8.4% എന്ന നിലയിലുള്ള മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2023-24ന്റെ മൂന്നാം പാദത്തിലെ ശക്തമായ വളര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയെയും അതിന്റെ സാദ്ധ്യതകളെയും കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 140 കോടി ഇന്ത്യക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനും ഒരു വികസിത ഭാരതം സൃഷ്ടിക്കാനും സഹായിക്കുന്ന അതിവേഗ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ”2023-24ന്റെ മൂന്നാംപാദത്തില്‍ 8.4% എന്ന ശക്തമായ നിലയിലെ ജി.ഡി.പിയുടെ വളര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും അതിന്റെ സാദ്ധ്യതയും Read More…
India
സിദ്ധാർത്ഥിന്റെ മരണം ; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ പുതിയ എയര്‍സ്ട്രിപ്പും ജെട്ടിയും പ്രധാനമന്ത്രിയും മൗറീഷ്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു
അഗലേഗ ദ്വീപില്‍ ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു‘മൗറീഷ്യസ് ഇന്ത്യയുടെ വിലപ്പെട്ട സുഹൃത്താണ്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികള്‍ നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.’‘അയല്‍പക്കം ആദ്യം എന്ന നമ്മുടെ നയത്തിന്റെ ഒരു പ്രധാന പങ്കാളിയാണ് മൗറീഷ്യസ്’‘ഇന്ത്യ അതിന്റെ സുഹൃത്തായ മൗറീഷ്യസിനോട് എപ്പോഴും ആദ്യം പ്രതികരിക്കുന്നു ‘ഇന്ത്യയും മൗറീഷ്യസും സമുദ്ര സുരക്ഷാ മേഖലയില്‍ സ്വാഭാവിക പങ്കാളികളാണ്’ ”ഞങ്ങളുടെ ജന്‍ ഔഷധി സംരംഭത്തില്‍ ചേരുന്ന ആദ്യത്തെ രാജ്യമായിരിക്കും മൗറീഷ്യസ്. ഇതോടെ, മൗറീഷ്യസിലെ ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള Read More…
ലോക്‌സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാൻ ജില്ലകളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പിനുള്ള ജില്ലകളിലെ ക്രമീകരണങ്ങൾ പൂർണമാണ്. ഉദ്യോഗസ്ഥർക്കുള്ള പരിശീലന Read More…
പ്രധാനമന്ത്രി ഫെബ്രുവരി 27നും 28നും കേരളവും തമിഴ്‌നാടും മഹാരാഷ്ട്രയും സന്ദർശിക്കും
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) സന്ദർശിക്കുന്ന പ്രധാനമന്ത്രി ഏകദേശം 1800 കോടി രൂപയുടെ മൂന്ന് സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യപദ്ധതികൾ ഉദ്ഘാടനം ചെയ്യും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ‘പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി’; മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു ഗഗൻയാന്റെ പുരോഗതിയും പ്രധാനമന്ത്രി അവലോകനം ചെയ്യും തമിഴ്‌നാട്ടിൽ 17,300 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാനസൗകര്യ Read More…
വെള്ളത്തിൽ മുങ്ങിയ ദ്വാരകയില് പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഴക്കടലില് പോയി, മുങ്ങിപ്പോയ ദ്വാരക നഗരം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രാര് ത്ഥിച്ചു. ഈ അനുഭവം ഇന്ത്യയുടെ ആത്മീയവും ചരിത്രപരവുമായ വേരുകളുമായി അപൂർവവും അഗാധവുമായ ബന്ധം നൽകി. സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ പൈതൃകം കൊണ്ട് ഭാവനകളെ ആകർഷിക്കുന്ന ദ്വാരക നഗരത്തിന് പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു. വെള്ളത്തിനടിയിൽ, അദ്ദേഹം മയിൽ തൂവലുകളും ആദരാഞ്ജലിയായി സമർപ്പിച്ചു. “വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരത്തിൽ പ്രാർത്ഥിക്കുക എന്നത് വളരെ ദിവ്യമായ ഒരു അനുഭവമായിരുന്നു. ആത്മീയ മഹത്വത്തിന്റെയും Read More…
സിനിമ വ്യവസായത്തിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാക്കണം: നടി ഐശ്വര്യലക്ഷ്മി
സിനിമയിൽ നിർമ്മാണം പോലുള്ള ബിസിനസ് മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സ് – മ മുഖാമുഖം സംവാദ പരിപാടിയിലെ ആദ്യ ചോദ്യത്തിലാണ് നടി ഇക്കാര്യം മുഖ്യമന്ത്രിയോട് സൂചിപ്പിച്ചത്. സിനിമയുടെ സാങ്കേതികം, നിർമ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികൾ രൂപീകരിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇത് യുവതികൾക്ക് നൂതനമായ അവസരങ്ങൾ കൊണ്ട് വരുമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സിനിമയുടെ Read More…
യുവാക്കൾ വിദേശത്തേക്കു പോകുന്നതു ബ്രെയിൻ ഡ്രെയിനല്ല, കഴിവുകളുടെ ദൃഷ്ടാന്തം: മുഖ്യമന്ത്രി
തിരുവനന്തപുരം: യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്കു പോകുന്നതിനെ കേവലം ബ്രെയിൻ ഡ്രെയിൻ ആയി ചുരുക്കിക്കാണേണ്ടതില്ലെന്നും കേരളത്തിന്റെ സോഷ്യൽ ക്യാപിറ്റലിനെ ലോകത്താകെ വിന്യസിക്കുന്ന പ്രക്രിയയായി ഇതിനെ കാണാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുകൾ ഇല്ലാത്തതോ മാന്യമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതോ ആയ സ്ഥലമാണ് കേരളമെന്നു പലരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കൾ വിദേശത്തേക്ക് പോകുന്നത് ഇതുകൊണ്ടാണെന്ന് അത്തരക്കാർ ആക്ഷേപിക്കാറുണ്ട്. നമ്മുടെ Read More…
വന്യജീവി ആക്രമണം: ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് കത്ത് നൽകാൻ നിർദേശിക്കും- രാഹുൽ ഗാന്ധി എം.പി
ജില്ലയുമായി വനാതിർത്തി പങ്കിടുന്ന അന്തർ സംസ്ഥാന വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തമിഴ്നാട്- കർണ്ണാട അധികൃതരുമായി ചർച്ച നടത്തിയതായും ഔദ്യോഗിക തലത്തിൽ അന്തർ സംസ്ഥാന സർക്കാറിന് കത്ത് നൽകാനും ജില്ലാ കളക്ടർക്ക് രാഹുൽ ഗാന്ധി എം.പി നിർദേശം നൽകി. ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം ഒരു മാസത്തിനകം തന്നെ നൽകാൻ റവന്യൂ – വനം വകുപ്പുകൾ ഇടപെടൽ നടത്തണമെന്നും എം.പി പറഞ്ഞു. ജില്ലയിൽ കാട്ടാന ആക്രമണത്തിൽ Read More…
ജൈന സന്യാസി ആചാര്യ ശ്രീ 108 വിദ്യാസാഗര് ജി മഹാരാജ് സമാധിയായതില് പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി
ജൈന സന്യാസി ആചാര്യ വിദ്യാസാഗര് മഹാരാജ് സമാധിയിലെത്തിയതില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആചാര്യ ശ്രീ 108 വിദ്യാസാഗര് ജി മഹാരാജിന്റെ നിര്യാണം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ശ്രീ മോദി പറഞ്ഞു. ജനങ്ങള് ക്കിടയില് ആത്മീയ ഉണര് വ്വിനായി ആചാര്യ ജിയുടെ വിലയേറിയ പരിശ്രമങ്ങള് എക്കാലവും ഓര് മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ജീവിതകാലം മുഴുവന് ദാരിദ്ര്യ നിര്മാര്ജനത്തിലും സമൂഹത്തില് ആരോഗ്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം ഏര്പ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കഴിഞ്ഞ വര് Read More…










