Court India News

സുപ്രീം കോടതിയിൽ അഞ്ച് ജഡ്ജിമാരെ നിയമിച്ചു

ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് അഞ്ച് ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വെങ്കിട സുബ്രഹ്മണ്യ മോഹന, ശ്രീ ചന്ദ്രശേഖർ, ശീൽ നാഗു, സഞ്ജീവ് സച്ച്ദേവ, അരുൺ പല്ലി എന്നിവരാണ് സുപ്രീം കോടതിയിലേക്ക് നിയമിതരായത്. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ശ്രീ ചന്ദ്രശേഖർ. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ശീൽ നാഗു. സഞ്ജീവ് സച്ച്ദേവ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ജോലി ചെയ്തിരുന്നത്. ജമ്മു-കശ്മീർ, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു അരുൺ പല്ലി. തിങ്കളാഴ്ച രാവിലെയാണ് Read More…

Business Court India Kerala Law Medical News

ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ചു

എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന് സിങ്കപ്പൂര്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. ആറ് മാസത്തേക്കാണ് കോടതിയലക്ഷ്യ കേസില്‍ ശിക്ഷ വിധിച്ചത്. സ്വത്ത് കേസുമായി ബന്ധപ്പെട്ട് 2024 ഏപ്രില്‍ മുതല്‍ ഉത്തരവുകള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ബെജുവിനെതിരെ ശിക്ഷ വന്നിരിക്കുന്നത്. അധികൃതര്‍ക്ക് മുന്നില്‍ ഉടന്‍ കീഴടങ്ങി, 68 ലക്ഷം രൂപയോളം കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനുപുറമെ ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശ രേഖകളും സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിറക്കി. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ബെജൂസിനെതിരെ കേസുകള്‍ Read More…

Court Kerala News

മധു കൊലക്കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 12 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കേരള ഹൈക്കോടതി. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും പതിനൊന്നാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധിയും ഹൈക്കോടതി ശരിവെച്ചു. ശേഷിച്ച 13 പ്രതികളുമായി ബന്ധപ്പെട്ട ശിക്ഷാവിധിയാണ് ഇപ്പോൾ പുറപ്പെടുവിച്ചത്. കുറ്റക്കാരായ 13 പ്രതികൾക്കും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ ബാധകമാണെന്ന് ഹൈക്കോടതി Read More…

Court Death Kerala News

മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

ഭാര്യ പിണങ്ങി പോയതിനു കാരണക്കാരെന്ന് ആരോപിച്ച് മാതാപിതാക്കളെ അടിച്ചു കൊലപെടുത്തിയ കേസില്‍ മകനായ അവിണിശ്ശേരി വില്ലേജിൽ ‍ ഏഴുകമ്പനി ദേശത്ത് കറുത്തേടത്ത് വീട്ടില്‍ രാമകൃഷ്ണൻ മകന്‍ പ്രദീപ് (50) എന്നവരെ ജീവപര്യന്തം തടവിനും 1,00,000/- രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജയ പ്രഭു ശിക്ഷവിധിച്ചു. പിഴ തുക അടയ്ക്കാത്തപക്ഷം ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കേണ്ടിവരും. 2021 സെപ്റ്റംബർ 7ന് പകല്‍‍ 5.30 മണിയ്ക്ക് ഏഴുകമ്പനിയിലുള്ള വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കറുത്തേടത്തുവീട്ടില്‍ രാമകൃഷ്ണൻ Read More…

Court Kerala News

ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വിജയം

അഞ്ചുവർഷ ഇടവേളകളിൽ നടക്കുന്ന വാശിയേറിയ കേരള ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ നിന്നും അഡ്വക്കേറ്റ് ജോസ് മേച്ചേരി മിന്നുന്ന വിജയം കരസ്ഥമാക്കി. തൃശ്ശൂർ ജില്ലയിലെ 3000ത്തോളം വരുന്ന അഭിഭാഷകരിൽ നിന്നും ഏക പ്രതിനിധിയായാണ് അഡ്വക്കേറ്റ് ജോസ് മേച്ചേരി തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ അഭിഭാഷക സംഘടനകളുടെ പ്രതിനിധികളായും മറ്റും ആറ് അഭിഭാഷകരായിരുന്നു തൃശ്ശൂർ ജില്ലയിൽ നിന്നും മത്സര രംഗത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴുവർഷമായി വിവിധ കാരണങ്ങളാൽ ബാർ കൗൺസിൽ ഇലക്ഷൻ നീണ്ടു പോകുകയായിരുന്നു. തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരമാണ് ഇലക്ഷൻ Read More…

Court Kerala News

തയ്യൽ മെഷീൻ തകരാർ: വനിത സംരഭകർക്ക് അനുകലമായി 1,787,50 രൂപയും പലിശയും നൽകാൻ വിധി

തയ്യൽ മെഷീൻ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം ഇടശ്ശേരിയിലുള്ള ഡ്രീംസ് ഗാർമെൻ്റ് യൂണിറ്റ് ഉടമസ്ഥ സുജ എം.എസ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി ഇടപ്പിള്ളിയിലുള്ള മെഹേല മെഷീൻസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. സുജ 1,437,50 രൂപ നല്കിയാണ് തയ്യൽ മെഷീൻ വാങ്ങിയത്. വാഗ്ദാനം ചെയ്തത് പോലെ മെഷീൻ ഉപയോഗിച്ച് തുന്നുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. നിരന്തരം നൂൽ പൊട്ടിപ്പോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എതിർകക്ഷിയോട് പരാതിപ്പെടുമ്പോൾ ടെക്നീഷ്യനെ വിടുകയും Read More…

Court Kerala News

അഗ്രി ടൂറിസം മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി തട്ടിപ്പ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

അഗ്രി ടൂറിസം മള്‍ട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെപേരില്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് കാലാവധി പൂര്‍ത്തിയായപ്പോള്‍ മുതലും, പലിശയും നല്‍കാതെ വഞ്ചിച്ച കേസില്‍ 2 മുതല്‍ 6 വരെ പ്രതികളായ തൃശ്ശൂര്‍ എല്‍ത്തുരുത്ത് പറത്താള വീട്ടില്‍ പി.ആര്‍. മുരളീധരന്‍ 61 വയസ്സ്, മുരളീധരന്‍ മക്കളായ ‍ അഖില്‍മുരളി 34 വയസ്സ്, ആഷിഖ് മുരളി 31 വയസ്സ്, മുരളീധരന്‍ ഭാര്യ രാജേശ്വരി കെ.വി 55 വയസ്സ്, അഖില്‍ മുരളി ഭാര്യ അഞ്ജു കെ.എസ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ Read More…

Court Kerala News

വില്പനക്കായി 7 കി.ഗ്രാം ഹാഷിഷ് കൈവശം വെച്ച കേസ്: പ്രതികള്‍ക്ക് 15 വര്‍ഷം തടവ്

ലോറിക്കുള്ളില്‍ ബാഗില്‍ ഒളിപ്പിച്ച് 7 കിലോഗ്രാം ഹാഷിഷ് ഓയില്‍ വില്‍പന നടത്തുന്നതിന് വേണ്ടി കൊണ്ടുപോയ കേസില്‍ പ്രതികളായ മാള ഗുരുതിപ്പാല ദേശത്ത് കാട്ടുപറമ്പില്‍ കെ.എസ്. സുമേഷ് 32 വയസ്സ്, മാള പഴൂക്കര ദേശത്ത് കുന്നുമ്മേല്‍ കെ.യു. സുജിത്‍ലാല്‍ 28 വയസ്സ് എന്നിവരെ 15 വര്‍ഷം കഠിനതടവിനും, ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് അന്യാസ് തയ്യില്‍ ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം അധികത്തടവ് അനുഭവിക്കേണ്ടി വരും. 2022 Read More…

Court India Law

സ്ത്രീധന മരണങ്ങൾ സമൂഹത്തിന് ഗുരുതര കളങ്കമെന്ന് സുപ്രീംകോടതി

സമൂഹത്തിലെ ഗുരുതര കളങ്കമാണ് സ്ത്രീധന മരണങ്ങളെന്ന് സുപ്രീം കോടതി. സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും നിയമപരമായ വിലക്കുകള്‍ ഉണ്ടെങ്കിലും ഇന്നും ഇന്ത്യയില്‍ ഈ ആചാരം നടക്കുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത്തരം ആചാരങ്ങള്‍ വഴി ആയിരക്കണക്കിന് സ്ത്രീകളുടെ അസ്വാഭാവിക മരണത്തിന് കാരണമായിട്ടുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.സ്ത്രീധന മരണകേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ജെബി പര്‍ദിവാല, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പട്‌ന ഹൈക്കോടതി അനുവദിച്ച ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. സ്ത്രീധന മരണങ്ങള്‍ പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ Read More…

Business Court Kerala

തകരാറിലായ ഫോൺ ശരിയാക്കിയില്ല; 17,000 രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി

മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കുറ്റൂർ സ്വദേശി അനിൽകുമാർ.ടി.ജി ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലുള്ള സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടർക്കെതിരെ വിധി വന്നത്. അനിൽകുമാർ 7000 രൂപ നൽകിയാണ് മൊബൈൽ ഫോൺ വാങ്ങിയത്. ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഫോണിന് കൂട്ടതലായി ചൂട് പിടിക്കുന്ന അവസ്ഥ, ബാറ്ററി തകരാർ എന്നിവ മൂലം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി Read More…