Kerala News

കേരള സ്കൂൾ കലോത്സവം: 300 കടന്ന് അപ്പീൽ

തൃശൂർ: കേരള സ്‌കൂൾ കലോത്സവം രണ്ടുദിനം പിന്നിടുമ്പോൾ അപ്പീലുകൾ 300 കടന്നു. വ്യാഴം വൈകിട്ട് നാലുവരെ 333 അപ്പീലുകളാണ് ആകെ ലഭിച്ചത്. ഇതിൽ ഡിഡിഇ അനുവദിച്ച അപ്പീലുകളാണ് കൂടുതൽ, 277 എണ്ണം. കോടതിയിലൂടെ 45 അപ്പീലുകൾ ഇതുവരെ ലഭിച്ചു. മുപ്പത് എണ്ണം ഉയര്‍ന്ന ഗ്രേഡ് നേടിയതിനാല്‍ തുക തിരികെ കൊടുത്തു. ഒപ്പന, ദഫ്മുട്ട് എന്നിവയ്ക്കാണ് കൂടുതൽ അപ്പീലുകൾ. ലോകായുക്തയിലൂടെയും ബാലാവകാശ കമീഷനിലൂടെയും മൂന്ന് അപ്പീൽ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *