Business Economy India News

ആഗോള വിപണികളുടെ പിന്തുണയിൽ ഓഹരി വിപണി ഉയർന്നു

ആഗോള വിപണികളിലെ അനുകൂല കാലാവസ്ഥയും ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഇന്ത്യൻ ഓഹരി വിപണിക്ക് നേട്ടമായി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

വ്യാഴാഴ്ച ആരംഭ വ്യാപാരത്തിൽ BSE Sensex 327.74 പോയിൻ്റ് ഉയർന്ന് 75,646.13ലെത്തി. നിഫ്റ്റി 50 111.75 പോയിൻ്റ് നേട്ടത്തോടെ 23,772.05ലായിരുന്നു വ്യാപാരം.

ഇൻ്റർ ഗ്ലോബ് ഏവിയേഷൻ, ഭാരത് ഇലക്ട്രോണിക്സ്, ഏഷ്യൻ പെയിൻ്റ്സ്, ടാറ്റ സ്റ്റീൽ, ലാർസെൻ ഏൻഡ് ടർബോ, എറ്റേണൽ തുടങ്ങിയ കമ്പനികളുടെ ഒഹരികളാണ് പ്രധാനമായും നേട്ടം കൈവരിച്ചത്.

എണ്ണവില കുറഞ്ഞതും ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ സ്ഥിരത പ്രതീക്ഷിക്കുന്നതുമാണ് വിപണിക്ക് കരുത്തായതെന്ന് വിപണി വിദഗ്ധർ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *