India News Sports

ദീപ്തി ശര്‍മയുടെ ഹനുമാന്‍ ടാറ്റൂയെ കുറിച്ച് പ്രധാനമന്ത്രി മോദി ചോദിച്ചു; ‘അത് എനിക്ക് പ്രചോദനമാണ്’ – ദീപ്തിയുടെ മറുപടി ചര്‍ച്ചയാകുന്നു

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നത് വലിയ പ്രചോദനമാണെന്നാണ് ദീപ്തി പറയുന്നത്. അതിനിടെ ദീപ്തിയുടെ കൈയിലുള്ള ഹനുമാന്റെ ടാറ്റൂവിനെ കുറിച്ചും നരേന്ദ്ര മോദി ചോദിക്കുന്നുണ്ട്. നിങ്ങളുടെ കൈയില്‍ ഹനുമാന്‍ ഭഗവാന്റെ ടാറ്റൂ ഉണ്ടല്ലോ, അത് നിങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ?’, മോദി ചോദിച്ചു. ‘എന്നിലുള്ളതിനേക്കാള്‍ കൂടുതല്‍ വിശ്വാസം ഞാന്‍ അദ്ദേഹത്തില്‍ അര്‍പ്പിക്കുന്നുണ്ട്. എന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അത് വ്യക്തിപരമായി എന്നെ വളരെയധികം സഹായിക്കുന്നുമുണ്ട്. ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ അതെന്നെ സഹായിക്കുന്നു’, ദീപ്തി മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *