തൃശ്ശൂർ: നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനെതിരെ ഇടതും വലതും ദുഷ്പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ തോൽവി മുന്നിൽ കണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഹൂർത്തം നോക്കി ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾ ക്യാൻസൽ ചെയ്യിപ്പിച്ചുവെന്ന കള്ളപ്രചരണം ഇതിൻ്റെ ഭാഗമായിരുന്നു. ഒരു വിവാഹവും ക്യാൻസൽ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കിയിട്ടും ദുഷ്പ്രചരണം തുടർന്നു. വിവാഹം ബുക്ക് ചെയ്തവർക്കൊന്നും ഇല്ലാത്ത പരാതിയാണ് കമ്മൂണിസ്റ്റ് കോൺഗ്രസ്സ് നേതാക്കൾക്ക് ഉണ്ടായത്. ഗുരുവായൂരിൽ വിവാഹത്തിന് മുഹൂർത്തമില്ലെന്ന് പോലും Read More…
Politics
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗുരുവായൂരിലേയ്ക്ക് സ്വാഗത ഘോഷയാത്ര നടത്തി.
ഗുരുവായൂർ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് ഗുരുവായൂരിലേയ്ക്ക് സ്വാഗതം ചെയ്ത് കൊണ്ട് ബിജെപി ഗുരുവായൂരിൽ വിളംബര ഘോഷയാത്ര നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വാഗതസംഘം ഓഫീസിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മഞ്ജുളാൽ പരിസരത്ത് സമാപിച്ചു. ഗുരുവായൂരിലെ വികസനത്തിന് നിരവധി പദ്ധതികൾ അനുവദിച്ചതിൻ്റെ നന്ദിസൂചകമായി പദ്ധതികളുടെ പേരും തുകയും പ്രതിപാദിച്ച് തയ്യാറാക്കിയ മോദിജിയുടെ ചിത്രത്തിൽ പ്രവർത്തകർ പാലഭിഷേകം നടത്തി. ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ് കുമാർ, മേഖലാ പ്രസിഡൻ്റ് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ബി Read More…
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
പാവറട്ടി:ജനാധിപത്യ രീതിയിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രിമിനൽ കേസ് പ്രതിയെ പോലെ അറസ്റ്റ് ചെയ്ത് അപമാനിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ.ഷാജൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡണ്ട് ആന്റോ ലിജോ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഷഹനാബ് പെരുവല്ലൂർ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ ആർ രജീഷ് പഞ്ചായത്ത് Read More…
ബിജെപി പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തതിന് പിന്നിൽ ടി.എൻ പ്രതാപൻ – അഡ്വ കെ.കെ അനീഷ്കുമാർ.
തൃശ്ശൂർ: പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ വന്നവരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്ന പേരിൽ തനിക്കും ബിജെപി പ്രവർത്തകർക്കും എതിരെ കള്ളക്കേസ് എടുപ്പിച്ചതിന് പിന്നിൽ ടി.എൻ പ്രതാപനാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. ടൗൺ ഈസ്റ്റ് സി.ഐ അലവിയെ സ്വാധീനിച്ചാണ് പ്രതാപൻ കേസ് എടുപ്പിച്ചത്. വിഷയത്തിൽ പ്രതികരണം നടത്തിയ തനിക്കും സംഭവസ്ഥലത്തേ ഇല്ലാതിരുന്ന ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ആർ ഹരിയ്ക്കും എതിരെ വരെ മർദ്ദനക്കുറ്റം ആരോപിച്ച് കേസ് എടുത്തു. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം Read More…
ആൽമരം മുറിച്ചെന്നത് കോൺഗ്രസ്സ് കള്ളപ്രചരണം: അഡ്വ കെകെ അനീഷ് കുമാര്‍
തൃശ്ശൂർ: നരേന്ദ്രമോദി പ്രസംഗിച്ച വേദി നിർമ്മിയ്ക്കാൻ ആൽമരം മുറിച്ചുവെന്നത് കോൺഗ്രസ്സും സിപിഎം ചാനലും ചേർന്ന് നടത്തുന്ന കള്ളപ്രചരണമാണ്. ഡിസംബർ 4-ാം തീയ്യതി ഇവർ പറയുന്ന ആൽമരത്തിൻ്റെ വലിയൊരു ശിഖരം അടർന്ന് വീണ് രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനെത്തുടർന്ന് അപകടകരമായ സ്ഥിതിയിൽ നിൽക്കുന്ന ആൽമരങ്ങൾ മുറിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയും തുടർന്ന് ഇവർ പറയുന്ന ആലിൻ്റെ ചില ശിഖരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. കൂടാതെ ശ്രീമൂലസ്ഥാനത്തെ ആൽമരവും, മoത്തിൽ വരവ് ആരംഭിക്കുന്ന സ്ഥലത്തെ ആൽമരവും മുറിച്ച് Read More…
പിണറായിയെ പറഞ്ഞാൽ പൊള്ളുന്നത് കോൺഗ്രസിനും കെ.എസ്.യുവിനും: വി. മുരളീധരൻ
പ്രധാനമന്ത്രി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതാണോ രാഹുൽ ഗാന്ധി പറയുന്ന ” സ്നേഹത്തിൻ്റെ കട തുറക്കൽ ” എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കോണ്‍ഗ്രസുകാരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും ‘നല്ല നമസ്കാര’മെന്നും മുരളീധരൻ ഫേസ്ബക്കിൽ കുറിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകള്‍ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞാൽ കൊള്ളുന്നത് സുധാകരൻ്റെ യുവതുർക്കികൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍റെ അഴിമതിയും ധൂര്‍ത്തും മൂലം സംസ്ഥാനം Read More…
മഹിളാ സംഗമത്തിന്റെ വൻവിജയം: മോദിയുടെ ഗ്യാരണ്ടിയിൽ ജനങ്ങളുടെ വിശ്വാസം: കെ.സുരേന്ദ്രൻ
മോദിയുടെ ഗ്യാരണ്ടിയിൽ സാധാരണക്കാർക്ക് വിശ്വാസമാണെന്നുള്ളതിന്റെ തെളിവാണ് തൃശ്ശൂരിൽ നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാസംഗമത്തിന്റെ വൻവിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശ്ശൂരിലെ നിഷ്പക്ഷമതികളായ സഹോദരിമാർ പ്രധാനമന്ത്രിയെ കാണാൻ എത്തി. തൊഴിലുറപ്പ് പദ്ധതിയിലെയും സഹകരണ ബാങ്കിലെയും ജീവനക്കാരെ നിർബന്ധിച്ച് കൊണ്ടു വരുന്ന സിപിഎമ്മിനെ പോലെയല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാൻ എത്തിയതെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം ഇടത്-വലത് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. വടക്കുംനാഥ Read More…
താഴ്ന്ന ജാതിക്കാരോടുള്ള കോൺഗ്രസിന്റെ അസഹിഷ്ണുതയാണ് ചാണകവെള്ളം തളിക്കുന്നതിലൂടെ കോൺഗ്രസ് പ്രകടമാക്കിതെന്ന്: കെ സുരേന്ദ്രൻ.
ജാതീയമായും സാമ്പത്തികമായും തൊഴിൽ പരമായും പിന്നൊക്കം നിൽക്കുന്ന ഏതൊരാളെയും അംഗീകരിക്കാൻ ആവില്ലെന്ന കോൺഗ്രസിൻറെ വരേണ്യമായ മനസ്സാണ് ഇന്ന് തൃശൂരിൽ യൂത്ത് കോൺഗ്രസിലൂടെ പ്രകടമായതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പാർലമെൻറിൽ ഉപരാഷ്ട്രപതിയെ അപമാനിച്ചതും അപമാനിച്ച ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചതും രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ്. അതിനൊക്കെ മുമ്പ് ഒരു പിന്നോക്ക സമുദായക്കാരിയെ രാഷ്ട്രപതിയാക്കിയതിലും കോൺഗ്രസിൻറെ അസഹിഷ്ണുത പ്രകടമായതാണ്. ഇതാണ് ഇപ്പോഴും നടന്നത്. പ്രധാനമന്ത്രി തൃശ്ശൂരിൽ സംസാരിച്ച വേദിയിൽ ചാണകവെള്ളം ഒഴിക്കാൻ വന്ന യൂത്ത് കോൺഗ്രസുകാരുടെ അല്പത്വം കോൺഗ്രസിന്റെ വെറുപ്പിന്റെ മനസ്ഥിതിയാണ് കാണിക്കുന്നത്. ഈ Read More…
മോദിയുടെ ഉറപ്പ്: സ്ത്രീ ശാക്തീകരണത്തിനായി നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിയ്ക്കുന്ന പരിപാടികളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
2024 പാർലമെൻ്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചർച്ചയാകുന്നതും മോദി തന്നെയാണ്. മോദിയെ എങ്ങനെ തകർക്കാം എന്നതാണ് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നത് എന്നും നായ്ക്കനാൽ വേദിയിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുഴുനീള പ്രസംഗത്തിൻ്റെ ഒരോ ഘട്ടത്തിലും അമ്മമാരെ സഹോദരിമാരെ എന്നഭിസംബോധന ചെയ്യാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു മാത്രമല്ല, “മോദിയുടെ ഉറപ്പ്” എന്ന് മലയാളത്തിൽ ഉന്നിപ്പറയാനും അദ്ദേഹം ശ്രദ്ധിച്ചു.
വനിതാ റാലിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില് ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കും
തൃശൂര്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരില് രണ്ട് ലക്ഷത്തിലധികം സ്ത്രീകളെ അഭിസംബോധന ചെയ്യും. സ്ത്രീ ശാക്തീകരണത്തോടുള്ള പാര്ട്ടിയുടെ പ്രതിബദ്ധത പ്രദര്ശിപ്പിക്കാനും വനിതാ സംവരണ ബില് അടുത്തിടെ പാസാക്കിയത് മുതലാക്കാനുമാണ് ‘സ്ത്രീശക്തി മോദിക്ക് ഒപ്പം’ (പ്രധാനമന്ത്രി മോദിക്കൊപ്പം സ്ത്രീകളെ ശാക്തീകരിക്കുക) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ലക്ഷ്യമിടുന്നത്. അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, സംരംഭകർ, കലാകാരന്മാർ, ഗ്രാമീണ തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെ Read More…









