NDA തൃശൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ദേശീയ സമിതി അംഗം പത്മജാ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ചിലരുടെ മുഖം കണ്ടാൽ അവരുടെ മനസ് കണാം പത്മജയുടെ മുഖം കാണുന്നവർക്ക് തന്നെ അവരുടെ നന്മ മനസ്സിലാക്കാൻ കഴിയും എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഔസേപ്പച്ചൻ പറഞ്ഞു പത്മജാ വേണുഗോപാലിനു പല അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, അതിലേറെ പ്രധാനപ്പെട്ട അവസരമാണ്l ഇപ്പോൾ BJP നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി എന്ന പേര് ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നു എന്നതിന്റെ അർത്ഥം കൂടിയാണ്
അത് പൊതുസമൂഹം തിരിച്ചറിയണമെന്നും ഔസേപ്പച്ചൻ പറഞ്ഞു.
തൃശൂർ മണ്ഡലം കോ കോർഡിനേറ്റർ ശ്രീകാന്ത് Bharaliya ( MLC മഹാരാഷ്ട്ര ),
സിറ്റി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, മണ്ഡലം ഇൻചാർജ് മാരായ ദിനേഷ്‌കുമാർ കരിപ്പേരിൽ, പ്രിന്റ്റു മഹാദേവ്, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഡോ. വി ആതിര, പൂർണിമ സുരേഷ്, ജില്ലാ സെക്രട്ടറി മുരളി കൊളങ്ങട്, മണ്ഡലം പ്രസിഡണ്ട് മാരായ രഘു നാഥ് സി മേനോൻ, വിബിൻ
ഐയനിക്കുന്നത്, മനോജ് നെല്ലിക്കാട്, മനു പള്ളത്, ശീതൾ രാജ, എക്‌നാഥ് പവാർ, ദേവനാ ദേവ്, എന്നിവർ പ്രസംഗിച്ചു. പ്രിയ അനിൽ, നിമേഷ് പല്ലിശേരി, മുരളി നാഥ്, കൃഷ്ണ മോഹൻ എന്നിവർ നേതൃത്വം നൽകി.





