Health Kerala Medical News

ശ്രദ്ധിക്കുക: അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കാന്‍ സാധ്യത


വേനല്‍ കടുത്തതോടെ അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കി.
ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ, മുഖം കഴുകാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

പൊതു ഇടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ടവകുപ്പുകള്‍ പരിശോധിച്ച് മുന്‍കരുതലുകള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കണം. ലഭ്യമായ ജലസ്രോതസ്സുകളെ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം. നീന്തല്‍ക്കുളങ്ങളും അതുപോലെ ക്ലോറിനേറ്റ് ചെയ്യുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരംഭത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

പ്രതിരോധശേഷി കുറഞ്ഞവര്‍ ശുദ്ധമായ വെള്ളത്തില്‍ തന്നെ കുളിക്കാനും മുറിവുകള്‍ വൃത്തിയാക്കാനും ശ്രദ്ധിക്കുക. തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, ഛര്‍ദ്ദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. സ്വയം ചികിത്സ ആപത്താണ്.

Leave a Reply

Your email address will not be published. Required fields are marked *