കാർഡിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനോരോഹണത്തോടനുബന്ധിച്ചു ബഹു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നയിച്ച ഇന്ത്യൻ പ്രതിനിധി സംഘം പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചു. സംഘത്തിൽ കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷ്, രാജ്യ സഭാംഗം സത് നാം സിംഗ് സന്ധു, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ടോം വടക്കൻ, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരും ഉണ്ടായിരുന്നു.
അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി ബിഹാറിലെ ഗയയിൽ എത്തി മ്യാൻമർ പ്രസിഡൻ്റ് മിൻ ആങ് ഹ്ലൈങ്. സന്ദർശനത്തിൻ്റെ ഭാഗമായി അദ്ദേഹം മഹാബോധി ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തും. മന്ത്രിമാരും വ്യവസായ പ്രമുഖരും ഉൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമാണ് മ്യാൻമർ പ്രസിഡൻ്റ് ഗയ വിമാനത്താവളത്തിലെത്തിയത്. സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകി. സന്ദർശനത്തിനിടെ മഹാബോധി ക്ഷേത്രം കൂടാതെ സുജാത ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം പ്രാർഥന നടത്തും. ഇന്ത്യയും മ്യാൻമറും തമ്മിലുള്ള സാംസ്കാരികവും നയതന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ Read More…
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 53-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാര്‍, സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. ശ്രീലങ്ക, നേപ്പാള്‍, കെനിയ, ഭൂട്ടാന്, മൗറീഷ്യസ് തുടങ്ങിയ 12 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന ഭൂഷണ് Read More…