കേരളത്തിലെ ന്യൂനപക്ഷ ക്രിസ്ത്യൻ സമൂഹവും ഭൂരിപക്ഷ ഹൈന്ദവ സമൂഹവും അടുത്തകാലത്തായി നേരിടുന്ന തീവ്രവാദ ഭീഷണിയെകുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ സുമിത് ജോർജ് സംസ്ഥാന ഡിജിപി ശ്രീ റവാട ചന്ദ്രശേഖരന് പരാതി കൈമാറി. പരാതി ലഭിച്ചയുടൻ അദ്ദേഹം വേണ്ട നിർദേശങ്ങൾ സ്ഥലം എസ്പിമാർക്കു നൽകുയും വേണ്ട നടപടികൾ കൈക്കൊള്ളുന്നതാണെന്നും ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷനെ അറിയിച്ചു.
ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ (IDFI) എന്ന പേരിൽ PFI യുടെ പിന്തുടർച്ചക്കാർ എന്നവകാശപ്പെട്ട് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിലിനും, എറണാകുളം പള്ളുരുത്തി സെന്റ് റീതാ സ്കൂൾ അധികാരികൾക്കും അയച്ച ലഘുലേഖയിൽ പറഞ്ഞിരിക്കുന്നത് ജൂതന്മാർ, ക്രിസ്ത്യാനികൾ, ആർഎസ്എസ്കാർ, ബിജെപിക്കാർ എല്ലാവരും തന്നെ നശിപ്പിക്കപ്പെടേണ്ടവർ ആണെന്നും രാജ്യത്തുനിന്നും തുടച്ചുനീക്കപ്പെടേണ്ടവർ ആണെന്നുമാണ് ഇത് അവഗണിക്കാൻ കഴിയാത്ത അപകടകരമായ പ്രവണതയുടെ വ്യക്തമായ സൂചകങ്ങളാണ്. തൊടുപുഴയിലെ ന്യൂമാൻ കോളേജിലെ ജോസഫ് സാറിന്റെ കൈ വെട്ടിയതോട് കൂടി കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ച തീവ്രവാദ സംഘടനകൾ പിന്നീട് അക്രമങ്ങളും ഭീഷണികളും തുടരുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ന്യൂനപക്ഷമോർച്ചയുടെ മുൻ കണ്ണൂർ ജില്ലാ അധ്യക്ഷനും ഇപ്പോഴത്തെ ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ ശ്രീ അരുൺ തോമസിനെയും, ഭാര്യയെയും, കുട്ടിയെയും തീവ്രവാദികൾ അവലംബിക്കുന്ന രീതിയിൽ വകവരുത്തും എന്ന് ഭീഷണിപ്പെടുത്തി കൊണ്ട് അയച്ച ശബ്ദ സന്ദേശം.
മൂവാറ്റുപുഴയിൽ വച്ച് ഷംഷാബാദ് ബിഷപ്പ് മാർ ജോസഫ് കൊല്ലം പറമ്പലിന്റെ വാഹനത്തിനു നേരെ അക്രമം അഴിച്ചുവിട്ടതും, പാലാ ബിഷപ്പ് ഹൗസ് ആക്രമിക്കാൻ ശ്രമിച്ചതും, എറണാകുളം കളമശ്ശേരി മാർത്തോമാ ഭവനിൽ അക്രമം നടത്തിയതും, എറണാകുളം പള്ളുരുത്തി സെന്റ് റീതാ സ്കൂളിൽ ഹിജാബിന്റെ പേരിൽ അതിക്രമം നടത്തിയതും, മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്കാര സൗകര്യം ആവശ്യപ്പെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ചതും കേരളത്തിലെ അന്താരാഷ്ട്ര തലത്തിൽ നടപ്പാക്കിവരുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ ആശയങ്ങൾ ഭീഷണിയിലൂടെ നടപ്പാക്കാൻ കഴിയുമോ എന്നതിന്റെ ടെസ്റ്റ് ഡോസ് ആണോ എന്ന് സംശയിക്കുന്നു. അതുകൊണ്ട് ഗുരുതരമായ ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, ഇത്തരം ആക്രമണങ്ങളെക്കുറിച്ചും,
ഭീഷണികളെ കുറിച്ചും അന്വേഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും കൂടുതൽ അക്രമങ്ങളും ഭീഷണിപ്പെടുത്തലുകളും തടയുന്നതിനും നിയമപാലകരും അധികാരികളും ഈ വിഷയം വേണ്ടത്ര ഗൗരവത്തോടെ അടിയന്തരമായി കൈകാര്യം ചെയ്യണമെന്നും കർശന നടപടികളിലേക്ക് കടക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്
പരാതി നൽകിയത്. ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷൈൻ
ലാലും പരാതി സമർപ്പിക്കുന്നതിന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.





