Kerala News Politics

ബിജെപിക്കു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; അമിത് ഷാ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. Read More…

Kerala News Politics

ബിജെപിക്ക് പുതിയ ടീം; നാല് ജനറല്‍ സെക്രട്ടറിമാരില്‍ എസ് സുരേഷും; മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പടെ പത്ത് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കുടുതല്‍ പ്രാതിനിധ്യമുള്ള പട്ടികയില്‍ വി മുരളീധരന്‍ പക്ഷത്തെ നേതാക്കളെ വെട്ടിനിരത്തിയെന്ന ആക്ഷേപം ഉയര്‍ന്നു. ജനറല്‍ സെക്രട്ടറിമാരായിരുന്ന മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറിനെയും എന്‍ സുധീറിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റി. ഡോ, കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ Read More…

Kerala News Politics

സ്വകാര്യ ആശുപത്രികളെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രി വീണാ ജോർജ് രാജി വെക്കുക

മാനന്തവാടി:ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാനന്തവാടി കോടതി പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് മെഡിക്കൽ കോളേജിന് മുമ്പിൽ വെച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ നടത്തിയ ആ മുഖ പ്രഭാഷണത്തിൽ ജില്ലാ ആശുപത്രിയെ ബോർഡ് മാറ്റി മെഡിക്കൽ കോളേജ് ആക്കിയ സർക്കാറിന്റെ നടപടിയെ അദ്ദേഹം പരിഹസിച്ചു. കേരളത്തിലങ്ങോളമുള്ള മെഡിക്കൽ കോളേജ്കളെ Read More…

Kerala News Politics

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രൻ

കേരളത്തിലെ ആരോഗ്യ വകുപ്പ് വെൻ്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ. ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ലെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം കാര്യം വരുമ്പോൾ ആദർശം മറന്ന് തെമ്മാടി രാജ്യത്തേക്ക് പോകുന്നത് അധപതനമാണ്. ദുബായിയെ എന്തിനാണ് ഹാൾട്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കരിക്കുലത്തെ ഉപയോഗിക്കുകയാണ്. Read More…

Kerala News Politics

കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ബി.ജെ.പി സംഘം

തൃശൂർ : കേരളത്തിലെ കർഷകരുടെ പ്രശ്‌നങ്ങൾ പഠിച്ച് കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതിന് വേണ്ടി ബി.ജെ.പി സംസ്ഥാന നേതൃത്വം നിയോഗിച്ച മൂന്നംഗ സമിതി തൃശൂരിൽ സന്ദർശനം നടത്തി. സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടന്ന സിറ്റിംഗിൽ നൂറുക്കണക്കിന് കർഷകർ തങ്ങളുടെ പ്രശ്‌നങ്ങൾ സമിതിയുമായി പങ്കുവെച്ചു. നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാർ വരുത്തുന്ന വീഴ്ച്ചകൾ മൂലം മാസങ്ങളോളം പണത്തിനായി കാത്തിരിക്കേണ്ട സ്ഥിതി വിശേഷവും ജലസേചന, കോൾ മേഖലയിലെ മറ്റ് പ്രശ്‌നങ്ങളെല്ലാം സമിതിക്ക് കർഷകർ പങ്കുവെച്ചു. സമിതി അംഗങ്ങളായ ബി.ജെ.പി മുൻ സംസ്ഥാന Read More…

Kerala News Politics

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വെയ്ക്കൂ: രാജീവ് ചന്ദ്രശേഖര്‍

തൃശൂര്‍: വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വെയ്ക്കൂ എന്നും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള എല്‍ഡിഎഫ്- യുഡിഎഫ് ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പു വരെയുള്ള അടുത്ത എട്ടുമാസവും ഇരു മുന്നണികളും വികസന രാഷ്ട്രീയം പറയില്ലെന്നും ഒരു സമുദായത്തിന്റെ വോട്ട് നേടിയെടുക്കാനാണ് അവരുടെ ശ്രമമെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. ഭാരതമാതാവിന് എതിരെ പറയുക, ആര്‍എസ്എസിനെതിരെ പറയുക എന്നതാണ് അവരുടെ പുതിയ തന്ത്രം. ആ Read More…

Kerala News Politics

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന് ഉജ്ജ്വല വിജയം

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്ജ്വല വിജയം നേടി. നിലവിൽ സംസ്ഥാനത്ത് അധികാരത്തിലുള്ള എൽഡിഎഫ് സർക്കാരിനുമെതിരെ ശക്തമായ ജനവിരുദ്ധ സന്ദേശമാണിത് എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. “ഇത് എന്റെ വ്യക്തിപരമായ വിജയം മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ വിജയം too ആണ്,” എന്ന് വിജയത്തിന് ശേഷം ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പിണറായി സർക്കാരിനേതിരായ സംസ്ഥാനത്താകെയുള്ള ജനവികാരം നിലമ്പൂർ ജനത ശക്തമായി പ്രതിഫലിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് എൽഡിഎഫ് ശക്തി പുലർത്തിയിരുന്ന സാഹചര്യത്തിൽ ഈ Read More…

Kerala News Politics

അഭിമാനമാണ് ഭാരതാംബ: രാജ്യവിരുദ്ധ മുന്നണികളെ ഒറ്റപ്പെടുത്തണമെന്ന് ബിജെപി

അഭിമാനമാണ് ഭാരതാംബ, എൽഡിഫ്, യുഡിഫ് രാജ്യവിരുദ്ധ മുന്നണികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് മാതാ പൂജയും ധർണ്ണയും നടത്തി. സിറ്റി ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രത്യേക വിഭാഗം ആളുകളെ പ്രീണിപ്പിച്ചുകൊണ്ട് വോട്ടു നേടാനാണ് എൽഡിഫും ,യുഡിഎഫും ഭാരതാംബയെ എതിർക്കുന്നത്. ഓരോ രാജ്യത്തിനും ഓരോ പൈതൃകം ഉണ്ട് ഭാരതത്തിന്റെ പൈതൃകമാണ് ഭാരതാംബ എന്ന് Read More…

Kerala News Politics

അമൃത് പദ്ധതി; തൃശൂർ നഗരത്തിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ ദുരിതത്തിൽ – പദ്ധതി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമെന്ന് ബിജെപി

കേന്ദ്ര പദ്ധതിയായ അമൃത് പദ്ധതി പ്രകാരം കോടികൾ ചെലവഴിച്ച വാട്ടർ എഫിഷ്യന്റ് പദ്ധതി തൃശ്ശൂരിൽ പ്രവർത്തികൾ പൂർത്തിയാകാത്തതും ചെയ്ത പ്രവർത്തികൾ കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ഒരു പദ്ധതിയാണ് ഇത് എന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ഇപ്പോഴും കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളുണ്ട് കൂർക്കഞ്ചേരി, കാഞ്ഞിരങ്ങാടി, അയ്യന്തോൾ, പൂങ്കുന്നം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ. കുടിവെള്ളം വരുന്ന സ്ഥലങ്ങളിൽ ചെളിയും തുരുമ്പും നിറഞ്ഞ വെള്ളം വരുന്ന പ്രദേശങ്ങളും ചിയാരം ഓല്ലൂക്കാവ് പ്രദേശങ്ങൾ Read More…

India News Politics

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; തമിഴ്‌നാട്ടില്‍ ആറു പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രമുഖ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ ഉൾപ്പെടെ ആറുപേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയിലെ മൂന്നുപേരും എഐഎഡിഎംകെയിലെ രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കമല്‍ഹാസന്‍ ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി വില്‍സണ്‍, രാജാത്തി എന്നറിയപ്പെടുന്ന സല്‍മ, എസ് ആര്‍ ശിവലിംഗം എന്നിവരാണ് ഡിഎംകെ ടിക്കറ്റില്‍ വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായ ഐ എസ് ഇമ്പദുരൈ, എം ധനപാല്‍ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട്ടില്‍ ആറു Read More…