മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി നീക്കാനായി പുതിയ 120 ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനമായി. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പുതിയ ബാച്ചുകള്‍ തുടങ്ങുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്ലസ് വൺ ബാച്ചുകള്‍ കുറവായിരുന്നു.
അതിനിടെ പുതിയ ബാച്ചുകള്‍ അനുവദിച്ചുകൊണ്ടുള്ള തീരുമാനം ചുമതലപ്പെട്ട സമിതികള്‍ അറിഞ്ഞിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ 12,062 വിദ്യാര്‍ത്ഥികള്‍ക്കും മലപ്പുറത്ത് 35,178 വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്ണിലേക്ക് സീറ്റില്ല. പാലക്കാട് ജില്ലയില്‍ 15,394 സീറ്റുകളുടെ കുറവാണുള്ളത്. തൃശൂരില്‍ 4,289 സീറ്റും, വയനാട്ടില്‍ 2,076 സീറ്റും കുറവുണ്ട്. കാസര്‍കോഡ് 4,496 സീറ്റുകളാണ് കുറവുള്ളത്. കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെ 80,869 വിദ്യാര്‍ത്ഥികള്‍ക്കാണ് സീറ്റ് ലഭിക്കാനുള്ളത്.





