ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി മഹീന്ദ്രയുടെ പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന സമർപ്പണ ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ആട്ടോയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി കോർപ്പറേറ്റ് സെയിൽസ് ഹെഡ് ഗണേഷ്, ഭാരത് മോട്ടോർ എം ഡി അശോക് കുമാർ, ദേവസ്വം പർച്ചേസ് ഡി.എ കെ. എസ് മായാദേവി, മാനേജർമാരായ കെ.എം. വിനോദൻ, കെ.ജി. സുരേഷ് കുമാർ, ക്ഷേത്രം അസി.മാനേജർ Read More…
Culture
കർക്കടകവാവുബലി: നെൻമിനി ബലരാമ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ
ഗുരുവായൂർ ദേവസ്വം കീഴേടമായ നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ കർക്കടകവാവു ബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കർക്കടകവാവു ബലിദിനമായ ആഗസ്ത് 12 ബുധനാഴ്ച ഭക്തർക്ക് സുഗമമായ ബലിതർപ്പണത്തിന് അവസരമൊരുക്കാൻ അധികം ജീവനക്കാരെ ക്ഷേത്രത്തിലേക്ക് നിയോഗിച്ചു. ക്ഷേത്രവും പരിസരം വൃത്തിയാക്കാനും നടപടിയായി. ഭക്തരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലവും ശുചിയാക്കും. കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.വി. സൂര്യനാരായണൻ എളയതിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ. പുലർച്ചെ നാലുമണി മുതൽ ഭക്തർക്ക് ബലിതർപ്പണം നടത്താം. ബലിതർപ്പണം ശീട്ടാക്കാൻ പുലർച്ചെ Read More…
‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന് തുടക്കമിട്ട് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
ശ്രീ വിജയപുരം: ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ 1942ലെ ചരിത്രപശ്ചാത്തലം അനുസ്മരിക്കുന്ന ഓഗസ്റ്റ് ക്രാന്തി ദിനാചരണത്തിൻ്റെ ഭാഗമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന് തുടക്കമിട്ടു. ശ്രീ വിജയപുരത്തെ ഫ്ലാഗ് പോയിൻ്റിൽ ദേശീയപതാക ഉയർത്തിയാണ് ഉപരാഷ്ട്രപതി പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ നിർണായക അധ്യായമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൻ്റെ സ്മരണ പുതുക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളെ അനുസ്മരിക്കുകയും ദേശീയപതാകയോടുള്ള ആദരവ് ജനങ്ങളിൽ വളർത്തുകയും ചെയ്യുന്നതിൻ്റെ ഭാഗമായി രാജ്യവ്യാപകമായി ‘ഹർ Read More…
ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തവരെ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത എല്ലാവരെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമരത്തിൽ ധൈര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച സമരസേനാനികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൻ്റെ ആഹ്വാനം സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം പകർന്നതായി പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണത്തിൽ നിന്ന് മോചനം നേടാനുള്ള ഇന്ത്യൻ ജനതയുടെ അചഞ്ചലമായ നിശ്ചയദാർഢ്യമാണ് ഈ പ്രസ്ഥാനം പ്രതിഫലിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു: “ചരിത്രപ്രസിദ്ധമായ Read More…
സ്കൂളുകളിലെ ഓണാഘോഷം അട്ടിമറിക്കാൻ വിദ്യാഭ്യാസവകുപ്പ് നീക്കം: വി. ഉണ്ണികൃഷ്ണൻ
സ്കൂൾ അടയ്ക്കുന്ന ഓഗസ്റ്റ് 21-ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നിശ്ചയിച്ചതിലൂടെ സ്കൂളുകളിലെ ഓണാഘോഷ പരിപാടികൾ അട്ടിമറിക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ ആരോപിച്ചു. ഓഗസ്റ്റ് 21-ന് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുമ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്താനുള്ള തീരുമാനം എന്ത് ഉദ്ദേശത്തോടെയാണെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ സ്കൂളിൽ ഒരേ സമയം പരീക്ഷയും ഓണാഘോഷവും എങ്ങനെ നടത്താനാകുമെന്ന് വിദ്യാഭ്യാസവകുപ്പ് മറുപടി പറയണമെന്നും വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ലീഗ് Read More…
മന്ത്രിക്കും ശ്രീഗുരുവായൂരപ്പൻ ട്രസ്റ്റിനും ദേവസ്വം ഉപഹാരങ്ങൾ സമ്മാനിച്ചു
ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഭക്തർക്ക് സമർപ്പിക്കാനെത്തിയ ദേവസ്വം മന്ത്രിക്ക് ഉപഹാരമായി ശ്രീ ഗുരുവായൂരപ്പൻ്റെ ഫോട്ടോയും നിലവിളക്കും.ശ്രീഗുരുവായൂരപ്പൻ്റെ ഭക്തൻ കൂടിയായ മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോഴാണ് ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഫോട്ടോ സമ്മാനിച്ചത്. ഉദ്ഘാടന ചടങ്ങ് പൂർത്തിയാകുന്ന വേളയിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് മന്ത്രിയെ ഷാളണിയിച്ചു. നിലവിളക്ക് ദേവസ്വത്തിൻ്റെ ഉപഹാരമായി നൽകി. ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന പൂർണ പിന്തുണയ്ക്ക് ദേവസ്വത്തിൻ്റെ സ്നേഹവും നന്ദിയും ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു. Read More…
“ഗുരുവായൂരപ്പനെ തൊഴുതാൽ ലഭിക്കുന്നത് പോസിറ്റീവ് എനർജി”: ദേവസ്വം മന്ത്രി കെ.മുരളീധരൻ
ഗുരുവായൂർ ദേവസ്വം ഭരണസമിതി സർക്കാരുമായി പൂർണ സഹകരണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഈ മാസത്തോടെ കാലാവധി പൂർത്തിയാക്കുന്ന ഭരണ സമിതി അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. അവരുടെ സേവനം നല്ല നിലയിൽ സർക്കാരിന് ലഭിച്ചിട്ടുണ്ട് – കാലാവധി പൂർത്തീയാക്കുന്ന സി. മനോജ്, മനോജ് ബി നായർ എന്നീ ഭരണ സമിതി അംഗങ്ങളെ പരാമർശിച്ച് മന്ത്രി അറിയിച്ചു. ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പുതുതായി നിർമ്മിച്ച ശ്രീ ഗുരുവായൂരപ്പൻ സ്റ്റേജിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂരിൽ Read More…
ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഉദ്ഘാടനം ചെയ്ത് ദേവസ്വം മന്ത്രി കെ മുരളീധരൻ
ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പുതുതായി നിർമിച്ച ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഭക്തർക്ക് സമർപ്പിച്ചു. ഭക്തിനിർഭരമായ ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ദേവസ്വം ചെയർമാൻ എ വി.ഗോപിനാഥ് അധ്യക്ഷനായ ചടങ്ങിൽ എൻ.കെ.അക്ബർ എം എൽ എ, നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ, കെ .എസ് Read More…
മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം
മുഖ്യമന്ത്രി വി. ഡി. സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകിട്ട് ദീപാരാധന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം സി. മനോജ് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നേന്ത്രപ്പഴം കൊണ്ട് മുഖ്യമന്ത്രിക്ക് തുലാഭാര വഴിപാടും നടത്തി. 69 കിലോ നേന്ത്രപ്പഴം വേണ്ടിവന്നു. ആയതിൻ്റെ തുകയായ 3550 രൂപ ക്ഷേത്രത്തിൽ അടച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിക്ക് തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയും അടങ്ങുന്ന ശ്രീ Read More…
വെർച്വൽ ക്യൂ: 3088 ഭക്തർക്ക് ദർശനം
ഗുരുവായൂരിൽ സുഖ ക്ഷേത്രദർശനത്തിനായി തുടങ്ങിയ വെർച്വൽ ക്യൂ ദർശനം വഴി ആദ്യ രണ്ടു ദിനത്തിൽ മൂവായിരത്തിലേറെ ഭക്തർ ദർശനം നേടി. 4800 ഭക്തർ ഓൺ ലൈൻ വഴി ദർശനം ബുക്ക് ചെയ്തിരുന്നു. പരീക്ഷണടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 ചൊവ്വാഴ്ച തുടങ്ങിയ വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന് ഇന്നെത്തിയത് 1606 ഭക്തരാണ്. 2400 പേർ ബുക്ക് ചെയ്തിരുന്നു. ആദ്യ ദിനത്തിൽ 1482 ഭക്തർ വെർച്വൽ ക്യൂ സൗകര്യം പ്രയോജനപ്പെടുത്തി. മണിക്കൂറിൽ 300 ഭക്തരെന്ന കണക്കിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ദിവസവും Read More…







