Kerala News

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: 2026-ലെ 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാന സ്‌കൂൾ കായികമേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിൽ തിരുവനന്തപുരത്തും നടക്കും.

ടിടിഐ/പിപിടിടിഐ കലോത്സവം വയനാട്ടിലും സ്പെഷ്യൽ സ്കൂൾ കലോത്സവം മലപ്പുറത്തും സംഘടിപ്പിക്കും. ശാസ്ത്രമേള പാലക്കാട് നടക്കും. എല്ലാ മേളകളും 2026 ജനുവരിയിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തൃശൂർ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പാലക്കാടിനെ മറികടന്ന് കാൽനൂറ്റാണ്ടിന് ശേഷം ചാമ്പ്യൻ പട്ടം നേടിയിരുന്നു. സമാപന സമ്മേളനത്തിൽ നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും വിദ്യാർത്ഥികൾക്ക് ആവേശമായി അതിഥികളായെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *