വയനാട്ടിൽ ബി.ജെ.പി കെട്ടിപ്പടുക്കാൻ അഹോരാത്രം പ്രയത്നിച്ച നേതാവാണ് പി.സി മോഹനൻ മാസ്റ്ററെന്നും പാർട്ടി പ്രവർത്തകരുടെ ഇടയിലും പൊതു സമൂഹത്തിൻ്റെ ഇടയിലും പൊതു സ്വീകാര്യനായിരുന്ന മോഹനൻ മാസ്റ്റർ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയെടുത്ത നേതാവാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. സാധാരണക്കാർക്ക് വേണ്ടി നിരന്തരം പ്രവർത്തിച്ച് താങ്ങും തണലുമായി മാറിയ വ്യക്തിത്വമെന്ന നിലയിൽ മോഹനൻ മാസ്റ്ററുടെ പേര് ജനഹൃദയങ്ങളിൽ നില നിൽക്കും
ജനസംഘകാലം മുതൽ പ്രസ്ഥാനത്തിന് വേണ്ടി മുഴുവൻ സമയം പ്രവർത്തിക്കുകയും ബി.ജെ.പി വന്നതിന് ശേഷം വയനാട്ടിൽ ആദ്യ പ്രസിഡണ്ടാവുകയും തുടർന്ന് ബി.ജെ.പി. യെ ഇന്നത്തെ നിലയിൽവളർത്തുകയും ചെയ്ത നേതാക്കളിൽ പ്രധാനിയാണ് മോഹനൻ മാസ്റ്റർ. സംസ്ഥാന ജനറൽ സെക്രട്ടറി പദവി ഏറ്റവും കൂടുതൽ ഗുണകരമായത് വയനാടിനാണ് ഒട്ടേറെ ദേശീയ നേതാക്കളെ വയനാട്ടിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാച്പേയിയുമായും ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വ്യക്തി ബന്ധം ഉള്ള നേതാവാണ് മോഹനൻ മാസ്റ്റർ കർഷകമോർച്ച ദേശീയ സെക്രട്ടറി, കോഫി ബോർഡ് അംഗം, ബത്തേരി സഹകരണ ബാങ്ക് പ്രസിഡന്റ് ബത്തേരി ഗണപതി ക്ഷേത്രം ഭാരവാഹി ,സർവ്വ സേവാ മണ്ഡലം പ്രസിഡണ്ട് തുടങ്ങി സമൂഹത്തിൽ നിന്ന് ഒട്ടനവധി ഉന്നത പദവികളും മോഹനൻ മാസ്റ്ററെ തേടിയെത്തിയിരുന്നു. സരളസ്വഭാവവും കർമ്മനിഷ്ഠയും കൊണ്ട് പാർട്ടി പ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും ആദരം നേടിയ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രശാന്ത് മലവയൽ പറഞ്ഞു. ദുഃഖിതരായ കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.





