പാർലമെന്റിൽ വനിതാ സംവരണ ബില്ല് അട്ടിമറിച്ച ഇടതു വലത് മുന്നണികളുടെ സ്ത്രീ വിരുദ്ധതക്കെതിരെ മഹിളാ മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ മുന്നേറ്റ റാലി സംഘടിപ്പിച്ചു. പഴയ നടക്കാവിൽ നിന്ന് ആരംഭിച്ച റാലി കോർപറേഷൻ ഓഫീസിനു മുൻപിൽ സമാപിച്ചു.
സമാപന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി ടി രമ ഉദ്ഘാടനം ചെയ്തു. നാരീശക്തിയെ പ്രതിപക്ഷം എന്തിന് ഭയക്കുന്നു. കൊട്ടിയടക്കാൻ ശ്രമിക്കുന്ന വാതിലുകൾ തകർത്ത് വനിതകൾ മുന്നേറുക തന്നെ ചെയ്യും എന്ന് വി ടി രമ പറഞ്ഞു. വനിതാ സംവരണ ബിൽ നാടിന് അനിവാര്യമാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ സ്ത്രീകൾ പ്രതിപക്ഷത്തിനെതിരെ ഒരുമിച്ചു വനിതാ സംവരണം നടപ്പിലാക്കണം എന്നും അവർ പറഞ്ഞു.
മഹിളാ മോർച്ച സിറ്റി ജില്ല പ്രസിഡന്റ് ശീതൾ രാജ് അധ്യക്ഷയായി. ബിജെപി സംസ്ഥാന സമിതി അംഗം എം എസ് സമ്പൂർണ, ജില്ല വൈസ് പ്രസിഡണ്ട്മാരായ ഡോ. വി ആതിര, പൂർണിമ സുരേഷ്, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അനിൽകുമാർ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സീന ശശി, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി മാരായ ഭഗീരഥി ചന്ദ്രൻ, സുജിഷ കള്ളിയത്ത് ബിജെപി ജില്ലാ സെക്രട്ടറി നിജി കെ ജി, എന്നിവർ പ്രസംഗിച്ചു.





