വർഷങ്ങളായി തകർന്നു കിടന്ന വെള്ളായി ചിറ സ്വപ്രയത്നത്താലും, പണത്താലും ചാക്കിൽ മണ്ണ് നിറച്ച് കെട്ടി കൃഷിക്ക് വേണ്ടി അനുകൂലമാക്കിയ കർഷകർക്ക് നൊമ്പരമായി ചിറയുടെ ബീമുകൾ തകർന്നുവീണു. കൃഷിക്ക് വെള്ളം കിട്ടാതെ ഉണങ്ങി പോകുമോ എന്ന ഭയത്താൽ കർഷകർ അധികൃതരുടെ ശ്രദ്ധയ്ക്കും, സഹായത്തിനും വേണ്ടി കേഴുന്നു. അന്നം നൽകുന്ന കർഷകർക്ക് കൃഷിയുടെ പ്രോത്സാഹത്തിനായി ഭരണകൂടങ്ങൾ തള്ളലുകൾ നിർത്തി തള്ളി പോയ ചിറകൾ സംരക്ഷിക്കണമെന്നും, തോടുകൾ വൃത്തിയാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.





