Kerala News

എൻ. മാധവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം: സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള

തിരുവനന്തപുരം: ശക്തമായ ഫാസിസ്റ്റ് വിരുദ്ധ നിലപാട് കാത്ത് സൂക്ഷിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകനായ എൻ. മാധവൻകുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത ഹീനമായ നടപടിയിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അപലപിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഈ നീക്കം ഭരണഘടന ഉറപ്പ് നൽകുന്ന മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എസ്.ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി ആർ. രാജമോഹനും ആരോപിച്ചു. ഫാസിസത്തിന് പരോക്ഷമായി ചൂട്ടുപിടിക്കുന്ന ഇത്തരം നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് അവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *