2026 ലെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം ആചാര്യയായ കലാമണ്ഡലം ഗിരിജാദേവിക്ക് സമ്മാനിക്കും. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 4ന് രാത്രി 9 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ പുരസ്കാരം നൽകും. ദേവസ്വം ചെയർമാൻ എ വി.ഗോപിനാഥ്, ഭരണസമിതി അംഗം മനോജ് ബി നായർ പ്രശസ്‌ത നങ്ങ്യാർകൂത്ത് കലാകാരികളായ ഉഷ നങ്ങ്യാർ, മാർഗി ഉഷഎന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്‌കാര നിർണയ സമിതിയാണ് കലാമണ്ഡലം ഗിരിജാദേവിയെ Read More…
Culture
ഒരുക്കങ്ങൾ പൂർത്തിയായി; ഗുരുവായൂരിൽ റെക്കാർഡ് വിവാഹം നാളെ
ക്ഷേത്രനഗരിയിൽ അധിക സുരക്ഷക്കായി കൂടുതൽ പോലീസ് നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹം. ആറ് മണ്ഡപങ്ങളിലാണ് നാളെ വിവാഹം നടക്കുക. വിവാഹ ചടങ്ങ് നിർവ്വഹിക്കാൻ കൂടുതൽ കോയ്മമാരെ നിയമിച്ചിട്ടുണ്ട്. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായി കല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പോലീസും നാളെ ക്ഷേത്രസന്നിധിയിൽ ഉണ്ടാകും. ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ നടത്താൻ സജ്ജീകരണങ്ങളായിട്ടുണ്ട്. അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി Read More…
അത്തപൂക്കള മത്സരം: ഒന്നാം സ്ഥാനം ‘പാഞ്ചജന്യം’ ടീമിന്
പൊന്നോണത്തെ വരവേറ്റ് ഗുരുവായൂർ ദേവസ്വം ജീവനക്കാർ. ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി അത്തപൂക്കള മത്സരം നടത്തി. തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിലെ എട്ടു ടീമുകൾ അണിനിരന്നു. പാഞ്ചജന്യം റെസ്റ്റ് ഹൗസ് ജീവനക്കാർ തയ്യാറാക്കിയ അത്തപൂക്കളം ഒന്നാം സ്ഥാനം നേടി. ദേവസ്വം മെഡിക്കൽ സെൻ്ററിനാണ് രണ്ടാം സ്ഥാനം. ഹെൽത്ത് വിഭാഗം മൂന്നാമതെത്തി. വിജയികൾക്ക് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സമ്മാനങ്ങൾ നൽകി. ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, സ്റ്റാഫ് Read More…
വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനം ദേശവിരുദ്ധം: ധാമി
ഡെറാഡൂൺ: പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. കോൺഗ്രസ്സിന്റെ തീരുമാനം “ദേശവിരുദ്ധമാണ്” എന്ന് വിശേഷിപ്പിച്ച ധാമി, പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി വന്ദേമാതരം ഭാഗികമായി മാത്രം ആലപിക്കാൻ തീരുമാനിച്ചത് രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തോടുള്ള അനാദരവാണെന്ന് ധാമി മാധ്യമങ്ങളോട് പറഞ്ഞു.“കോൺഗ്രസ് എല്ലാക്കാലത്തും ഇത്തരത്തിലാണ് പ്രവർത്തിച്ചിട്ടുള്ളത്. മുൻകാലത്തും പ്രീണനത്തിനായി വന്ദേമാതരത്തെ വിഭജിച്ചു. Read More…
വി.കെ. ശ്രീരാമൻ്റെ പുലിക്കളി പരാമർശം വേദനാജനകമെന്ന് രാജൻ.ജെ.പല്ലൻ
ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നമ്മൾക്കുണ്ടെങ്കിലും ഒരു കലാകാരൻ കൂടിയായ അദ്ദേഹം പുലിക്കളിയെ കുറിച്ച് പ്രയോഗിച്ച വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തൃശൂർ എം.എൽ.എ രാജൻ.ജെ. പല്ലൻ അഭിപ്രായപ്പെട്ടു. തൃശ്ശൂരിൻ്റെ തനത് കലയാണ് പുലിക്കളി. ലോകത്തിൽ ഇത്തരത്തിൽ മനുഷ്യ ശരീരത്തിൽ ചായം തേച്ച് പുലിക്കളിയായി വേഷമിട്ട് താളത്തിനൊപ്പം ചൂവടുകൾ വച്ച് നീങ്ങുന്ന ഒരു കല ഒരുപക്ഷേ ലോകത്തിൽ എവിടെയും ഉണ്ടാക്കണമെന്നില്ല.പുലിക്കളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഞാൻ മേയറായിരിക്കെയാണ് പുലിക്കളി തൃശ്ശൂർ കോർപ്പറേഷൻ നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന് തുടക്കം കുറിച്ചത്. നാലാമോണം Read More…
ഗുരുവായൂരിൽ റെക്കാർഡ് വിവാഹങ്ങൾ, ദർശനത്തിനും വിവാഹ ചടങ്ങുകളുടെ നടത്തിപ്പിനും ഭക്ത ജനങ്ങൾ സഹകരിക്കണം: ദേവസ്വം ചെയർമാൻ
ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ആഗസ്റ്റ് 23 ന് ഗുരുവായൂർ ക്ഷേത്രത്തിൽ 429 ഉം ആഗസ്റ്റ് 30 ന് 342ഉം സെപ്റ്റംബർ 13ന് 328 ഉം വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ വിവാഹ ചടങ്ങുകളും ദർശനവും സുഗമമായി നടക്കാൻ ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ് അറിയിച്ചു. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ഷിനിജ Read More…
പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം — പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്
തൃശ്ശൂരിന്റെ ജനകീയവും പാരമ്പര്യപരവുമായ ആഘോഷമായ പുലിക്കളിയെ അധിക്ഷേപിക്കുന്ന തരത്തിൽ എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശങ്ങൾ അത്യന്തം അപലപനീയമാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. തലമുറകളായി തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ പുലിക്കളി വെറുമൊരു വിനോദമല്ല. ആയിരക്കണക്കിന് കലാകാരന്മാരുടെയും സംഘാടകരുടെയും അധ്വാനവും തൃശ്ശൂർ ജനതയുടെ ആവേശവും ചേർന്നുനിൽക്കുന്ന നാടിന്റെ അഭിമാനമാണ്. അത്തരമൊരു ജനകീയ കലാരൂപത്തെയും അതിനായി പ്രവർത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല. പുലിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനും Read More…
പുലിക്കളിയെ വിമർശിച്ച വി കെ ശ്രീരാമനെതിരെ പ്രതിഷേധം ശക്തം
തൃശൂർ: പുലിക്കളിയെ വിമർശിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. ശ്രീരാമൻ നടത്തിയ പുലിക്കളി പരാമർശത്തിനെതിരെ പുലിക്കളി സംഘങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പുലിക്കളിയെ ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്നാണ് ശ്രീരാമൻ വിശേഷിപ്പിച്ചത്. ശ്രീരാമന്റെ പരാമർശം ബോഡി ഷെയിമിംഗ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം ആരോപിച്ചു. പുലിക്കളി നിരവധി ആളുകളുടെ ജീവിതമാർഗവും വർഷങ്ങളായുള്ള കാത്തിരിപ്പുമാണെന്നും സംഘങ്ങൾ ചൂണ്ടിക്കാട്ടി. പുരുഷന്മാരുടെ ശരീരഘടനയിലെ മാറ്റങ്ങളെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നായിരുന്നു ശ്രീരാമന്റെ വിമർശനം.
ഗുരുവായൂർ ക്ഷേത്രം: ആഗസ്റ്റ് 23, 24 തീയതികളിൽ വൈകിട്ട് ദർശന നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി ചsങ്ങുകൾ നടക്കുന്ന ആഗസ്റ്റ് 23 (ഞായർ), ആഗസ്റ്റ് 24 (തിങ്കൾ) തീയതികളിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.
ചരിത്രം, സംസ്ക്കാരം, രാഷ്ട്ര നിർമ്മാണം, ദേശീയത – ആഗോളവത്ക്കരണ കാലഘട്ടത്തിൽ…
വിശ്വഹിന്ദു പരിഷത്തിന്റെ ആശയധാരകളുടെ അടിസ്ഥാനത്തിൽ ആഗോളവത്ക്കരണ കാലഘട്ടത്തിലെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ദേശീയതയുടെയും പ്രസക്തി പരിശോധിക്കുന്ന ലേഖനം. ആധുനിക ലോകത്ത് ആഗോളവത്ക്കരണം കൊണ്ടുവന്ന സാമ്പത്തികവും സാംസ്കൃതികവുമായ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുടെ തനതായ സ്വത്വത്തെയും ദേശീയബോധത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതിർത്തികൾ ഇല്ലാതാവുകയും വിവരസാങ്കേതികവിദ്യ ലോകത്തെ ഒരു ഗ്രാമമാക്കി മാറ്റുകയും ചെയ്യുമ്പോൾ, ഓരോ രാജ്യത്തിന്റെയും തനതായ പൈതൃകം കടുത്ത വെല്ലുവിളികളെ നേരിടുന്നു. ഈ പശ്ചാത്തലത്തിൽ, വിശ്വഹിന്ദു പരിഷത്ത് പോലുള്ള ദേശീയ പ്രസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന ചരിത്രം, സംസ്ക്കാരം, രാഷ്ട്ര നിർമ്മാണം, ദേശീയത എന്നീ Read More…







