടക്കും നാഥന് മുന്നിൽ അത്തപൂക്കളം, വിഷയമായി ‘വയനാടിനൊപ്പം’
ഇത്തവണയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ ഭീമൻ പൂക്കളം ഒരുങ്ങി. വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തെ അനുസ്മരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം തയ്യാറാക്കിയത്. തൃശൂർ സായാഹ്ന സൗഹൃദ വേദിയാണ് വർഷങ്ങളായി ഭീമൻ പൂക്കളം ഒരുക്കുന്നത്. ഇത് 17-ാം വർഷമാണ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. 2,000 കിലോ പൂക്കളാണ് അത്തപ്പൂക്കളത്തിനായി ഉപയോഗിച്ചത്. 30 അടിയാണ് ആരെയും വിസ്‌മയിപ്പിക്കുന്ന അത്തപ്പൂക്കളത്തിന്‍റെ വ്യാസം. 200 ഓളം വരുന്ന അംഗങ്ങളാണ് പൂക്കളമൊരുക്കിയത്. പുലര്‍ച്ചെ 5 ന് ആരംഭിച്ച പൂക്കളമൊരുക്കല്‍ നാല് Read More…
സംസ്ഥാനത്ത് നടക്കുന്നത് കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കം: കെ.സുരേന്ദ്രൻ
കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . നേരത്തെ കണ്ണൂർ ജില്ലയിൽ സ്വർണ്ണ കള്ളക്കടത്തും മാഫിയ കൊട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളുമായി ഇതു നാം കണ്ടതാണ്. ഇപ്പോൾ മലപ്പുറം ജില്ലയിലും കാണുന്നത് സിപിഎമ്മിലെ ഈ കൊള്ള മുതൽ പങ്കുവെക്കൽ തർക്കമാണ്. പോലീസിലെ മാഫിയയാണ് അതിന് അവരെ സഹായിച്ചു കൊണ്ടിരിക്കുന്നതെന്നും ആറന്മുളയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വർണ്ണ കള്ളക്കടത്തും, പാർട്ടിക്കുള്ളിലെ അതിന്റെ ഏജന്റുമാരും, സ്വർണ്ണം അടിച്ചുമാറ്റുന്ന Read More…
ബിനി കൈമാറ്റം നിയമം ലംഘിച്ച് – അഡ്വ കെ.കെ അനീഷ്കുമാർ.
തൃശൂർ: കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം എല്ലാ ചട്ടങ്ങളും ലംഘിച്ച് സ്വകാര്യ വ്യക്തിക്ക് കൈമാറുന്ന നടപടി നിർത്തിവെക്കണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാർ പറഞ്ഞു. കരാറുകാരൻ ഇതുവരെ ബാങ്ക് ഗ്യാരണ്ടി കെട്ടി വച്ചിട്ടില്ല.കരാർ നിബന്ധനകൾ ലംഘിച്ച് കെട്ടിടത്തിൻ്റെ മതിലും ചുമരുകളും പൊളിച്ചുനീക്കി. കൗൺസിലിൻ്റെ ഭൂരിപക്ഷ തീരുമാനമില്ലാതെയാണ് കരാർ നടപ്പാക്കിയത്. നിയമം കാറ്റിൽ പറത്തി കോർപ്പറേഷൻ സ്വത്ത് സ്വകാര്യ വ്യക്തികൾക്ക് കൊള്ളയടിക്കാൻ വിട്ടു കൊടുക്കുകയാണെന്നും അനീഷ് കുമാർ ആരോപിച്ചു.
കുട്ടനെല്ലൂർ ബാങ്ക് തട്ടിപ്പ്: ബിജെപി നിരാഹാര സമരം നടത്തി.
തൃശ്ശൂർ: കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയവരെ സിപിഎം നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി തൃശ്ശൂർ മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന നിരാഹാര സമരം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. 32 കോടി രൂപയിലധികം ലോൺ തട്ടിപ്പ് നടന്നു എന്ന് സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിംങ്ങിൽ കണ്ടെത്തിയിട്ടും തെറ്റുകാർക്കെതിരെ നടപടി സ്വീകരിക്കാത്തത് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കരുവന്നൂർ മോഡൽ തട്ടിപ്പാണ് കുട്ടനെല്ലൂർ ബാങ്കിലും നടന്നിട്ടുള്ളത്. Read More…
സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു; മുഖ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ
സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എഡിജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നത്. പി.ശശിയാവട്ടെ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. മുഖ്യമന്ത്രി മാറിയാൽ മാത്രമേ പൊലീസിലെ മാഫിയകൾക്കെതിരായ അന്വേഷണം കൃത്യമായി നടക്കുകയുള്ളൂ. ഭരണകക്ഷി എംഎൽഎ ഉയർത്തിയ Read More…
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമവും കൊച്ചുവേളിയുടെയും പേര് മാറ്റി; വിജ്ഞാപനമിറങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരിൽ മാറ്റം വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. നെമത്തിന്റെ പേര് “തിരുവനന്തപുരം സൗത്ത്” എന്നും, കൊച്ചുവേളി “തിരുവനന്തപുരം നോർത്ത്” എന്നും അറിയപ്പെടും. റെയിൽവേ ബോർഡിന്റെ ഔദ്യോഗിക ഉത്തരവ് കൂടി പുറത്തുവന്നാൽ പേരുമാറ്റം പ്രാബല്യത്തിൽ വരും. പേരുമാറ്റത്തിനായി സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതിനെ തുടർന്ന്, ഉത്തരവ് ഉടൻ റെയിൽവേ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് റെയിൽവേ വികസനത്തിന് പുതിയ വഴികൾ തുറക്കാൻ ഈ നീക്കം സഹായകമാകുമെന്ന് Read More…
രാജ്യത്ത് 74 തുരങ്കപാതകൾ: വൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
രാജ്യത്തെ ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ 74 പുതിയ തുരങ്കപാതകൾ നിർമിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഏകദേശം 273 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതകൾക്ക് ഏകദേശം 1 ലക്ഷം കോടി രൂപ ചെലവുവരും. 35 തുരങ്കങ്ങൾ ഇതിനകം പൂർത്തിയായതായും 69 തുരങ്കങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്നും 40000 കോടി രൂപ ഇതിന് ചെലവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡുകളുടെയും തുരങ്കങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ പർഫോമൻസ് ഓഡിറ്റിങ്ങിന്റെ പ്രധാന്യത്തെ കുറിച്ചും ഗഡ്കരി ഊന്നി.
വയനാട്ടിൽ മുന്നറിയിപ്പുകൾ അവഗണിച്ചു: ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചതായി അമിക്വസ് ക്യൂറിയുടെ റിപ്പോർട്ട്
വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചെന്നും, ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെന്നുമാണ് അമിക്വസ് ക്യൂറിയുടെ നിർണായക കണ്ടെത്തൽ. 2019ലെ ഡിസ്‌സ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്ന കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകൾ എതിര്‍ത്തില്ലെന്നും, ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനം ഇല്ലായിരുന്നത് ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയമായ മഴാ നിരീക്ഷണത്തിന്റെ അഭാവവും കുറ്റമായി ചൂണ്ടിക്കാണിച്ചു.











