കല്‍പ്പറ്റ: നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിക്കാനായി സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ,ബൂത്ത് തലത്തിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്കൊപ്പം പൗരപ്രമുഖരുമായി കൂടിക്കാഴ്ചകളും പ്രചാരണത്തിന്റെ ഭാഗമായി. വോട്ടെടുപ്പിന്റെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു. ഉച്ചയോടെ വിതരണം പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ, പോളിങ് ഉദ്യോഗസ്ഥർ വൈകീട്ടോടെ തങ്ങളുടെ നിയുക്ത പോളിങ് കേന്ദ്രങ്ങളിൽ എത്തും. വയനാട്ടിൽ യുഡിഎഫിന് വേണ്ടി കോൺഗ്രസ് Read More…
Politics
ബത്തേരിയെ ആവേശത്തിലാറാടിച്ച് എൻ.ഡി. എ കൊട്ടിക്കലാശം
ബത്തേരി : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് ബത്തേരിയിൽ നടന്ന എൻഡിഎ കൊട്ടിക്കലാശത്തിൽ ആവേശം തിരതല്ലി. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ബത്തേരി ബിജെപി ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച റോഡ് ഷോയും , പ്രകടനവും നഗരം ചുറ്റി ചുങ്കത്ത് സമാപിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്,സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖല പ്രസിഡൻ്റ് ടി.പി. Read More…
മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീകരത; സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും: പി കെ കൃഷ്ണദാസ്
കൽപ്പറ്റ: മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീഷണി ഉയർന്നിരിക്കുകയാണെന്നും, വഖഫ് നിയമത്തിൻ്റെ പേരിൽ വഖഫ് ഭീകരതയാണ് നടക്കുന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. വഖഫ് ഭീകരത സംസ്ഥാന വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി. മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലിലും,വഖഫ് ബോർഡ് ഭീഷണി ഉയർത്തിയിരിക്കുകയാണ്. നിലവിലുള്ള വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുടിയിറക്ക് ഭീഷണി വഖഫ് ഉയർത്തിയിരിക്കുന്നത്. മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ ദേശത്തുള്ള ഹയാത്തുൾ ഇസ്ലാം Read More…
വികസനം ചർച്ചയാക്കി പിരായിരിയിൽ സ്ഥാനാർത്ഥി പര്യടനം
പാലക്കാട്: നഗരസഭയിലും, പിരായിരി പഞ്ചായത്തിലുമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പര്യടനം. രാവിലെ 7.30 ഓടെ നഗര സഭയിലെ ശ്രീരാം കോളനി, പ്രശാന്ത് നഗർ, അംബികാ പുരം എന്നിവിടങ്ങളിലാണ് ഭവന സന്ദർശനം നടന്നത്. പിന്നീട് കോടതിയിലെത്തിയ സ്ഥാനാർത്ഥി അഭിഭാഷകരോടും, കോടതി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കർഷക മോർച്ചയുടെ നേതൃത്വത്തിൽ നെല്ല് സംഭരണ വില ഉയർത്തണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ ഉടനീളം സ്ഥാനാർത്ഥി സംബന്ധിച്ചു.ഉച്ച തിരിഞ്ഞ് വികസനവും കുടിവെള്ള പ്രശ്നവും ചർച്ചയാക്കി പിരായിരി പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി Read More…
വഖഫ് ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി ജനങ്ങളോടും മാപ്പുപറയണം: കെ സുരേന്ദ്രൻ
മുനമ്പം വഖഫ് അധിനിവേശത്തിൽ മുഖ്യമന്ത്രി ചർച്ച നടത്താൻ തയ്യാറായത് കൂടുതൽ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചേലക്കരയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവികാരം ആയി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം. ഓരോ ദിവസവും പുതിയ പുതിയ അധിനിവേശങ്ങളാണ് ഉണ്ടാവുന്നത്. ജനങ്ങൾ ഭീതിയിലാണ്. എന്തുകൊണ്ടാണ് ഇത്രയും Read More…
കേരളത്തിലുള്ളത് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരും അതിന് കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷവും: കെ. സുരേന്ദ്രന്‍
പാലക്കാട്:കര്‍ഷകരോടുള്ള അവഗണനയും, നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച സംഘടിപ്പിച്ച ട്രാക്ടര്‍ റാലി സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതായി. നൂറോളം ട്രാക്ടറുകളുടെ അകമ്പടിയോടെ കണ്ണാടി പാത്തിക്കലില്‍ നിന്നാരംഭിച്ച റാലി കര്‍ഷകനും സിനിമതാരവുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ 27 ലക്ഷം കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിയിലൂടെ സഹായം ലഭിക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാനായി പിച്ചച്ചട്ടിയെടുത്ത് നടക്കേണ്ട ഗതികേടിലാണെന്ന് റാലി ഉദ്ഘാടനം ചെയ്ത കൃഷ്ണപ്രസാദ് പറഞ്ഞു. കേന്ദ്രം ഓരോ വര്‍ഷവും നെല്ലിന്റെ സംഭരണവില Read More…
വഖ്ഫ് നിയമത്തിന്റെ പേരില്‍ ആരെയും കുടിയിറക്കാമെന്ന് വ്യാമോഹിക്കണ്ട: പ്രശാന്ത് മലവയല്‍
കല്‍പ്പറ്റ: വഖ്ഫ് നിയമത്തിന്റെ പേരില്‍ ആരെയും കുടിയിറക്കാമെന്ന് വ്യാമോഹിക്കണ്ട എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു. തലപ്പുഴയിലെ 5.77 ഏക്കര്‍ ഭൂമി തലപ്പുഴ ഹയാത്തുള്‍ ജുമാ അത്ത് പള്ളിയുടെതാണെന്നാണ് അവകാശപ്പെട്ട് പ്രദേശത്തെ പന്ത്രണ്ടോളം കുടുംബങ്ങളെ കുടിയിക്കാനുള്ള നോട്ടീസ് വഖഫ് ബോര്‍ഡ് അയച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ മൂച്ചിയില്‍ കുടുംബത്തിന്റേതാണ് സ്വത്ത് എന്നാണ് വഖഫ് അവകാശപ്പെടുന്നത്. എന്നാല്‍ 1960 കളില്‍ വിലകൊടുത്ത് വാങ്ങി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയാണ് ഇതെല്ലാം. വളരെ സാധാരണക്കാര ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. Read More…
വഖഫിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തണ്ട ; സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം: നവ്യ ഹരിദാസ്
കൽപ്പറ്റ: വഖഫിൻ്റെ പേര് പറഞ്ഞ് സമാധാനപരമായി ജീവിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തരുതെന്നും, ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നും വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. മാനന്തവാടി തലപ്പുഴയിൽ പന്ത്രണ്ടോളം കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ് നൽകിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥി. വഖഫ് കുടിയൊഴിപ്പിക്കൽ ഭീഷണി മുനമ്പത്ത് മാത്രമല്ല സംസ്ഥാന വ്യാപകമായ പ്രതിഭാസമായി മാറുകയാണെന്നും, ഇത്തരം ഭീഷണികളെ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി. കുടുംബങ്ങൾക്ക് പരമ്പരാഗതമായി കൈമാറി വന്ന ഭൂമിയിൽ, വഖഫ് അവകാശവാദം ഉന്നയിക്കുന്നത് നിയമപരമായും, രാഷ്ട്രീയപരമായും Read More…
ഭരണഘടന സംരക്ഷിക്കണമെന്ന് പറയുന്നവർ മുനമ്പത്തെ കണ്ടില്ലെന്ന് നടിക്കുന്നു: മന്ത്രി ജോർജ്ജ് കുര്യൻ
പാലക്കാട്: ഭരണഘടനയെപ്പറ്റി ഓർക്കുമ്പോൾ മുനമ്പത്തെ കുറിച്ച് ഓർക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ. എല്ലാ ജനവിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം. ഭരണഘടന സംരക്ഷിക്കണമെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്നവർ മുനമ്പത്തെ ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.മുനമ്പത്തിൻ്റെ കാര്യത്തിൽ ഭരണഘടനയില്ലെയെന്നും മന്ത്രി ചോദിച്ചു. മുനമ്പത്തെ ജനങ്ങളോടൊപ്പമാണ് എപ്പോഴും നിൽക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പ്രചരണാർത്ഥം എൻ.ഡി.എ തയ്യാറാക്കിയ വികസന രേഖയുടെ പ്രകാശന കർമ്മം നിർവ്വഹിക്കുകയായിരുന്നു Read More…
തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് വയനാട്ടില്‍ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നു: പി.കെ. കൃഷ്ണദാസ്
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കോണ്‍ഗ്രസ് വയനാട്ടില്‍ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് കള്ളപ്പണവും മദ്യവും വയനാട്ടിലേക്ക് എത്തിക്കുന്നത്. രാത്രിയാത്രാ നിരോധനമുള്ള മുത്തങ്ങ വഴി രാത്രി കര്‍ണ്ണാടക പോലീസിന്റെയും ഫോറസ്റ്റിന്റെയും അകമ്പടിയോടെ നിരവധി വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോന്നിട്ടുണ്ടെന്ന് തദ്ദേശീയരായ ദൃക്‌സാക്ഷികള്‍ പറയുന്നു. 2019ലും 24ലും രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് യുഡിഎഫിന് Read More…











