India News

എച്ച്എംപിവിയുടെ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു

രാജ്യത്ത് ശ്വാസകോശ രോഗമായ എച്ച്എംപിവിയുടെ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് രണ്ടാമത്തെ കേസും സ്ഥിരീകരിച്ചത്. മൂന്ന് മാസം പ്രയമുള്ള കുട്ടിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

India News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു: ഒരു കാലഘട്ടത്തിന്റെ നിറവിരാമം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി, മുതിർന്ന കോൺഗ്രസ് നേതാവ്, പ്രശസ്ത സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങ് (92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് മരണവാർത്ത പുറത്തുവിട്ടത്. 2004 മുതൽ 2014 വരെയുള്ള യുഎപിഎ ഭരണകാലത്ത് തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്, രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് അടിത്തറ പാകിയ ധനകാര്യമന്ത്രിയായിരുന്നു. Read More…

India Kerala Politics

ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാറിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ – കെ.സുരേന്ദ്രൻ

ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർക്കെതിരായ എംവി ഗോവിന്ദൻ്റെ പ്രസ്താവനയോട് തൃശ്ശൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടത്. പിണറായി വിജയൻ്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവെച്ചതാണ് ഗവർണർക്കെതിരായ സിപിഎമ്മിൻ്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം. ഗോവിന്ദൻ്റെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്. അതിൻ്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് Read More…

India News

ബഹു കേന്ദ്രമന്ത്രി ശ്രീ ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥി

ബഹു കേന്ദ്രമന്ത്രി ശ്രി ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ ഇന്നലെ നടന്ന ക്രിസ്മസ് ആഘോഷത്തിൽ ബഹു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥി ആയിരുന്നു. ശ്രീ ജോർജ് കുര്യനും കുടുംബവും അദ്ദേഹത്തെ സ്വീകരിച്ചു. പ്രത്യേകം തയ്യാറാക്കിയ പുൽക്കൂടിനു മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു. അതിനു ശേഷം പ്രധാനമന്ത്രി ക്രിസ്മസ് കരോൾ ശ്രവിച്ചു. എല്ലാ സഭകളെയും പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സീറോ മലബാര് സഭയുടെ കർദ്ദിനാൾ ജോര്ജ് ആലഞ്ചേരി, യാക്കോബായ സഭയുടെ കേരള തലവൻ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, Read More…

Death India News

തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

സാൻ ഫ്രാൻസിസ്കോ: ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തവും പ്രഗൽഭവുമായ തബലവാദകനും പത്മവിഭൂഷൺ ജേതാവുമായ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സാക്കിർ ഹുസൈൻ തിങ്കളാഴ്ച പുലർച്ചെ മരണമടഞ്ഞു. ആദ്യഘട്ടത്തിൽ മരണവാർത്ത കുടുംബാംഗങ്ങൾ നിഷേധിച്ചിരുന്നെങ്കിലും പിന്നീട് വിവരം സ്ഥിരീകരിക്കുകയായിരുന്നു. പ്രശസ്ത തബലവാദകൻ ഉസ്താദ് അല്ലാ രാഖയുടെ മകനായ സാക്കിർ ഹുസൈൻ, അച്ഛന്റെ പാത പിന്തുടർന്ന് തബലയെ ലോകവേദിയിലെത്തിച്ച മഹാനായ Read More…

Death India News

മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു

മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1999-2004 കാലഘട്ടത്തിൽ കര്‍ണാടകയുടെ മുഖ്യമന്ത്രി ആയിരുന്ന അദ്ദേഹം, ബെംഗളൂരു ഒരു ഐടി ഹബ്ബായി രൂപപ്പെട്ടുതിരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2023 ൽ രാജ്യസേവനത്തിനുള്ള പത്മവിഭൂഷൺ അവാർഡും അദ്ദേഹം നേടിയിരുന്നു.

India International News

പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധി സംഘം

കാർഡിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനോരോഹണത്തോടനുബന്ധിച്ചു ബഹു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നയിച്ച ഇന്ത്യൻ പ്രതിനിധി സംഘം പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചു. സംഘത്തിൽ കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷ്, രാജ്യ സഭാംഗം സത് നാം സിംഗ് സന്ധു, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ടോം വടക്കൻ, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരും ഉണ്ടായിരുന്നു.

India Kerala News

ഇന്ത്യക്കാർ ഉടൻ സിറിയ വിടണമെന്ന് ജാഗ്രതാ നിർദേശം

നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരൻമാർ ഉടൻ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളിൽ അവിടെനിന്നു മടങ്ങാൻ ഇന്ത്യൻ പൗരന്മാർ ശ്രമിക്കണം. ഇതിനു സാധിക്കാത്തവർ പരമാവധി മുൻകരുതൽ എടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം.          സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണം. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പറായ +963 993385973 (വാട്‌സ്ആപ്പിലും), ഇ-മെയിൽ ഐഡി hoc.damascus@mea.gov.in എന്നിവയിൽ അപ്‌ഡേറ്റുകൾക്കായി ബന്ധപ്പെടണമെന്നും വിദേശകാര്യ Read More…

India News

വികസിത ഭാരതം. പ്രധാന മന്ത്രിയുമായി ആശയങ്ങള്‍ പങ്കുവെക്കാം

രജിസ്ട്രേഷന്‍ ഡിസംബര്‍ 10 വരെ വികസിത ഭാരത ആശയങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്ന വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. ദേശീയ യുവജനോത്സവതിന്റെ ഭാഗമായി ജനുവരി 11,12 തിയതികളില്‍ ന്യൂഡെല്‍ഹിയിലെ ഭാരത മണ്ഡപത്തിലാണ് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി പ്രധാനമന്ത്രി വികസന സങ്കല്‍പങ്ങള്‍ ചര്‍ച്ച ചെയ്യുക. മേരാ യുവ ഭാരത് പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ മത്സരത്തിന്റെ ഒന്നാം ഘട്ടം തുടങ്ങും. ഇതില്‍ വിജയികളാവുന്നവര്‍ക്ക് തുടര്‍ന്നു ബ്ലോഗ്, ഉപന്യാസ Read More…

India News

മിനറൽ വാട്ടർ ആരോഗ്യത്തിന് അപകടകരം; ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

മിനറൽ വാട്ടർ കുപ്പിവെള്ളത്തെ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). പാക്കേജ് ചെയ്ത മിനറൽ വാട്ടറുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ നിന്ന് നിർബന്ധമായ സർട്ടിഫിക്കേഷൻ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. മോശം പാക്കേജിങ്, സ്റ്റോറേജിങ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മിനറൽ വാട്ടർ, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം, മുറിച്ചു വെച്ച പച്ചക്കറികൾ എന്നിവയെല്ലാം ഹൈറിസ്‌ക് ഭക്ഷണ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾ സുരക്ഷ പരിശോധനയ്ക്കായി നിർബന്ധമായും Read More…