India News Politics

തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍


ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. രാഹുല്‍ ഗാന്ധി കാറിലേക്ക് കയറിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥരെത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ പരിശോധിച്ചു. തിരുച്ചറിപ്പള്ളിയിലും റാണിപ്പെട്ടിലും വന്നാണ് ഫ്‌ളയിങ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

അതെസമയം റാലിയിൽ സ്റ്റാലിനെ പ്രകീര്‍ത്തിച്ച് രാഹുല്‍ പ്രസംഗിച്ചു. സ്റ്റാലിന്‍ തനിക്ക് സഹോദരനാണെന്നും സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആകില്ലെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു. തമിഴ്‌നാട്ടില്‍ രാഹുല്‍ പങ്കെടുത്ത രണ്ടാമത്തെ റാലിയിലാണ് സ്റ്റാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *